Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  ആദ്യ ഹൈടെക് AC അണ്ട‍ർഗ്രൗണ്ട് മാർക്കറ്റ് ബെംഗളൂരുവിൽ
News Update

 ആദ്യ ഹൈടെക് AC അണ്ട‍ർഗ്രൗണ്ട് മാർക്കറ്റ് ബെംഗളൂരുവിൽ

ബെംഗളൂരു നഗരത്തിലെ തെരുവുകച്ചവടക്കാർക്ക് തണലൊരുക്കാൻ പാലികെ ബസാർ പദ്ധതിയുമായി സിദ്ധരാമയ്യ സർക്കാർ. നഗരത്തിലെ ആദ്യ പാലികെ ബസാർ വിജയനഗര മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു
News DeskBy News Desk26 August 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബെംഗളൂരു നഗരത്തിലെ തെരുവുകച്ചവടക്കാർക്ക് തണലൊരുക്കാൻ പാലികെ ബസാർ പദ്ധതിയുമായി സിദ്ധരാമയ്യ സർക്കാർ. നഗരത്തിലെ ആദ്യ പാലികെ ബസാർ വിജയനഗര മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു. ‘കൃഷ്ണ ദേവരായ പാലികെ ബസാർ’ എന്നു പേരിട്ട പാലികെ ബസാറിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ ഹൈടെക് എയ‍ർ കണ്ടീഷൻഡ് അണ്ട‍ർഗ്രൗണ്ട് മാർക്കറ്റാണിത്. 2018ൽ ആരംഭിച്ച നിർമാണ പ്രവൃത്തി ആറ് വർഷങ്ങൾക്ക് ശേഷമാണ് പൂർത്തിയായത്.

ഡൽഹിയിലേതിന് സമാനമായി തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകി കച്ചവടത്തിന് സൗകര്യമൊരുക്കുന്ന പദ്ധതിയാണ് പാലികെ ബസാർ. കഠിനമായ കാലാവസ്ഥയെ സഹിക്കേണ്ടി വരുന്ന തെരുവുകച്ചവടക്കാർക്ക് ആധുനികവും സൗകര്യപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് പാലികെ ബസാറിലൂടെ സ‍ർക്കാ‍ർ ലക്ഷ്യമിടുന്നത്. 13 കോടി രൂപ ചെലവഴിച്ചാണ് വിജയനഗരയിൽ പാലികെ ബസാർ യാഥാ‍ർഥ്യമാക്കിയത്.

1165 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് വിജയനഗരയിലെ പാലികെ ബസാർ. മൊത്തം 79 കടകളാണ് ബസാറിൽ പ്രവർത്തിക്കുന്നത്. ഒൻപത് ചതുരശ്ര മീറ്ററാണ് ഓരോ സ്റ്റാളിനും അനുവദിച്ചിരിക്കുന്നത്. ബസാറിലേക്ക് എട്ട് എൻട്രി പോയിൻ്റുകളും ഒരു ലിഫ്റ്റും രണ്ട് എസ്കലേറ്ററും ഉണ്ട്. 31 എസികളാണ് ശീതീകരണത്തനായി സ്ഥാപിച്ചിരിക്കുന്നത്. ഓരോ സ്റ്റാളിലും ഫയർ എസ്റ്റിങ്യൂഷറും സ്ഥാപിച്ചിട്ടുണ്ട്.

കച്ചവടത്തിലെ വ്യത്യസ്തത അനുസരിച്ചു പ്രത്യേക സെക്ഷനുകളായാണ് പാലികെ ബസാറിൻ്റെ പ്രവർത്തനം. സെക്ഷൻ ഒന്നിൽ 136 സ്റ്റാളുകൾ ഉൾപ്പെടുന്ന സ്മോൾ വെൻഡർ സോണാണ് പ്രവർത്തിക്കുന്നത്. സെക്ഷൻ രണ്ട് 11 സ്റ്റാളുകളോടെ പ്രത്യേക കച്ചവടക്കാ‍ർക്കാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, ഒൻപത് ജനറൽ വെൻഡ‍ർ സോണുകളും പ്രവർത്തിക്കുന്നുണ്ട്. മാർക്കിൻ്റെ സുഗമമായ പ്രവർത്തനത്തിന് 79 മാർക്കറ്റ് ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.

നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പാലികെ ബസാർ വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിനുവേണ്ടിയുള്ള സ്ഥലങ്ങൾ കണ്ടെത്താൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് നിർദേശം നൽകി. തെരുവുകച്ചവടക്കാർക്ക് ആധുനികവും സൗകര്യപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പാലികെ ബസാർ കോൺഗ്രസ് സർക്കാരിൻ്റെ പ്രത്യേക പദ്ധതിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിജയനഗര എംഎൽഎ എം കൃഷ്ണപ്പയുടെ തലയിലുദിച്ച പദ്ധതിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

The Siddaramaiah government introduces Palike Bazaar in Bengaluru, a hi-tech air-conditioned underground market for street vendors. Inaugurated at Vijayanagara Metro Station, the project provides a modern and comfortable environment, aiming to expand across the city.

air-conditioned bazaar Channel I Am ModernMarket Palike Bazaar Short news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil