കേരളത്തിന്‍റെ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വ നിമിഷം എത്തുന്നു. ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുകയെന്ന ചരിത്ര സംഭവമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വേണു വി ആഗസ്റ്റ് 31ന് ഒഴിയുമ്പോൾ ആണ് ഈ അപൂർവ്വ നിമിഷം സാധ്യമാകുക. പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡോ. വേണുവിന്‍റെ ഭാര്യയുമായ ശാരദാ മുരളീധരനായിരിക്കും അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാനമേൽക്കുക. മന്ത്രിസഭാ യോഗമാണ് ചരിത്ര തീരുമാനമെടുത്തത്. കേരള ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമായാണ്.

സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ആണ് ഡോ. വി. വേണു പടിയിറങ്ങുന്നതിനു പിന്നാലെ ഭാര്യ ശാരദാ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ആസൂത്രണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ആസൂത്രണബോർഡ് മെമ്പർ സെക്രട്ടറിയുമാണ് ശാരദാ മുരളീധരൻ.

ഡോ. വി.വേണുവും ശാരദ മുരളീധരനും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇവരെക്കാള്‍ സീനിയോറിറ്റിയുള്ളതും അടുത്ത ചീഫ് സെക്രട്ടറി ആകേണ്ടതും മനോജ് ജോഷി IAS ആണ്. 2027 ജനുവരി വരെ കാലാവധിയുള്ള മനോജ് ജോഷിക്ക് കേന്ദ്ര ഡപ്യൂട്ടേഷനില്‍നിന്നു മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണു വിവരം. ശാരദയ്ക്കു 2025 ഏപ്രില്‍ വരെ കാലാവധിയുണ്ട്. മുന്‍പു വി.രാമചന്ദ്രന്‍– പത്മ രാമചന്ദ്രന്‍, ബാബു ജേക്കബ് – ലിസി ജേക്കബ് ദമ്പതികള്‍ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഒരാള്‍ക്കു തൊട്ടുപിന്നാലെയല്ല മറ്റെയാള്‍ പദവിയിലെത്തിയത്. ഓഗസ്റ്റ് 31-നാണ് ഡോ. വി. വേണു വിരമിക്കുന്നത്. തദ്ദേശ, ഗ്രാമവികസനരംഗത്ത് ഒട്ടേറെ പദ്ധതികൾക്ക് ചുക്കാൻപിടിച്ചിട്ടുള്ള ശാരദ കുടുംബശ്രീവഴി സ്ത്രീശാക്തീകരണം, ദാരിദ്ര്യനിർമാർജനം തുടങ്ങിയവ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

തിരുവനന്തപുരത്ത് തൈക്കാടാണ് ശാരദ മുരളീധരൻ്റെ സ്വദേശം. അച്ഛന്‍ ഡോ. കെ.എ. മുരളീധരന്‍. അമ്മ കെ.എ.ഗോമതി. ഇരുവരും എന്‍ജിനീയറിങ് കോളജില്‍ അധ്യപകരായിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് തിളക്കത്തോടെയാണ് ശാരദയുടെ വിജയം. പിന്നീട് തിരുവനന്തപുരം വിമന്‍സ് കോളജില്‍ തുടര്‍പഠനം. എംഎയ്ക്ക് 1988ല്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിക്ക് പഠിക്കുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പരീക്ഷയും അഭിമുഖവും. ഐഎഎസ് ട്രെയിനിങ് സമയത്താണ് ഡോ.വി. വേണുവിനെ വിവാഹം കഴിച്ചത്. മക്കൾ: കല്യാണി, ശബരി.

A historic moment in Kerala as Dr. Sharada Muralidharan is set to become the Chief Secretary, succeeding her husband Dr. V. Venu, who will step down on August 31. This marks the first time in Kerala’s history that a wife will take over the position from her husband.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version