ലോക ഫോട്ടോഗ്രാഫി ദിനം. ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമാണ് ഓഗസ്റ്റ് 19. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും നമ്മളോട് പറയാനുണ്ടാവും.
സങ്കടങ്ങൾ സന്തോഷങ്ങൾ അങ്ങിനെ പലതും ഒരു കഥ പോലെ പറയാൻ ഓരോ ഫോട്ടോകൾക്കും സാധിക്കും. ഫോട്ടോഗ്രാഫി ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിരിക്കുന്നതല്ല എന്ന് തെളിയിച്ചു തന്ന നിരവധി വനിതാ ഫോട്ടോഗ്രാഫർമാർ ഇന്ന് നമുക്കിടയിലുണ്ട്. അവരിൽ ഒരാളാണ് മലയാളിയും നമ്മുടെ ഒക്കെ അഭിമാനവുമായ സീമ സുരേഷ്. കാടിന്റെ വന്യതയെ ഫ്രെയിമിലാക്കാൻ സമയവും സന്ദർഭവും നോക്കാതെ സുഹൃത്തുക്കൾക്കൊപ്പം കാട് കയറുന്ന ആളാണ് സീമ. എല്ലാവരും പേടിയോടെ പിന്മാറുന്ന വന്യ മൃഗങ്ങളുടെ ആരും കാണാത്ത സൗന്ദര്യം ക്യാമറയിൽ പകർത്തുന്ന വനിത.
പത്രപ്രവർത്തക ആയിരുന്നു സീമ. വിവാഹ ശേഷമാണ് സീമയുടെ ജിവിതം മാറി മറിഞ്ഞത്. ഭർത്താവ് സുരേഷിന് ക്യാമറയോടുള്ള പ്രണയം സീമയിലേക്കും പകർന്നു കിട്ടി. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ എൻ . എ. നസീർ സംഘടിപ്പിച്ച ചിമ്മിനി ഡാമിലെ ഒരു ക്യാമ്പിൽ പങ്കെടുത്തതോടെ ഒരു ക്യാമറ വുമൺ ആവുക എന്ന ആഗ്രഹം മനസ്സിൽ ശക്തി പ്രാപിച്ചു. ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ ഒരു കോഴ്സ് ചെയ്തുതന്നെ പഠിച്ചു.
സ്വന്തം കയ്യിലെ പണം ചിലവാക്കി, ലക്ഷങ്ങളുടെ ക്യാമറയും തൂക്കി, ഒന്നും നോക്കാതെയുള്ളൊരു യാത്ര ആണ് ഓരോ തവണയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയ്ക്കായി സീമ നടത്താറുള്ളത്. കാടിന് കാടിന്റേതായ നിയമം ഉണ്ടെന്നും അത് പാലിക്കപ്പെടേണ്ടതാണെന്നും ഉള്ള തിരിച്ചറിവോട് കൂടി ആണ് സീമയുടെ യാത്രകൾ. അതുകൊണ്ട് തന്നെ ഇതുവരെയും ഒരു വന്യ ജീവിയും സീമയെ ആക്രമിച്ചിട്ടില്ല. പ്രണയ വിവാഹം ആയിരുന്നു സീമയുടേത്. എല്ലാ സപ്പോർട്ടുമായി സീമയ്ക്ക് ഒപ്പം നിൽക്കുന്ന ആളാണ് ക്യാമറാമാനായ സുരേഷ്.
Celebrate World Photography Day by exploring the inspiring journey of Seema Suresh, a Malayalee wildlife photographer capturing the untamed beauty of nature. Her dedication and passion redefine the boundaries of photography.