കെ എസ് ഇ ബിക്കെതിരെ സാമൂഹ മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ യുട്യൂബ് ചാനലിനെതിരെ നിയമ നടപടി. യൂടൂബ് ചാനലിന് മാനനഷ്ടം ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ യൂടൂബ് ചാനൽ മാപ്പു പറയണമെന്ന് കെ എസ് ഇ ബിയുടെ വക്കീൽ നോട്ടീസ് ആവശ്യപ്പെട്ടു. യഥാർത്ഥ വസ്തുതകൾ ചാനലിലൂടെ തന്നെ ജനങ്ങളെ അറിയിക്കാത്ത പക്ഷം ഒരു കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ രണ്ടു പേർക്ക് കെഎസ്ഇബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്.

‘കെ എസ് ഇ ബി എന്ന കൊള്ള സംഘം; നിങ്ങൾ അറിയുന്നുണ്ടോ’ എന്ന ശീർഷകത്തിലാണ് ചാനൽ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതെന്ന് കെ എസ് ഇബി പറയുന്നു. ഇത് ജൂലൈ 12ന് പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചു. ഈ വീഡിയോയിൽ തികച്ചും അവാസ്തവവും വസ്തുതാ വിരുദ്ധവുമായ പ്രചാരണം നടത്തിയെന്ന് കെ എസ് ഇ ബി ആരോപിക്കുന്നു. കെ എസ് ഇ ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ വ്യാജ പ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളതെന്ന് വാർത്താ കുറിപ്പിൽ പറഞ്ഞു.

കെഎസ്ഇബിക്കെതിരെ മുമ്പും സോഷ്യൽ മീഡിയയിലും യൂടൂബ് ചാനലുകളിലും വ്യാജ വാർത്തകൾ നിരവധി പ്രചരിച്ചിരുന്നു. ഇവയ്ക്കെതിരെ യൂടൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രതികരിക്കുക എന്ന രീതിയാണ് തുടക്കത്തിൽ കെഎസ്ഇബി പുലർത്തി വന്നിരുന്നത്. എന്നാല്‍ വ്യാജ പ്രചാരണങ്ങൾ പ്രചരിക്കുന്ന അതേ അളവിൽ വസ്തുതാ പ്രചാരണം പ്രചരിക്കുന്നില്ല എന്നത് പ്രശ്നമായി മാറി. ഇതോടെ കെഎസ്ഇബി നിയമ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. വ്യാജ പ്രചാരണങ്ങളെ കോടതിയിൽ നേരിടുക എന്നതാണ് ഇപ്പോഴത്തെ സമീപനം.

KSEB takes legal action against a YouTube channel for defamation and spreading false propaganda. The Kerala State Electricity Board (KSEB) demands an apology for fake news published on July 12, which misrepresented KSEB’s operations and billing.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version