സ്വന്തമായി ബിസിനസ് ചെയ്യുകയും ജീവിതത്തിലും ബിസിനസിലും ഒരുപോലെ വിജയം കണ്ടെത്തുന്നതുമായ സ്ത്രീകൾ മറ്റുള്ളവർക്ക് എന്നും പ്രചോദനം തന്നെയാണ്. വു ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സണും സിഇഒയുമായ ദേവിത സറഫിൻ്റെ കഥയും അത്തരത്തിലുള്ള ഒരു പ്രചോദനാത്മകമായ ഒന്നാണ്.  24-ാം വയസ്സിൽ വി ഗ്രൂപ്പ് സ്ഥാപിച്ചുകൊണ്ടാണ് ദേവിത തൻ്റെ പ്രൊഫഷണൽ യാത്ര ആരംഭിച്ചത്. ഇന്ന്, വൂ ഗ്രൂപ്പിന്റെ വരുമാനം 1000 കോടി രൂപയാണ്.  3 ദശലക്ഷത്തിലധികം ടെലിവിഷനുകൾ വിജയകരമായി വിറ്റഴിച്ചുകൊണ്ട് ആഗോളതലത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ടിവി ബ്രാൻഡായി വൂ മാറിക്കഴിഞ്ഞു.  

2020-ൽ പുറത്തുവന്ന ഹുറൂൺ റിപ്പോർട്ട് പ്രകാരം 40 വയസ്സിന് താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ സെൽഫ് മേഡ് വനിതയായി ദേവിത സരഫിനെ തിരഞ്ഞെടുത്തു. കൂടാതെ, ഫോർച്യൂണിൻ്റെ ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 സ്ത്രീകളുടെ പട്ടികയിൽ  ഇടംനേടുകയും ഫോർബ്സ് ഇന്ത്യയുടെ മോഡൽ സിഇഒ ആയി തിരഞ്ഞെടുക്കുകയും ചെയ്ത ആളാണ് ദേവിത.  

മുംബൈയിലെ ഒരു ബിസിനസ്സ് അധിഷ്‌ഠിത കുടുംബത്തിൽ ജനിച്ച ദേവിത സറഫ് സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആളാണ്. സെനിത്ത് കംപ്യൂട്ടേഴ്‌സിൻ്റെ മുൻ ചെയർമാൻ രാജ്കുമാർ സറഫിൻ്റെ മകളാണ് ദേവിത. സെനിത്ത് കംപ്യൂട്ടേഴ്സിൽ തൻ്റെ കരിയർ ആരംഭിച്ച ദേവിത 21 വയസ്സുള്ളപ്പോൾ മാർക്കറ്റിംഗ് ഡയറക്ടർ സ്ഥാനം ഉറപ്പിച്ചു. 2021-ൽ, ദേവിത സരഫ്, “ഡൈനാമിറ്റ് ബൈ ദേവിത സരഫ്” എന്ന ബിസിനസ് ലോകത്തെ സ്ത്രീകൾക്കായുള്ള ലോകത്തിലെ ആദ്യത്തെ പെർഫ്യൂം പുറത്തിറക്കി.  

നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും, അവളുടെ കമ്പനി ആദ്യത്തെ എട്ട് വർഷത്തിനുള്ളിൽ ബിസിനസ്സിൽ 30 കോടി രൂപ നേടി. നിലവിൽ, മാധ്യമ റിപ്പോർട്ട് പ്രകാരം, വു ഗ്രൂപ്പ് എന്ന ടീവി ബ്രാൻഡിന് 1,400 കോടി രൂപ മൂല്യമാണ് ഉള്ളത്. വു ഗ്രൂപ്പിൻ്റെ സിഇഒ എന്നതിന് പുറമെ ഫാഷൻ, ലക്ഷ്വറി മേഖലകളിലും ദേവിത സറഫ് അറിയപ്പെടുന്ന വ്യക്തിയാണ്.  ദേവിത സറഫിൻ്റെ ആസ്തി ഏകദേശം 1000 കോടിയോളം വരുമെന്നാണ് റിപ്പോർട്ടുകൾ കണക്കാക്കുന്നത്. പരിശീലനം ലഭിച്ച ഒഡീസി നർത്തകിയും അന്തർദേശീയ ഹൈ-ഐക്യു മെൻസ സൊസൈറ്റിയിലെ അംഗവുമാണ് ദേവിത.

Devita Saraf, the CEO of Vu Group, founded the company at 24 and has grown it into a globally recognized TV brand with a ₹1,000 crore revenue. Known as India’s Model CEO, she is also the wealthiest self-made woman in India under 40, according to the Hurun Report.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version