ഇന്ത്യന്‍ ഫുട്‌ബോളിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും നമ്മുടെ ഫുട്‌ബോള്‍ സ്വപ്നങ്ങളെ ലോക ഫുട്‌ബോള്‍ പ്രൊഫഷണലിസത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ  ടീം ഉടമ ശ്രീ പൃഥ്വിരാജ്, സുപ്രിയ ദമ്പതികള്‍, സഹ ഉടമകളായ നസ്ലി മുഹമ്മദ്, ഷമീം ബക്കര്‍, പ്രവീഷ് കുഴിപ്പള്ളി, ഷൈജല്‍ മുഹമ്മദ്, സി ഇ ഒ അംബ്രീഷ് സമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍ ടീം ഫോഴ്‌സ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു.

സൂപ്പര്‍ ലീഗ് കേരളയിലെ ഓരോ ടീമിലെയും മുപ്പതോളം ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാരെ ഫുട്‌മ്പോള്‍ അധികായന്മാരായ യൂറോപ്പ്യന്‍ കോച്ചുമാര്‍ കളി പഠിപ്പിക്കാന്‍ എത്തുമ്പോള്‍ കളിക്കാര്‍ക്കും  ഇന്ത്യന്‍ ഫുട്‌ബോളിന്റെയും മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമായേക്കാവുന്ന ഏറ്റവും മികച്ച യുവ ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാര്‍ ഉടലെടുക്കുമെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്.

പോര്‍ച്ചുഗലില്‍ നിന്നുമുള്ള മരിയോ ലെമോസ് ആണ് ഫോഴ്‌സ കൊച്ചിയുടെ ഹെഡ് കോച്ച്. കൂടാതെ ആറ് വിദേശ താരങ്ങള്‍ അടങ്ങുന്ന ടീമില്‍ ചെന്നൈയില്‍ എഫ്സിക്കൊപ്പം 2015ലും 2018ലും ഐഎസ്എല്‍ ചാമ്പ്യനായ  ബ്രസീല്‍ മധ്യനിരക്കാരന്‍ റാഫേല്‍ അഗസ്റ്റോയും ടുണീഷ്യന്‍ ദേശീയ താരമായ സയിദ് മുഹമ്മദ് നിഥാല്‍, ഡിസിരി ഒമ്രാന്‍, ഐവറി താരം മോക്കി ജീന്‍ ബാപ്പിസ്റ്റെ, സൗത്ത് ആഫ്രിക്കന്‍ താരം സിയാന്‍ഡ നിഗുമ്പൊ, കൊളംബിയന്‍ താരം റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചല്‍ എന്നിവരും ഉള്‍പ്പെടുന്നു.

 ഇന്ത്യന്‍ മുന്‍ ഗോള്‍കീപ്പറും ഐഎസ്എല്‍ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണ് FORCA യുടെ ക്യാപ്റ്റനും ഗോൾ കീപ്പറും. സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍ ജയരാജ്, ഹജ്മല്‍ സക്കീര്‍, ഐ ലീഗ്, കേരള പ്രീമിയര്‍ താരങ്ങള്‍, തുടങ്ങിയ നിരവധി പ്രതിഭാധരരായിട്ടുള്ള താരങ്ങള്‍ ഫോഴ്സ കൊച്ചിക്കായി ബൂട്ട് കെട്ടുന്നു. മുന്‍ ഇന്ത്യന്‍ താരം ശ്രീ ജോ പോള്‍ അഞ്ചേരിയാണ് ഫോഴ്‌സ കൊച്ചിയുടെ സഹ പരിശീലകന്‍. സൂപ്പര്‍ ലീഗില്‍ പ്ലേയര്‍ ഡെവലപ്‌മെന്റിന്റെ ഭാഗമായി നിശ്ചിത കളിക്കാരെ അവരുടെ പ്രാരംഭിക മികവ് തിരിച്ചറിഞ്ഞ് പ്രൊഫഷണല്‍ വികസനത്തിലേക്കുള്ള ലക്ഷ്യത്തിലേക്ക് താരങ്ങളെ രൂപപ്പെടുത്തുന്നത്തിന്റെ ഭാഗമായി ടീമിലുള്‍പ്പെടുത്തി അവര്‍ക്കും പരിശീലനം നല്‍കി വരുന്നു.

