ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 21 ബുധനാഴ്ച യൂട്യൂബ് ചാനലില്‍ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞ് സമയത്തിനുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും കിട്ടി. ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ (Golden Play button) സ്വന്തമാക്കിയിരിക്കുകായണ് താരം. ഈ സന്തോഷവും താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗോൾഡൺ പ്ലേബട്ടൺ തുറക്കുന്നതിന്റെ വീഡിയോയും താരം ചാനലിലൂടെ പങ്കുവെച്ചു. തന്റെ കുടുംബത്തിനൊപ്പമാണ് ഗോൾഡൺ പ്ലേബട്ടൺ തുറന്നത്. റൊണാഡോയുടെ മക്കൾ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം. നിലവിൽ 1.42 കോടി സബ്സ്ക്രൈബേഴ്സ് ആണ് താരത്തിനുള്ളത്.
‘എൻ്റെ കുടുംബത്തിന് ഒരു സമ്മാനം. എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി!’, താരം കുറിച്ചു. ഒറ്റ മണിക്കൂറിൽ 12 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെയാണ് ചാനൽ സ്വന്തമാക്കിയത്. UR · Cristiano എന്ന യൂട്യൂബ് ചാനലിൽ ഇതുവരെ 19 വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് ആകുമ്പോഴേക്കും 3 ലക്ഷം പേർ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു. അനുനിമിഷം പതിനായിരക്കണക്കിന് പേരാണ് ക്രിസ്റ്റ്യാനോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്.
‘കാത്തിരിപ്പ് അവസാനിച്ചു. എന്റെ യൂട്യൂബ് ചാനല്‍ ഒടുവില്‍ എത്തി! ഈ പുതിയ യാത്രയില്‍ സബ്സ്ക്രൈബ് ചെയ്ത് എന്നോടൊപ്പം ചേരൂ’ (The wait is over. My @YouTube channel is finally here! SIUUUbscribe and join me on this new journey)- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത് ഇങ്ങിനെ ആണ്.
റൊണാള്‍ഡോയ്ക്ക് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റാഗ്രാമില്‍ 636 മില്യണും ഫെയ്സ്ബുക്കില്‍ 170 മില്യണും ഫോളോവേഴ്സ് ഉണ്ട്. എക്സില്‍ (പഴയ ട്വിറ്റര്‍) 112.5 മില്യണ്‍ ആളുകളാണ് റൊണാള്‍ഡോയെ പിന്തുടരുന്നത്. നാളെ വ്യാഴാഴ്ച സൗദി പ്രോ ലീഗിലെ പുതിയ സീസണിലെ ആദ്യ മല്‍സരത്തിന് തയ്യാറെടുക്കവെയാണ് യൂട്യൂബ് ചാനലുമായി (Cristiano’s Youtube Channel) സൂപ്പര്‍ താരത്തിന്റെ രംഗപ്രവേശം. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയവയിലൂടെ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബ്ബ് അല്‍ നസ്റിലെത്തി നില്ക്കുന്ന ശ്രദ്ധേയമായ കരിയറിനുടമയാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
Football superstar Cristiano Ronaldo sets a new YouTube record by reaching 10 million subscribers faster than anyone else with his channel UR Cristiano, launched on August 21.