ജനസംഖ്യാ വര്‍ധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതല്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ ഇന്ത്യക്കാര്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നാരായണ മൂര്‍ത്തി. ജനസംഖ്യ, പ്രതിശീര്‍ഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കാലം മുതല്‍, ജനസംഖ്യാ നിയന്ത്രണത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കാന്‍ സാധിക്കാത്ത തരത്തില്‍ ആശങ്കപ്പെടുത്തുന്നു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍, യുഎസ്, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ആളോഹരി ഭൂമി ലഭ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു യഥാര്‍ത്ഥ പ്രൊഫഷണലിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്യുകയാണ്. ഒരു തലമുറ അടുത്തവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും. എന്റെ പുരോഗതിക്കായി എന്റെ മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും കാര്യമായ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അവരുടെ ത്യാഗങ്ങള്‍ വെറുതെയായില്ല എന്നതിന്റെ തെളിവാണ് ഇവിടെ മുഖ്യാതിഥിയായി എത്താന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Infosys co-founder Narayana Murthy discusses the sacrifices made by the previous generation for India’s progress and raises concerns about the country’s growing population and its impact on sustainability and governance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version