പ്രതിവര്‍ഷം ഓരോ കളിക്കാരനും വളരെ കുറഞ്ഞ പ്ലയിംങ് ടൈം മാത്രമാണ് ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നത് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ  ഓരോ കളിക്കാരനും തങ്ങളുടെ പ്ലയിംങ് ടൈം വര്‍ധിപ്പിക്കാനുള്ള മികച്ച അവസരമാണ് ഫോഴ്‌സയിലൂടെ കൈവന്നിട്ടുള്ളത്. കൂടാതെ യുവ പ്രതിഭകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുറ്റ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനും ഗ്രാസ് റൂട്ട് മുതല്‍ ഫോഴ്സ ബൃഹത്തായ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നുണ്ട്.

സെപ്തംബര്‍ 7 നാണ് ഫോഴ്‌സയൂടെ ആദ്യ മത്സരം. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഫോഴ്സയുടെ എതിരാളികള്‍ മലപ്പുറം എഫ്.സിയാണ്. ഹോം ആന്റ് എവെ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് മത്സരങ്ങള്‍ കൊച്ചി സ്റ്റേഡിയത്തിലും, രണ്ടു വീതം മത്സരങ്ങള്‍ കോഴിക്കോടും മലപ്പുറത്തും ഒരു മത്സരം തിരുവനന്തപുരത്തും നടക്കും.
ശക്തമായ സമൂഹിക പിന്തുണ ഓരോ മേഖലയില്‍നിന്നും ഉണ്ടായാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്‌ബോളിന് ആശാവഹമായ ഒരു പരിതസ്ഥിതി സൃഷ്ടിക്കാനാകൂ. നല്ല  പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, നല്ല അടിയുറച്ച മൂല്യങ്ങളും നല്‍കി സ്വപ്നങ്ങള്‍ പിന്തുടരാന്‍ ഇവിടുത്തെ കളിക്കാര്‍ക്ക് ശക്തി പകരേണ്ടതുണ്ട് അതിനായി ഓരോ വ്യക്തികളും ഫോഴ്‌സ കൊച്ചിക്ക് പിന്നില്‍ അണിനിരക്കണമെന്നും ടീം ഉടമകള്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. പത്രസമ്മേളനത്തില്‍ ഫോഴ്‌സ കൊച്ചി ഉടമ ശ്രീ പ്രിത്വിരാജ്, സഹഉടമ ഷമീം ബക്കര്‍, ഹെഡ് കോച്ച് മാരിയോ ലെമോസ്, അസി. കോച്ച് ജോപോള്‍ അഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. സഹ ഉടമകളായ നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷൈജല്‍ മുഹമ്മദ്, സി.ഇ.ഒ അംബരീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ ടീം ജഴ്‌സി മുന്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷ് പുറത്തിറക്കി.

ഫോഴ്സ കൊച്ചി എഫ് സിയുടെ ക്യാപ്റ്റനെ  മുൻ ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷ്  പ്രഖ്യാപിച്ചു.   സഹ ഉടമ ഷമീം ബേക്കർ , ഗോൾ കീപ്പിങ് കോച്ച് സജി ജോയ്, അസി. കോച്ച് ജോ പോൾ അഞ്ചേരി , സഹ ഉടമ സുപ്രിയ മേനോൻ, ടീം ക്യാപ്റ്റൻ സുഭാഷിഷ് റോയ് ചൗധരി, ഹെഡ് കോച്ച് മരിയോ, പൃഥ്വിരാജ് സുകുമാരൻ, നവാസ് മീരാൻ, പ്രവീഷ് കുഴിപ്പള്ളി, നസ്ലി മുഹമ്മദ്, സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ്, ഫിറോസ് മീരാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Forza Kochi, led by team owner Prithviraj Sukumaran, aims to elevate Indian football to global standards with European coaches and top talent. Learn about the team, players, and upcoming matches.

Share.

Comments are closed.

Exit mobile version