ഇന്ത്യയിലെ പ്രശസ്തമായ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ജോയ് ആലുക്കാസ്. ഈ വർഷം വാങ്ങിയ റോൾസ് റോയ്സ് കള്ളിനൻ ഉൾപ്പെടെ നിരവധി വിലകൂടിയ ആഡംബര കാറുകൾ അദ്ദേഹത്തിനുണ്ട്. അടുത്തിടെ ഒരു YouTube ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് അപമാനം തോന്നിയ ഒരു അനുഭവം ശ്രീ. ജോയ് ആലുക്കാസ് പങ്കിട്ടു. റോൾസ്-റോയ്സ് ഡീലർഷിപ്പിലെ ഒരു സ്റ്റാഫ് അംഗത്തിൽ നിന്ന് ആണ് തനിക്ക് ഈ അപമാനം നേരിട്ടത് എന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് ജോയ് ആലുക്കാസ് പറയുന്നത് ഇങ്ങിനെ, “2000-ൽ ഞാൻ ദുബായിലെ ഒരു റോൾസ് റോയ്സ് ഡീലർഷിപ്പ് സന്ദർശിച്ചിരുന്നു. അവിടെയുള്ള ഒരു സ്റ്റാഫ് എന്തിനാണ് വന്നത് എന്ന് ചോദിച്ചു. കാർ ചൂണ്ടിക്കാട്ടി അതിൽ താൽപ്പര്യമുണ്ടെന്നും അത് നോക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോൾ ജീവനക്കാരന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. നിങ്ങൾക്ക് കാർ വാങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ മിത്സുബിഷി ഷോറൂമിലേക്ക് പൊയ്ക്കോളൂ, അവിടെ നിന്നും വാങ്ങിക്കോ എന്നായിരുന്നു അയാൾ പറഞ്ഞത്. എനിക്ക് അയാളുടെ പെരുമാറ്റത്തിൽ വലിയ അപമാനം നേരിട്ടു. ഞാൻ ഒരു കാർ വാങ്ങാൻ തീരുമാനിച്ചു. അത് ആ സെയിം കാർ തന്നെയായിരുന്നു” എന്നാണ്.
കാർ വാങ്ങിയതിനുശേഷം, തനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും യഥാർത്ഥത്തിൽ അതിൻ്റെ ആവശ്യമില്ലെന്നും തോന്നിയതായി ആലുക്കാസ് പറയുന്നു. തൻ്റെ ബ്രാൻഡ് നിർമ്മിക്കുന്നതിന് ഈ റോൾസ് റോയ്സ് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കാൻ തുടങ്ങി. അപ്പോഴാണ് റാഫിൾ എന്ന ആശയം അദ്ദേഹത്തിൻ്റെ മനസ്സിൽ ഉദിച്ചത്. റാഫിൾ നറുക്കെടുപ്പുകൾ യുഎഇയിൽ വളരെ ജനപ്രിയമാണ്. മാത്രമല്ല അത്തരം നറുക്കെടുപ്പുകളിൽ വിജയി ആവുന്നവർക്ക് പലപ്പോഴും വിലയേറിയ സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും.
ജോയ്ആലുക്കാസ് ഗ്രൂപ്പ് ഒരു റാഫിൾ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചു. ഈ നറുക്കെടുപ്പിൻ്റെ സമ്മാനം റോൾസ് റോയ്സായിരുന്നു. യു.എ.ഇ.യിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് റോൾസ് റോയ്സ് കാർ സമ്മാനമായി നൽകിയ ആദ്യ ജുവല്ലറി ഗ്രൂപ്പ് ജോയ് ആലുക്കാസ് ആണ്. ഇതൊരു മികച്ച വിപണന നീക്കമായിരുന്നു. ഒപ്പം ജോയ് ആലുക്കാസ് ഗ്രൂപ്പ് കൂടുതൽ ജനപ്രീയമായി മാറുകയും ചെയ്തു. റോൾസ് റോയ്സ് സിൽവർ സെറാഫ് ആഡംബര സെഡാൻ ആണ് ഒരു കസ്റ്റമറിന് അദ്ദേഹം നൽകിയത്.
ഫാൻ്റമിന് മുമ്പ് റോൾസ് റോയ്സിൻ്റെ മുൻനിര സെഡാൻ ആയിരുന്നു സിൽവർ സെറാഫ്. വളരെ ചുരുങ്ങിയ സമയത്തേക്ക് ഇത് വിൽപ്പനയ്ക്ക് ലഭ്യമായിരുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 5.4 ലിറ്റർ V12 എഞ്ചിനാണ് സെറാഫിന് കരുത്തേകുന്നത്.
റോൾസ്-റോയ്സ് ഗോസ്റ്റ് സീരീസ് I ഉൾപ്പെടെ നിരവധി ആഡംബര കാറുകൾ ജോയ് ആലുക്കാസ് സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹം അടുത്തിടെ ഒരു പുതിയ റോൾസ്-റോയ്സ് കള്ളിനൻ വാങ്ങി. 569 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്സ് കള്ളിനൻ എസ്യുവിക്ക് കരുത്തേകുന്നത്.
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിൻ ഘടിപ്പിച്ചിരിക്കുന്നത്. മറ്റേതൊരു റോൾസ്-റോയ്സ് മോഡലിനെയും പോലെ, കള്ളിനനും അതിൻ്റെ യാത്രക്കാർക്ക് ഏറ്റവും ആശ്വാസം നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു പുതിയ സ്റ്റാൻഡേർഡ് റോൾസ് റോയ്സ് കള്ളിനൻ എസ്യുവിയുടെ എക്സ്ഷോറൂം വില 6.95 കോടി രൂപയിൽ ആരംഭിക്കുന്നു.
Discover Joy Alukas’ luxury car collection, including multiple Rolls-Royce models. Learn about his experience with the brand and his unique marketing strategy that boosted the popularity of Joy Alukas Group.