പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ഇനി വേഗത്തിൽ. പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു വിമാനത്താവള പദ്ധതി പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയത്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണു പിഎം ഗതിശക്തി.
ഹൈക്കോടതി ഇടപെടലിനെത്തുടർന്നു റദ്ദായ, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണെന്നും വേഗത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അധികൃതർ പറഞ്ഞു. വിജ്ഞാപനത്തിന് ഒപ്പം വിമാനത്താവളത്തിന്റെ വിശദ പദ്ധതിരേഖയും (ഡിപിആർ) പ്രസിദ്ധീകരിക്കും. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും കണ്ടെത്തണം.
രണ്ട് ഘട്ടങ്ങളിലായുള്ള വിമാനത്താവള നിര്‍മാണത്തിന്റെ പദ്ധതി ചിലവ് 3973 കോടി രൂപയാണ്. 2569.59 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിര്‍മിക്കുക. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് 3.5 കിലോമീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുണ്ടാകും. 50,000 ചതുരശ്ര മീറ്ററിലാകും പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം. 15,000 ച കിമീ ആണ് കാര്‍ഗോ ടെര്‍മിനല്‍. 2029 – 30 കാലഘട്ടത്തിനിടയില്‍ 2.45 ദശലക്ഷം യാത്രക്കാരെയും 2049 – 50 വര്‍ഷങ്ങളില്‍ 6.42 ദശലക്ഷം യാത്രക്കാരെയും പ്രതീക്ഷിക്കാം. 3,000 ഘനമീറ്റർ ഇന്ധന സംഭരണ ശേഷിയുള്ള ഇന്ധന സംഭരണ കേന്ദ്രം സ്ഥാപിക്കും.
The Sabarimala Greenfield Airport project has gained momentum with its inclusion in PM Gati Shakti, speeding up land acquisition and planning processes. The airport, costing Rs 3973 crore, will span 2569.59 acres with a 3.5 km runway and aims to serve millions of passengers by 2049.