2024-ലെ ബ്രാൻഡ് ഫിനാൻസ് ഫുഡ് ആൻഡ് ഡ്രിങ്ക് റിപ്പോർട്ടിൽ ആണ് അമുലിനെ ‘ലോകത്തിലെ ഏറ്റവും ശക്തമായ ഫുഡ് ബ്രാൻഡ്’ ആയി തിരഞ്ഞെടുത്തത്. മുൻ വർഷത്തെ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തി അമുൽ ഒരു വലിയ വിജയം ആണ് സ്വന്തമാക്കിയത്. AAA+ റേറ്റിംഗോടെ 100-ൽ 91.0 ബിഎസ്ഐക്കൊപ്പം 11 ശതമാനം വർധിച്ച് 3.3 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ് ഇപ്പോൾ അമുലിൻ്റെ ബ്രാൻഡ് മൂല്യം.  36 ലക്ഷം ക്ഷീരകർഷകരുടെ പ്രയത്‌നമാണ് ഇതിന് കാരണമെന്ന് അമുലിൻ്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത പറഞ്ഞു. അമുലിൻ്റെ സംഘടനാ ഘടനയും അതിൻ്റെ വിപണന സാങ്കേതിക വിദ്യകളും ആണ് അതിനെ ഇന്ത്യയിൽ എളുപ്പത്തിൽ തിരിച്ചറിയാവുന്ന ഒരു ബ്രാൻഡാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ 30-ാമത്തെ ഭക്ഷ്യ ബ്രാൻഡ് എന്ന നിലയിൽ അമുൽ ശക്തമായ ഡയറി ബ്രാൻഡ് സ്ഥാനത്ത് നിലകൊള്ളുന്നു. കൂടാതെ ആദ്യ 100-ൽ ഉള്ള ഒരേയൊരു കർഷക ഉടമസ്ഥതയിലുള്ള ബ്രാൻഡാണ്. നിലവിൽ, ഇന്ത്യയിലെ വെണ്ണ വിപണിയുടെയും ചീസ് വിപണിയുടെയും  85% ഉം 66% ഉം അമുലിൻ്റെ കൈവശമാണ്.

പരസ്യ കാമ്പെയ്‌നുകളുടെ കാര്യക്ഷമത, ഉൽപ്പന്നങ്ങളുടെ ശ്രേണി, ഉപഭോക്തൃ വികാരം എന്നിങ്ങനെ 35-ലധികം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് അമുലിന്റെ ബ്രാൻഡ് ശക്തി അളക്കുന്നത്. അമുൽ പോലുള്ള ബ്രാൻഡുകൾ വിപണിയിലെ പ്രകടനത്തിനും അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭങ്ങൾക്കും പേരുകേട്ടവ ആണ്.

മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രവണതകൾ കാരണം ഭക്ഷ്യ-പാനീയ വ്യവസായം വളരെയധികം മാറ്റങ്ങൾ നേരിടുന്നുണ്ടെന്ന് ബ്രാൻഡ് ഫിനാൻസിലെ മൂല്യനിർണ്ണയ ഡയറക്ടർ സാവിയോ ഡിസൂസ അഭിപ്രായപ്പെട്ടു. നിലവിലെ ട്രെൻഡുകളും വ്യക്തമായി നിർവചിക്കപ്പെട്ട ബ്രാൻഡ് ഉദ്ദേശ്യവും ഈ പുതിയ വിപണിയുമായി പൊരുത്തപ്പെടാൻ തയ്യാറുള്ള ബ്രാൻഡുകളെ സഹായിക്കാൻ സാധ്യതയുണ്ട്.

ഏഴ് പതിറ്റാണ്ടിലേറെയായി വിപണിയിൽ നിറഞ്ഞുനിൽക്കുന്ന അമുൽ ഇന്നും ക്ഷീരവ്യവസായത്തിൽ നിലവാരം പുലർത്തുകയും ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും വിപണി ഉറപ്പാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് ഏറ്റവും ശക്തമായ ഭക്ഷ്യ ബ്രാൻഡായി അമുലിനെ അംഗീകരിച്ചത്. 

Amul has been named the strongest food brand globally in the 2024 Brand Finance Food & Drink report, with a brand value of USD 3.3 billion and an AAA+ rating. Discover how Amul’s success is attributed to its dairy farmers, strategic marketing, and market dominance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version