Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോടീശ്വരി പുത്രി, 63307 കോടി കമ്പനി ഉടമ!
Shepreneur

കോടീശ്വരി പുത്രി, 63307 കോടി കമ്പനി ഉടമ!

ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 41730 കോടി രൂപ ആസ്തിയുള്ള അനു ആഗ എന്ന മെഹറിന്റെ അമ്മ, കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ് മേഖലകളിലെ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്.
News DeskBy News Desk26 August 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബിസിനസ് ലോകത്ത് വിജയം കൈവരിച്ച ഒരുപാട് സ്ത്രീകൾ ഉണ്ട്. അവരിൽ ഒരു പേരാണ് മെഹർ പുഡുംജി എന്നത്. ഇന്ത്യയിലെ എഞ്ചിനീയറിംഗ് മേഖലയിലെ അറിയപ്പെടുന്ന വനിതയാണ് മെഹർ.

ശുദ്ധവായു, ശുദ്ധമായ ഊർജം, ശുദ്ധജലം എന്നിവയിൽ ഫോക്കസ് ചെയ്യുന്ന, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ എഞ്ചിനീയറിംഗ് കമ്പനിയായ തെർമാക്‌സ് ലിമിറ്റഡിൻ്റെ ചെയർപേഴ്‌സണാണ് മെഹർ. 63307 കോടി രൂപ മൂല്യമുള്ള ഈ കമ്പനിയെ 20 വർഷത്തിലേറെയായി നയിക്കുന്നത് മെഹർ ആണ്. തെർമാക്സിന്റെ മുൻ ചെയർപേഴ്സൺ അനു ആഗയുടെ മകളാണ് മെഹർ. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 41730 കോടി രൂപ ആസ്തിയുള്ള അനു ആഗ എന്ന മെഹറിന്റെ അമ്മ,  കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ് മേഖലകളിലെ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്.  2004ൽ മകൾ ഭരണം ഏറ്റെടുത്തതോടെയാണ് ഈ 81കാരി ചെയർപേഴ്‌സൺ സ്ഥാനം ഒഴിഞ്ഞത്.

മെഹർ ലണ്ടനിലെ ഇംപീരിയൽ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ആളാണ്. 1996-ൽ ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയ മെഹർ തെർമാക്‌സിൻ്റെ ഡയറക്ടർ ബോർഡിൽ ചേർന്നു.

പിന്നീട് 1990- ൽ മെഹർ തെർമാക്‌സിൽ ട്രെയിനി എഞ്ചിനീയറായി ജോലി ചെയ്യാൻ തുടങ്ങി. ഒരു വർഷത്തിനുശേഷം, യുകെയിലെ ഒരു തെർമാക്‌സ് സബ്‌സിഡിയറി കമ്പനിയുടെ ഉത്തരവാദിത്തം ഭർത്താവ് ഫിറോസ് പുഡുംജീയ്‌ക്കൊപ്പം മെഹർ ഏറ്റെടുത്തു.

2001ൽ  കമ്പനിയിൽ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേറ്റ മെഹർ 2002-ൽ  വൈസ് ചെയർപേഴ്‌സണായി നിയമിതയായി. ഈ കാലയളവിൽ, തെർമാക്‌സിൻ്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കാണ് മെഹർ വഹിച്ചത്. പ്രൊഫഷണൽ ജീവിതത്തിന് പുറമെ സംഗീതത്തിലും  അതീവ താല്പര്യമുള്ള മെഹർ പൂനെ ആസ്ഥാനമായുള്ള ഒരു ഗായകസംഘത്തിലെ അംഗം കൂടിയാണ്. ഭർത്താവിനൊപ്പം പൂനെയിലാണ് മെഹറിന്റെ താമസം. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.

Meher Pudumjee, chairperson of Thermax Ltd, has steered the Indian engineering conglomerate towards innovation and growth. Discover her journey and contributions to the clean energy sector.

banner business Channel I Am channeliam India MOST VIEWED Short news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil