പാരമ്പര്യമായി കൈമാറി വരുന്ന കാര്യങ്ങളിലേക്ക് എത്തപ്പെടുന്ന പുതുതലമുറയെ നെപ്പോ കിഡ്സ് എന്നാണ് അറിയപ്പെടാറുള്ളത്. ബിസിനസിലും അത് അങ്ങിനെ തന്നെയാണ്. സ്വന്തം അധ്വാനം കൊണ്ട് അല്ലാതെ അച്ഛന്റെയോ അമ്മയുടേയോ ബിസിനസ് ഏറ്റെടുത്ത് കോടീശ്വരന്മാർ ആയ നിരവധി ആളുകൾ ഉണ്ട്. ഇത്തരത്തിൽ കൈമാറ്റം ചെയ്തു കിട്ടിയ സ്വത്തിലൂടെ ശതകോടീശ്വരന്മാർ ആയ  35 വയസ്സിന് താഴെയുള്ള കുറച്ചു നെപ്പോ കിഡ്സിനെ പരിചയപ്പെടാം. ഏറ്റവും പ്രായം കുറഞ്ഞ 8 ശതകോടീശ്വരന്മാരെ ഇതാ, അവർ എങ്ങനെ ഈ നേട്ടം സ്വന്തമാക്കി എന്ന് നോക്കാം.

മാർക്ക് മെറ്റ്സ്ചിറ്റ്സ്: റെഡ് ബുൾ അവകാശി

31 വയസ്സുള്ള മാർക്ക് മെറ്റ്സ്ചിറ്റ്സ് 39.6 ബില്യൺ ഡോളർ വിലമതിക്കുന്ന ആസ്തിയുടെ ഈ പട്ടികയിൽ ഒന്നാമതാണ്. റെഡ് ബുൾ കോ-സ്ഥാപകനായ ഡയറ്റ് വൈക്രിച്ച് ഇണസ്ചിറ്റ്സിന്റെ മകനായി ഇദ്ദേഹം പിതാവിന്റെ മരണശേഷം കമ്പനിയിൽ നിന്നും ലഭിച്ച 49 ശതമാനം ഓഹരി കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ജോൺ കോളിസൺ

33 വയസുള്ള ജോൺ കോളിസൺ സമ്പന്ന യുവ സംരംഭകരിൽ ഒരാളാണ്. 7.2 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി. സ്ട്രൈപ്പിന്റെ  സഹസ്ഥാപകൻ ആണിദ്ദേഹം.  2016 ൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ എന്നദ്ദേഹം അറിയപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഈ വിജയം സ്വന്തം സംരംഭത്തിൽ നിന്നും മാത്രമല്ല പാരമ്പര്യ സമ്പത്തിന്റെയും കൂടി മിശ്രിതമാണ്.

ഫിറോസ് ആൻഡ് സഹാൻ മിസ്ട്രി

 27 ഉം 25 നും ഇടയിൽ ആണ് സഹോദരങ്ങളായ ഫിറോസിനും സഹാൻ മിസ്ട്രിയ്ക്കും പ്രായം. ഓരോരുത്തർക്കും 5.1 ബില്യൺ ഡോളർ ആസ്തി ഉണ്ട്. അവരുടെ ഭീമമായ ഈ സമ്പത്ത് ടാറ്റ കൺസ്ട്രക്ഷൻ കമ്പനിയായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിലെ ഓഹരികളിൽ നിന്നാണ്. 2022-ൽ ഒരു  വാഹനാപകടത്തിൽ അവരുടെ പിതാവ് മരിക്കുന്ന സമയത്ത് ടാറ്റയുടെ അക്കാലത്തെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായിരുന്നു അദ്ദേഹം.

ക്ലെമന്റ്, ലൂക്ക ഡെൽ വെചിയോ

എസ്സിലോർ ലക്‌സോട്ടിക്ക ചെയർമാൻ ആയ അന്തരിച്ച ലിയോനാർഡോ ഡെൽ വെച്ചിയോയുടെ മക്കൾ ആണ് ക്ലെമെന്റും, ലൂക്ക ഡെൽ വെചിയോയും. പിതാവ് മരിച്ചതോടെ മക്കൾ ഓരോരുത്തർക്കും അവരുടെ പിതാവിൻ്റെ ഹോൾഡിംഗ് കമ്പനിയിൽ 12.5 ശതമാനം ഓഹരികൾ അവകാശമായി ലഭിച്ചു. ജനപ്രിയ സൺഗ്ലാസ് ബ്രാൻഡായ റേ-ബാൻ ഇവരുടെ ബ്രാൻഡ് ആണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ണട നിർമ്മാണ കമ്പനി ഓഹരികൾ ആണ് 19, 22 വയസ്സുള്ള ഈ സഹോദരന്മാരുടെ കയ്യിൽ ഉള്ളത്. 4.9 ബില്യൺ ആസ്തി ആണ് ഇവർക്കുള്ളത്.

മൈക്കൽ സ്ട്നാഡ്

2018 ൽ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച CSG എന്നറിയപ്പെടുന്ന ചെക്കോസ്ലോവാക് ഗ്രൂപ്പിൻ്റെ ഉടമയും സിഇഒയുമാണ് മിച്ചൽ സ്‌ട്രനാഡ്.  ആയുധങ്ങൾ, സൈനിക ട്രക്കുകൾ, വാഹനങ്ങൾ, റഡാറുകൾ എന്നിവയുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയ ഈ  കമ്പനി യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ വെടിമരുന്ന് നിർമ്മാതാക്കളിൽ ഒന്നാണ്. ചെക്ക് വാച്ച് മേക്കർ PRIM ഇതിന്റെ കുടക്കീഴിൽ ആണുള്ളത്. 31 വയസുള്ള  മൈക്കൽ സ്ട്നാഡിന് 4.5 ബില്യൺ യുഎസ് ഡോളർ ആസ്തിയുണ്ട്.

ഗുഗ്യവ് മാഗ്നാർ വിറ്റ്സെഡ്

30 വയസ്സുള്ള ഗുസ്താവ് മർനാർ വിറ്റ്സയ്ക്ക് 4.2 ബില്യൺ യുഎസ് ഡോളർ ആസ്തി ഉണ്ട്. പാരമ്പര്യമായി അച്ഛൻ നടത്തി വന്നിരുന്ന മത്സ്യകൃഷി കമ്പനിയായ സാൽമാറിന്റെ ഷെയറുകൾ മകന് കൈമാറുക ആയിരുന്നു. 50-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ സാൽമൺ കർഷകൻ ആണ് ഇദ്ദേഹത്തിന്റെ പിതാവ്.

ലിവിയ വോയിംഗ്

വെറും 19 വയസ്സുള്ളപ്പോൾ തന്നെ  ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി പദവി നേടിയ ആളാണ്  ബ്രസീലിയകാരി ആയ  ലിവിയ വോയിംഗ്. ഇപ്പോഴും യൂണിവേഴ്സിറ്റി സ്റ്റഡീസ്  ചെയ്തുകൊണ്ടിരിക്കുകയാണ് ലീവിയ. ലീവിയയുടെ ആസ്തി 1.1 ബില്യൺ യുഎസ് ഡോളർ  ആണ്.

Forbes’ 2024 list of the world’s youngest billionaires reveals a shift from self-made to inherited wealth, with no self-made billionaires under 30. Explore the top eight youngest billionaires and their impressive fortunes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version