സ്വർണ നൂലുകൾ കൊണ്ടുള്ള എംബ്രോയിഡറി വർക്കുകൾ വസ്ത്രങ്ങളിൽ ഇഷ്ടമല്ലാത്ത ആളുകൾ വളരെ കുറവാണ്. ഒരു രാജകീയ ഭംഗി തന്നെയാണ് ഈ സ്വർണ നൂലുകൾക്ക്. ഇന്ത്യയിൽ നിന്നുള്ള ഈ സറി എംബ്രോയ്ഡറിയുടെ കയറ്റുമതി ശ്രദ്ധേയമായ വളർച്ച കൈവരിച്ചു കൊണ്ട് മെയ്ഡ് ഇൻ ഇന്ത്യ കാമ്പെയ്‌നിന്റെ ഭാഗമായി കഴിഞ്ഞു. 2023 മാർച്ചിനും 2024 ഫെബ്രുവരിക്കും ഇടയിൽ, ഇന്ത്യ 309 ഷിപ്മെന്റുകൾ ആണ് ഈ സ്വർണനൂലുകളുമായി കയറ്റുമതി ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 39% വർദ്ധനവ് ആണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. കയറ്റുമതിയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യൻ കരകൗശലത്തിനായുള്ള ആഗോള ആകർഷണവും ആവശ്യവും തന്നെയാണ് പ്രകടമാക്കുന്നത്.
2024 ഫെബ്രുവരിയിൽ മാത്രം, ഇന്ത്യ 54 സറി എംബ്രോയ്ഡറി ഷിപ്പ്‌മെൻ്റുകൾ നടത്തിയിരുന്നു. 2023 ഫെബ്രുവരി മുതൽ 93% വാർഷിക വളർച്ചയും 2024 ജനുവരി മുതൽ 145% തുടർച്ചയായ വളർച്ചയും ഈ മേഖലയിൽ ഉണ്ട്. ഈ ഗണ്യമായ വർദ്ധനവ് അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ എംബ്രോയിഡറി ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി ആണ് കാണിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂസിലാൻഡ്, കാനഡ എന്നിവിടങ്ങളിലേക്ക് ആണ് കൂടുതലും സറി എംബ്രോയിഡറി കയറ്റുമതി നടത്തുന്നത്. ഈ രാജ്യങ്ങളിൽ ശക്തമായ ഡിമാൻഡ് ആണ് ഈ പ്രൊഡക്ടിന് ഉള്ളത്. ഇത് ആഗോള തലത്തിൽ ഈ പരമ്പരാഗത ഇന്ത്യൻ കരകൗശലത്തിൻ്റെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഫ്രാൻസ്, ചൈന തുടങ്ങിയ മറ്റ് പ്രധാന കയറ്റുമതി രാജ്യങ്ങളെ പിന്തള്ളി ആണ് ആഗോള എംബ്രോയ്ഡറി വിപണിയിൽ ഇന്ത്യ മുന്നിൽ തുടരുന്നത്. ഈ ആധിപത്യം ഇന്ത്യൻ കരകൗശലത്തിൻ്റെ സമ്പന്നമായ പൈതൃകത്തെയും സമാനതകളില്ലാത്ത ഗുണനിലവാരത്തെയും പ്രതിഫലിപ്പിക്കുന്നു.
വിദഗ്ധരായ കരകൗശല വിദഗ്ധർക്കും പ്രത്യേക ഉൽപ്പന്നങ്ങൾക്കും പേരുകേട്ട പ്രദേശങ്ങളിലാണ് ഇന്ത്യയിലെ ഈ സറി ഉൽപ്പന്നങ്ങളുടെ ഉത്പാദനം കേന്ദ്രീകരിച്ചിരിക്കുന്നത്. ആഗ്ര, വാരണാസി, ഭോപ്പാൽ, സൂറത്ത്, ലഖ്‌നൗ എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. ഈ സറി നൂലുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ, ഫാഷൻ ആക്സസറികൾ മുതൽ ഗൃഹോപകരണങ്ങൾ വരെ അന്തർദേശീയ വിപണികളിൽ വളരെയധികം ഡിമാന്റ് ഉള്ളവ ആണ്.
Discover the impressive growth in India’s Zari embroidery exports, contributing to the ‘Made in India’ campaign. Learn about key export destinations, regional production hubs, and India’s leading position in the global Zari market.