ബിസിനസ് ലോകത്ത് വിജയം കൈവരിച്ച ഒരുപാട് സ്ത്രീകൾ ഉണ്ട്. അവരിൽ ഒരു പേരാണ് മെഹർ പുഡുംജി എന്നത്. ഇന്ത്യയിലെ എഞ്ചിനീയറിംഗ് മേഖലയിലെ അറിയപ്പെടുന്ന വനിതയാണ് മെഹർ.

ശുദ്ധവായു, ശുദ്ധമായ ഊർജം, ശുദ്ധജലം എന്നിവയിൽ ഫോക്കസ് ചെയ്യുന്ന, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ എഞ്ചിനീയറിംഗ് കമ്പനിയായ തെർമാക്‌സ് ലിമിറ്റഡിൻ്റെ ചെയർപേഴ്‌സണാണ് മെഹർ. 63307 കോടി രൂപ മൂല്യമുള്ള ഈ കമ്പനിയെ 20 വർഷത്തിലേറെയായി നയിക്കുന്നത് മെഹർ ആണ്. തെർമാക്സിന്റെ മുൻ ചെയർപേഴ്സൺ അനു ആഗയുടെ മകളാണ് മെഹർ. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 41730 കോടി രൂപ ആസ്തിയുള്ള അനു ആഗ എന്ന മെഹറിന്റെ അമ്മ,  കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ് മേഖലകളിലെ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്.  2004ൽ മകൾ ഭരണം ഏറ്റെടുത്തതോടെയാണ് ഈ 81കാരി ചെയർപേഴ്‌സൺ സ്ഥാനം ഒഴിഞ്ഞത്.

മെഹർ ലണ്ടനിലെ ഇംപീരിയൽ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ആളാണ്. 1996-ൽ ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയ മെഹർ തെർമാക്‌സിൻ്റെ ഡയറക്ടർ ബോർഡിൽ ചേർന്നു.

പിന്നീട് 1990- ൽ മെഹർ തെർമാക്‌സിൽ ട്രെയിനി എഞ്ചിനീയറായി ജോലി ചെയ്യാൻ തുടങ്ങി. ഒരു വർഷത്തിനുശേഷം, യുകെയിലെ ഒരു തെർമാക്‌സ് സബ്‌സിഡിയറി കമ്പനിയുടെ ഉത്തരവാദിത്തം ഭർത്താവ് ഫിറോസ് പുഡുംജീയ്‌ക്കൊപ്പം മെഹർ ഏറ്റെടുത്തു.

2001ൽ  കമ്പനിയിൽ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേറ്റ മെഹർ 2002-ൽ  വൈസ് ചെയർപേഴ്‌സണായി നിയമിതയായി. ഈ കാലയളവിൽ, തെർമാക്‌സിൻ്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കാണ് മെഹർ വഹിച്ചത്. പ്രൊഫഷണൽ ജീവിതത്തിന് പുറമെ സംഗീതത്തിലും  അതീവ താല്പര്യമുള്ള മെഹർ പൂനെ ആസ്ഥാനമായുള്ള ഒരു ഗായകസംഘത്തിലെ അംഗം കൂടിയാണ്. ഭർത്താവിനൊപ്പം പൂനെയിലാണ് മെഹറിന്റെ താമസം. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.

Meher Pudumjee, chairperson of Thermax Ltd, has steered the Indian engineering conglomerate towards innovation and growth. Discover her journey and contributions to the clean energy sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version