ദുബൈ ജൈറ്റെക്‌സ് മേളയില്‍ സംരംഭകർക്കായി ഷാര്‍ക് ടാങ്ക് മാതൃകയില്‍ നേടാം രണ്ടു കോടി രൂപ വരെ.  ഇങ്ങനെ ഫണ്ടിംഗ് ഒരുക്കി ശ്രദ്ധേയമാകുന്നത്  വണ്‍ട്രപ്രണര്‍ എന്ന  മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ് കൂട്ടായ്മയാണ്. ജൈറ്റെക്‌സില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 10 സംരംഭകര്‍ക്കാണ് 1trepreneur 10 ലക്ഷം മുതല്‍ 2 കോടി രൂപ വരെയുള്ള ഫണ്ടിംഗ് ഒരുക്കുന്നത്.  ആഗോള എക്‌സ്‌പോയുടെ ഭാഗമായിട്ടുള്ള പ്രധാനവേദിയില്‍ നടക്കുന്ന ഓപ്പണ്‍ പിച്ചില്‍  ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന 10 സംരംഭകര്‍ക്ക് അവരുടെ ആശയം അവതരിപ്പിക്കാനാവും.



നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ദുബൈ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ജങ്ക്‌ബോട്ട് ( Junkbot ) റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ ഇഹ്തിഷാം പുത്തൂര്‍, സിലിക്കണ്‍വാലി 500 ഗ്ലോബല്‍ ആക്‌സിലറേറ്റര്‍ പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്ലാന്റ്‌ഷോപ്  Plantshop.me  സ്റ്റാര്‍ട്ടപ്പിന്റ സ്ഥാപകന്‍ ജിമ്മി ജെയിംസ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മെന്ററും നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ അഡൈ്വസറുമായ സയ്യിദ് സവാദ് എന്നീ മലയാളി യുവസംരംഭകരാണ് വണ്‍ട്രപ്രണര്‍ എന്ന കൂട്ടായ്മ ജൈറ്റെക്‌സ് മേളയിലേക്ക് കൊണ്ട് വരുന്നത്.

ദുബൈ  ജൈറ്റെക്‌സ് മേളയില്‍ ആയിരത്തോളം സംരംഭകരാണ് പങ്കെടുക്കുക. ഇതില്‍ നിന്നാണ്  10 പേരെ ഓപ്പണ്‍ പിച്ചിന് തിരഞ്ഞെടുക്കുക. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കുകളും മേളയിലെത്തും.  ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട വ്യവസായികളുടെ കൂട്ടായ്മയും നിക്ഷേപങ്ങൾ നടത്തുമെന്നാണ്പ്രതീക്ഷ .

ഗള്‍ഫ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനും വ്യാപിപ്പിക്കാനും സഹായിക്കുന്ന 1trepreneur  കൂട്ടായ്മയില്‍ പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നും 1500 ഓളം സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അംഗങ്ങളാണ്. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ ബന്ധപ്പെടുന്നതിനും സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും ഫണ്ടിംഗ് നേടുന്നതിനും ഈ കൂട്ടായ്മ സഹായിക്കും .

നിലവില്‍ ദുബൈ സര്‍ക്കാരിന്റെ കീഴിലുള്ള ഡിറ്റെക് (Dtec), ഷാര്‍ജ സര്‍ക്കാരിന്റെ കീഴിലുള്ള ഷെറ (Sherra), അബുദാബിയിലെ ഖലീഫ യൂണിവേഴ്‌സിറ്റി എന്നിവര്‍ വണ്‍ട്രപ്രണറുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

Discover how Onepreneur, a startup group led by Malayali entrepreneurs, is providing up to Rs 2 Crores in funding for startups at the Dubai GITEX fair. Learn about their innovative Shark Tank model, open pitch opportunities, and collaboration with major entities in the UAE.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version