നടൻ ഷാരൂഖ് ഖാൻ തൻ്റെ ജീവിതരീതിയെക്കുറിച്ച് അടുത്തിടെ തുറന്നു സംസാരിച്ചിരുന്നു. താൻ പുലർച്ചെ 5 മണിക്ക് ഉറങ്ങും എന്നാൽ രാവിലെ 9 അല്ലെങ്കിൽ 10 ന് ഉണരും എന്നാണ് അദ്ദേഹം പറഞ്ഞത്.  പുലർച്ചെ 2 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഉറങ്ങാൻ പോകുന്നതിന് മുമ്പ് താൻ വർക്ക്ഔട്ട് ചെയ്യുന്നതായി താരം പറഞ്ഞു. “ഞാൻ രാവിലെ അഞ്ച് മണിക്ക് ആണ് ഉറങ്ങാറുള്ളത്. അമേരിക്കൻ നടനായ മാർക്ക് വാൾബെർഗ് ഉറക്കത്തിൽ നിന്നും എഴുനേൽക്കുമ്പോൾ ഞാൻ ഉറങ്ങാൻ പോകുന്നു. പിന്നെ ഷൂട്ടിൽ ആണെങ്കിൽ ഞാൻ ഏകദേശം ഒൻപതോ പത്തോ മണിക്ക് എഴുന്നേൽക്കും. ഞാൻ പുലർച്ചെ 2 മണിക്ക് വീട്ടിൽ ഉറങ്ങുന്നതിന് മുമ്പ് വർക്ക് ഔട്ട് ചെയ്യുകയും കുളിക്കുകയും ചെയ്യും” എന്നാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ഒരു നേരം മാത്രമാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതെന്നാണ് റിപ്പോർട്ട്. ദിവസവും അര മണിക്കൂർ മാത്രമാണ് താരം വർക്ക് ഔട്ട് ചെയ്യുന്നത്.

തൻ്റെ നാല് വർഷത്തെ ഇടവേളയെക്കുറിച്ച് ഷാരൂഖ് കൂട്ടിച്ചേർത്തു. “55-ാം വയസ്സിൽ ഞാൻ ഒരുതരം വിശ്രമജീവിതം നയിച്ചു. കോവിഡ് സമയത്ത്, മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അന്ന് ഞാൻ എല്ലാവരോടും പറയുമായിരുന്നു ഇറ്റാലിയൻ പാചകം പഠിക്കുവാനും വർക്ക് ഔട്ട് ചെയ്യുവാനും. ഞാൻ ആ നാല് വർഷത്തിൽ ഒരു ബോഡി കെട്ടിപ്പടുത്തു” എന്നാണ് അദ്ദേഹം പറഞ്ഞത്.

ലൊകാർണോ ഫിലിം ഫെസ്റ്റിവലിൻ്റെ 77-ാമത് എഡിഷനിൽ ഷാരൂഖിന് അടുത്തിടെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്, പാർഡോ അല്ല കാരിയറ അല്ലെങ്കിൽ കരിയർ ലെപ്പാർഡ് നൽകി ആദരിച്ചിരുന്നു. ലൊകാർനോ ഫിലിം ഫെസ്റ്റിവലിൻ്റെ കലാസംവിധായകൻ ജിയോണ എ നസാരോയുമായി നടത്തിയ സംഭാഷണത്തിനിടെ അദ്ദേഹം തൻ്റെ കരിയറും നേട്ടങ്ങളും ചർച്ച ചെയ്തു. തൻ്റെ അടുത്ത ചിത്രമായ കിംഗിനായുള്ള തയ്യാറെടുപ്പ് ജോലികളെക്കുറിച്ചും ചലച്ചിത്ര നിർമ്മാതാവ് സുജോയ് ഘോഷുമായുള്ള പുതിയ സിനിമയെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു.

 “എനിക്ക് ചെയ്യാൻ താൽപ്പര്യമുള്ള ചിലതരം സിനിമകളുണ്ട്. 6-7 വർഷമായി എന്തെങ്കിലും പരീക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അത് സുജോയിയോട് അത് സൂചിപ്പിച്ചു. ഒരു ദിവസം ഞങ്ങൾ ഞങ്ങളുടെ ഓഫീസിൽ ഇരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, സർ, എനിക്കൊരു സബ്ജക്ട് ഉണ്ട്, ഞാൻ ചെയ്യുന്ന അടുത്ത സിനിമ, എനിക്ക് അതിൻ്റെ പണി തുടങ്ങണം  എന്ന്, അങ്ങിനെയാണ് ഈ സിനിമ സംഭവിക്കാൻ പോകുന്നത്” എന്നാണ് താരം പറഞ്ഞത്. ഷാരൂഖിന്റെ മകളും നടിയുമായ സുഹാന ഖാനും ഈ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്.

Shah Rukh Khan honored with the prestigious Career Leopard award at the 77th Locarno Film Festival. He shares insights on his upcoming film ‘King’ and reflects on his career and daily routine.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version