കുടുംബശ്രീയുടെ രുചിനിറഞ്ഞ “ലഞ്ച്‌ ബോക്‌സ്‌’ എറണാകുളത്തും എത്തുന്നു. ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന “ലഞ്ച് ബെൽ’ പദ്ധതിവഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാരിലേക്ക്‌ എത്തുക. സ്റ്റീൽ ചോറ്റുപാത്രങ്ങളിൽ പച്ചക്കറി, മീൻ, ഇറച്ചി വിഭവങ്ങളും എറണാകുളത്തിന്റെ തനതുവിഭവങ്ങളും എത്തിക്കുകയാണ്‌ ലക്ഷ്യം.

പദ്ധതിയുടെ പ്രാരംഭനടപടികൾ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. എറണാകുളം നഗരത്തിലും തൃക്കാക്കരയിലുമാണ്‌ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്ന്‌ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ ടി എം റെജീന പറഞ്ഞു. കാക്കനാട്‌ സിവിൽ സ്‌റ്റേഷനിൽ ക്യാന്റീൻ നടത്തുന്ന കുടുംബശ്രീ യൂണിറ്റ്‌ തൃക്കാക്കര ഭാഗത്ത്‌ ഭക്ഷണമെത്തിക്കും. ഇതുകൂടാതെ മറ്റു രണ്ട്‌ യൂണിറ്റുകളെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. കൂടുതൽ സിഡിഎസുകളിൽ ചർച്ചകൾ നടക്കുകയാണെന്നും റെജീന പറഞ്ഞു. പദ്ധതി അതിവേഗം ജില്ലയിൽ നടപ്പാക്കാനാണ്‌ ശ്രമം. സംസ്ഥാന മിഷനുമായി ചേർന്ന്‌ ഒരുക്കങ്ങൾ വേഗത്തിലാക്കും.

ആദ്യഘട്ടമായി തിരുവനന്തപുരത്ത്‌ ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. പൂർണമായും ഹരിതചട്ടം പാലിച്ച്‌ ഭക്ഷണം വിതരണം ചെയ്യുന്നുവെന്നത്‌ ലഞ്ച്‌ ബെല്ലിന്റെ പ്രത്യേകതയാണ്‌. ഐടി ഹബ്ബായതുകൊണ്ടാണ്‌ തൃക്കാക്കര ഉൾപ്പെടുത്തിയത്‌. കാക്കനാട്‌ സിവിൽ സ്‌റ്റേഷനിൽ ക്യാന്‍റീൻ നടത്തുന്ന കുടുംബശ്രീ യൂണിറ്റ്‌ തൃക്കാക്കര ഭാഗത്ത്‌ ഭക്ഷണമെത്തിക്കും.

തിരുവനന്തപുരത്തേതുപോലെ കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ് ‘പോക്കറ്റ്മാർട്ട്’ വഴിയാണ്‌ ഉച്ചഭക്ഷണത്തിന്‌ ഓർഡർ നൽകേണ്ടത്‌. ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉൾപ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോൺ വെജ് വിഭവങ്ങൾ കൂടി ഉൾപ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കുമാണ് കുടുംബശ്രീ തലസ്ഥാനത്ത് ലഭ്യമാക്കുന്നത്. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെയാണ് ഓർഡർ ചെയ്യാൻ കഴിയുക. രാവിലെ പത്തുമണിക്കുള്ളിൽ വിതരണത്തിന് തയ്യാറാകുന്ന പാഴ്‌സൽ ഉച്ചയ്ക്ക് 12നു മുമ്പ് ആവശ്യക്കാർക്ക് ലഭിക്കും.

ഓഫീസ് പ്രവർത്തന ദിവസങ്ങൾ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും.രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്‌സ് തിരികെ കൊണ്ടു പോകാൻ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങൾ മൂന്നുഘട്ടമായി ഹൈജീൻ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക. സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്നാണ് ജില്ലയിലെയും പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Kudumbashree’s “Lunch Bell” scheme, which delivers delicious meals in steel pots, is expanding to Ernakulam and Thrikkakara. The project, led by Kudumbashree District Mission, will offer a variety of dishes including vegetarian, fish, and meat options.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version