ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ സിഇഒ ഭവിഷ് അഗർവാൾ, ഒരാഴ്ചയ്ക്കുള്ളിൽ തൻ്റെ  ആസ്തിയിൽ ഒരു വലിയ വർധന സൃഷ്ടിച്ചുകൊണ്ട് തന്റെ തലവര തന്നെ മാറ്റി എഴുതിയ ആളാണ്. ഇന്ത്യൻ ഓഹരി വിപണികളിലെ ഏറ്റവും വിജയകരമായ ഐപിഒകളിൽ ഒന്നായി ഒല മാറികഴിഞ്ഞു. വിപണിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒല ഇലക്ട്രിക്കിന്റെ ഓഹരി മൂല്യത്തിലുണ്ടായ വർധന ഇരട്ടിയോളമാണ്. അതായ്ത നിക്ഷേപകരുടെ പണവും ഇരട്ടിയായി.

ഓഹരികളുടെ കുതിപ്പ് അഗർവാളിന്റെ ആസ്തി 21,000 കോടി രൂപയിലേക്ക് ഉയർത്തി. ഈ മാസം രണ്ടിനായിരുന്നു ഒലയുടെ ഐപിഒ കഥ തുടങ്ങുന്നത്. വെറും ഏഴ് ട്രേഡിംഗ് ദിവസങ്ങളിൽ, ഒല ഇലക്ട്രിക്കിന്റെ ഓഹരി വില 107% ഉയർന്നു. കൃത്യമായി പറഞ്ഞാൽ ഓഹരി 76 രൂപയിൽ നിന്ന് 157.53 രൂപയിലേക്ക് കുതിച്ചു. ഇക്കാലയളവിൽ നാല് തവണ അപ്പർ സർക്യൂട്ട് നേട്ടവും ഓഹരി കൈവരിച്ചു. അതേസമയം ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം സ്റ്റോക്ക് 12% തിരുത്തലും നേരിട്ടിട്ടുണ്ട്.

ഓഹരിയുടെ കുതിപ്പ് ഭവിഷിന്റെ ആസ്തിയിൽ വലിയ സ്വാധിനം ചെലുത്തുന്നു. ഒല ഇലക്ട്രിക് മൊബിലിറ്റിയിൽ 30.02% ഓഹരി പങ്കളിത്തമാണ് അദ്ദേഹത്തിനുള്ളത്. അൽപം കൂടി വ്യക്തമാക്കിയാൽ 1,32,39,60,029 ഓഹരികൾ ഉണ്ട്. ഇതിന്റെ മൂല്യം ഇന്ന് 20,856 കോടി രൂപയാണ്. ഏകദേശം 2.48 ബില്യൺ ഡോളർ. ദലാൽ സ്ട്രീറ്റിലെ ഒല ഇലക്ട്രിക് ഓഹരികളുടെ ഓരോ കുതിപ്പും ഈ സ്ഥാപകന് നേട്ടമായി മാറി. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒലയ്ക്ക് എച്ച്എസ്ബിസി ബൈ റേറ്റിംഗ് നൽകിയിരുന്നു. അതേസമയം ഓഗസ്റ്റ് 15-ലെ പോസിറ്റീവ് ഔട്ട്ലുക്ക് റിപ്പോർട്ടിനെ തുടർന്ന് സ്റ്റോക്ക് അതിന്റെ ലക്ഷ്യ വിലയായ 140 രൂപ കവിഞ്ഞു, 157 രൂപ വരെ ഉയർന്നു.

2017 ൽ സ്ഥാപിതമായതും ബെംഗളൂരു ആസ്ഥാനമായതുമായ ഒല ഇലക്ട്രിക്, ഇതുവരെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി ഇലക്ട്രിക് ബൈക്കുകളിലേയ്ക്കു കൂടി പോർട്ട്‌ഫോളിലോ വിപുലീകരിച്ചു കഴിഞ്ഞു. ഇതും കമ്പനിയുടെ വിപണികളിലെ സാധ്യതകൾ പതിൻമടങ്ങ് വർധിപ്പിക്കുന്നു. ഇലക്ട്രിക് ഇരുചക്ര വിപണിയിൽ കമ്പനിക്ക് മികച്ച ഭാവിയാണു കൽപ്പിക്കപ്പെടുന്നു. അധികം വൈകാതെ കമ്പനിയിൽ നിന്ന് ഇലക്ട്രിക് കാറുകളും പ്രതീക്ഷിക്കപ്പെടുന്നു. ഇതെല്ലാം ഉയർന്ന ഡിമാൻഡും, പോസിറ്റീവ് മാർക്കറ്റ് വീക്ഷണവും സൂചിപ്പിക്കുന്നു.

 1985 ഓഗസ്റ്റ് 28 ന് പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഭവിഷ് അഗർവാൾ ഒരു പ്രമുഖ ഇന്ത്യൻ വ്യവസായിയാണ്. 2024-ൽ ഇന്ത്യയിലെ ആദ്യത്തെ AI യൂണികോൺ ആയി മാറിയ Ola Electric-ൻ്റെ സ്ഥാപകൻ, Ola Cabs-ൻ്റെ സഹസ്ഥാപകൻ, CEO എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു. 2018-മുതൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികൾ എന്ന പട്ടികയിൽ ഒരാളായി ഭവീഷ് മാറി. അദ്ദേഹത്തിൻ്റെ ആസ്തി ഏകദേശം 2.3 ബില്യൺ ഡോളറാണ്. ആഗോളതലത്തിൽ തന്നെ നോക്കിയാൽ ഏറ്റവും പ്രായം കുറഞ്ഞ സെൽഫ് മെയ്ഡ് ശതകോടീശ്വരന്മാരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും മൈക്രോസോഫ്റ്റിൽ ജോലിയും ചെയ്താണ് അഗർവാളിൻ്റെ യാത്ര ആരംഭിച്ചത്. 2010-ൽ അദ്ദേഹം ഒല കാബ്‌സ് സ്ഥാപിച്ചു, ഇത് ഇന്ത്യൻ ടാക്സി വ്യവസായത്തെ മാറ്റിമറിച്ചു. 

Bhavish Aggarwal, CEO of Ola Electric, experiences a massive surge in his wealth to ₹21,000 crore after Ola Electric’s successful IPO. Learn about the stock’s impressive growth, market outlook, and Bhavish’s journey as a leading entrepreneur in the electric vehicle and AI sectors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version