Ev2 വെഞ്ചേഴ്‌സ്/കാരറ്റ് ക്യാപിറ്റൽ, തിൻകുവേറ്റ് എന്നിവർ ചേർന്ന് ഓട്ടോണോമസ് വെഹിക്കിൾ വൈദഗ്ദ്ധ്യം നേടിയ, കൊച്ചി ആസ്ഥാനമായുള്ള ഡീപ്-ടെക് കമ്പനിയായ Rosh.Ai-ൽ 1 ദശലക്ഷം ഡോളർ (ഏകദേശം 8 കോടി ) നിക്ഷേപം നടത്തി. 2021-ൽ സ്ഥാപിതമായതും കൊച്ചി ആസ്ഥാനവുമായുള്ള സ്ഥാപനമാണ് Rosh.Ai. അഡ്വാൻസ്ഡ് മാപ്പിംഗ്, പെർസെപ്ഷൻ, നാവിഗേഷൻ, SoC വികസനം, ADAS സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടുന്ന ഓട്ടോണോമസ്  വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പ് ആണ് ഇത്.

പ്രമുഖ വാഹന നിർമ്മാതാക്കൾ, പ്രമുഖ സാങ്കേതിക സ്ഥാപനങ്ങൾ, ആഗോള ട്രക്ക് കമ്പനികൾ എന്നിവ ഉൾപ്പെടുന്ന ഒരു അഭിമാനകരമായ ഉപഭോക്‌തൃ ശൃംഖല Rosh.Ai ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്.

“Rosh.Ai-ൽ, ഓട്ടോമോട്ടീവ് വ്യവസായത്തിൽ സുരക്ഷ, കാര്യക്ഷമത, സുസ്ഥിരത എന്നിവ വർധിപ്പിക്കുന്ന അത്യാധുനിക ഓട്ടോണമസ് ഡ്രൈവിംഗ് സൊല്യൂഷനുകൾ നൽകിക്കൊണ്ട് ഭാവിയിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓട്ടോണമസ് വാഹന സാങ്കേതികവിദ്യയിലും ഡ്രൈവിംഗ് നവീകരണത്തിലും ആഗോള തലത്തിൽ കൂടി അറിയപ്പെടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”  എന്നാണ് Rosh.Ai യുടെ സ്ഥാപകനും സിഇഒയുമായ ഡോ. റോഷി ജോൺ പറഞ്ഞത്.

റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള ഡോ. റോഷി ജോൺ, ഇന്ത്യയുടെ ഡ്രൈവറില്ലാത്ത കാർ സൃഷ്ടിച്ചുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ആളാണ്. തിരുവനന്തപുരം പേരൂർക്കട സ്വദേശി ആണ് ഡോ. റോഷി ജോൺ. തിരുച്ചിറപ്പള്ളി എൻഐടിയിൽ നിന്ന് റോബോട്ടിക്സിൽ ഡോക്ടറേറ്റ് നേടിയതിന് ശേഷമാണ് 2021 ഹൈദരാബാദ് ആസ്ഥാനമായി റോഷ് എഐ ആരംഭിക്കുന്നത്. പിന്നീടാണ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നത്.

റോബോട്ടിക്‌സിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും 20 വർഷത്തെ അനുഭവപരിചയം ഉള്ള  രാജാറാം മൂർത്തി ആണ് റോഷ്.ഐയുടെ സഹസ്ഥാപകനും സിടിഒയും. ഓട്ടോണമി ഡൊമെയ്‌നിൽ മൂന്ന് അന്താരാഷ്ട്ര പേറ്റൻ്റുകളുള്ള അദ്ദേഹം, ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ കാർ വിപ്ലവം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

നാനോ കാറിൽ മാറ്റങ്ങൾ വരുത്തിയാണ് ഡോ. റോഷി ഇന്ത്യയിലെ ഡ്രൈവറില്ലാ കാർ വിപ്ലവത്തിന് തുടക്കമിട്ടത്. കഴിഞ്ഞ ഇരുപത് വർഷമായി രാജ്യത്തെ ഹൈ ടെക്, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, റീട്ടെയ്ൽ, ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് വേണ്ടി റോബോട്ടുകളെ ഡോ. റോഷി വികസിപ്പിക്കുന്നുണ്ട്. ഖനന കമ്പനികൾക്ക് ഡ്രൈവറില്ലാ എഐ വാഹനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുൻപ് കമ്പനി പറഞ്ഞിരുന്നു.

Rosh.Ai, a deep-tech startup from Kerala, India, has raised $1 million in seed funding. The company specializes in autonomous vehicle technology for seaports and mining sectors, aiming to enhance operational efficiency and safety.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version