ലോകത്തിലെ തന്നെ ആദ്യ സി.എന്‍.ജി. മോട്ടോര്‍സൈക്കിളായി ആയിരുന്നു ബജാജ് ഫ്രീഡം 125 അവതരിപ്പിച്ചത്. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ സി.എന്‍.ജി. ബൈക്കിന് 95,000 രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പെട്രോള്‍-സി.എന്‍.ജി. ബൈ-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ആയി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ് ഇന്ധനക്ഷമതയാണ്. ഒരു കിലോ ഗ്യാസിൽ 102 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കോഴിക്കോട് മുക്കം സ്വദേശി സിദ്ധിഖ് ആണ് കേരളത്തിൽ ആദ്യമായി CNG ബൈക്ക് എത്തിച്ചിരിക്കുന്നത്.
ഈ വണ്ടികൾ ഡ്യുവൽ ഫ്യുവൽ ആണ്. പെട്രോളും സിഎൻജിയും നിറയ്ക്കാൻ സാധിക്കുന്ന രണ്ടു ടാങ്കുകൾ ആണ് ഈ വണ്ടിക്കുള്ളത്. രണ്ട് ലിറ്റര്‍ കപ്പാസിറ്റിയുള്ള പെട്രോള്‍ ടാങ്കും രണ്ട് കിലോഗ്രാം സി.എന്‍.ജി. ഉള്‍ക്കൊള്ളുന്ന ടാങ്കുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. രണ്ട് ഇന്ധനങ്ങളും ചേര്‍ന്ന് 330 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒരു സ്വിച്ചിൽ ഡ്രൈവിങ്ങിനിടയില്‍ തന്നെ റെഡറുടെ ഇഷ്ടാനുസരണം പെട്രോളിലേക്കും സി.എന്‍.ജിയിലേക്കും സ്വിച്ച് ചെയ്യാനുള്ള സംവിധാനവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.
125 സി.സി. എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 9.5 പി.എസ്. പവറും 9.7 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ഏറ്റവും വലിയ സീറ്റ്, താരതമ്യേന വലിപ്പം കുറഞ്ഞ ഇന്ധന ടാങ്ക്, ഡ്യുവല്‍ ടോണ്‍ ഫീനീഷിങ്ങിലെ ഫെന്‍ഡര്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, അലോയി വീലുകള്‍, ചെറിയ ടെയ്ല് ലാമ്പ്, നീളമുള്ള ഹാന്‍ഡില്‍ ബാര്‍ എന്നിവയാണ് ഡിസൈന്‍ ഹൈലൈറ്റുകള്‍.
ട്രെല്ലീസ് ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. പെട്രോളിനും സി.എന്‍.ജിക്കുമായി ഒരു ഫ്യുവല്‍ ക്യാപ്പാണ് ടാങ്കില്‍ നല്‍കിയിട്ടുള്ളത്. ഏഴ് വ്യത്യസ്തമായ നിറങ്ങളില്‍ ആണ് ഈ ബൈക്ക് വിപണിയില്‍ എത്തുന്നത്.
Discover the Bajaj Freedom, the world’s first production CNG motorcycle. Explore its unique design, engineering features, safety measures, and impressive fuel efficiency. Learn how it sets new standards in fuel efficiency and sustainability.