ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഗൗതം അദാനി തൻ്റെ ബിസിനസ്സ് സാമ്രാജ്യം വിപുലീകരിക്കുന്നത് തുടരുകയാണ്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിൽ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പിനെ ആണ് അദ്ദേഹം നയിക്കുന്നത്. ഇപ്പോഴിതാ വൈദ്യുതി മേഖലയിൽ മറ്റൊരു ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണ് ഈ ശതകോടീശ്വരൻ.

269000 കോടി രൂപ വിപണി മൂലധനമുള്ള അദ്ദേഹത്തിൻ്റെ കമ്പനി ആണ് അദാനി പവർ. അദാനി പവർ നാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന ബുട്ടിബോറി തെർമൽ പവർ പ്ലാൻ്റ് ഏറ്റെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. 2400 കോടി മുതൽ 3000 കോടി രൂപ വരെയാണ് ഇടപാടിൻ്റെ മൂല്യം പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. വൈദ്യുതി പദ്ധതിക്ക് വായ്പ നൽകുന്ന ഏക സ്ഥാപനമായ സിഎഫ്എം അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുമായി അദാനി ഗ്രൂപ്പ് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

ഈ പവർ പ്ലാൻ്റ് മുൻപ് മുകേഷ് അംബാനിയുടെ സഹോദരൻ ആയ അനിൽ അംബാനിയുടെ നേതൃത്വത്തിൽ ഉള്ള റിലയൻസ് പവറിൻ്റെ ഉടമസ്ഥതയിലായിരുന്നു.  ഇപ്പോൾ റിലയൻസ് പവറിൻ്റെ അനുബന്ധ സ്ഥാപനമായ വിദർഭ ഇൻഡസ്ട്രീസ് പവറിന് കീഴിലാണ്. 600 മെഗാവാട്ടാണ് ഈ പ്ലാൻ്റിൻ്റെ വൈദ്യുതി ഉൽപാദന ശേഷി.  തിങ്കളാഴ്ച (ഓഗസ്റ്റ് 19) റിലയൻസ് പവർ ഓഹരികൾ 5 ശതമാനം അപ്പർ സർക്യൂട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച എൻഎസ്ഇയിൽ ഇത് 32.79 രൂപയിൽ ആണ് ക്ലോസ് ചെയ്തത്. കരാർ പൂർത്തിയായാൽ, ഗൗതം അദാനി വൈദ്യുതി മേഖലയിൽ തൻ്റെ ആധിപത്യം കൂടുതൽ ശക്തിപ്പെടുത്തും. “വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിന് കീഴിൽ ഉള്ള ഈ പദ്ധതി ഏറ്റെടുക്കാൻ അദാനി പവർ CFM അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുമായി ചർച്ച നടത്തുകയാണ്. രണ്ട് പവർ പ്ലാൻ്റ് യൂണിറ്റുകൾ അടങ്ങുന്ന ഈ പദ്ധതിയുടെ മൂല്യം നേരത്തെ ഏകദേശം 6,000 കോടി രൂപയായിരുന്നു, എന്നാൽ നിലവിൽ വൈദ്യുതി ഉത്പാദനം നിർത്തി വച്ചിരിക്കുകയും 2019 ജനുവരി മുതൽ പ്ലാൻ്റ് അടച്ചിട്ടിരിക്കുകയാണെന്നും അതിനാൽ വില ഇടിഞ്ഞു” എന്നും  ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Gautam Adani’s Adani Power is set to acquire the Butibori Thermal Power Plant in Nagpur from Reliance Power for Rs 2,400-3,000 crore. This acquisition will expand Adani’s influence in the power sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version