സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ സ്വകാര്യസ്ഥാപനങ്ങളിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ചെന്നൈയിലുള്ള ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററും ചേര്‍ന്നാണ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നത്.

യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്, ബി.എ., ബി.എസ്സി., ബി.കോം പാസായി അഞ്ചുവര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം.

സ്‌റ്റൈപ്പന്‍ഡ്: ബി.ടെക്, ബി.എ., ബി.എസ്സി., ബി.കോം യോഗ്യതയുള്ളവര്‍ക്ക്: 9000 രൂപ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക്: 8000 രൂപ.
പരിശീലനത്തിനുശേഷം കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തില്‍ തൊഴില്‍പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.

എസ്.ഡി. സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതിനുശേഷം ഇ-മെയില്‍ വഴി ലഭിച്ച രജിസ്ട്രേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്ലിസ്റ്റുകളുടെയും അസലും പകര്‍പ്പും ബയോഡേറ്റയുടെ പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഓഗസ്റ്റ് 31-ന് രാവിലെ 8 മണി മുതല്‍ കളമശ്ശേരി വനിതാ പോളിടെക്നിക്ക് കോളേജിലാണ് അഭിമുഖം. ഒന്നില്‍ക്കൂടുതല്‍ സ്ഥാപനങ്ങളില്‍ അഭിമുഖത്തിന് പങ്കെടുക്കാനാകും. സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി: ഓഗസ്റ്റ് 30.

പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ ഓഗസ്റ്റ് 29-ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ്: www.sdccentre.org

The Southern Regional Board of Apprenticeship Training and Kalamassery Supervisory Development Center are selecting apprentices for 1,000 vacancies across Kerala. Learn about eligibility, stipend, and registration details for the interview on August 31st.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version