ബസ്മതി അരി കൊണ്ടുള്ള ഭക്ഷണം കഴിക്കാത്തവർ വളരെ കുറവായിരിക്കും. മറ്റേതൊരു തരം അരിയേക്കാളും 20 ശതമാനം കൂടുതൽ നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഈ അരിയിൽ ഉണ്ട്. B1, B6 എന്നിവയുൾപ്പെടെ ബി വിറ്റാമിനുകളാൽ സമ്പന്നമായ ബസുമതി അരി തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയപ്പെടുന്നു. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഇന്ത്യൻ ബസ്മതി റൈസ് ഇഷ്ടപ്പെടുന്നവരാണ് ലോകമെമ്പാടുമുള്ള ആളുകൾ. അതുകൊണ്ട് തന്നെ ബസ്മതി അരിയുടെ കയറ്റുമതിയിൽ ഇന്ത്യ തന്നെ ആണ് മുന്നിൽ നിൽക്കുന്നതും.
കാർഷിക മേഖലയിലെ ആഗോള ശക്തികേന്ദ്രമായ ഇന്ത്യ, ദിനം പ്രതി കുതിച്ചുയരുന്ന ഈ അരി കയറ്റുമതിയിലൂടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ കാമ്പെയ്‌നിനെ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ മുന്നേറ്റം നടത്തുന്നുണ്ട്. നെൽക്കൃഷിയുടെ സമ്പന്നമായ പാരമ്പര്യമുള്ള നമ്മുടെ രാജ്യം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ആഗോള വിപണിയിൽ ഒരു പ്രധാന വിതരണക്കാരനായി ഉയർന്നുവരുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദകരും കയറ്റുമതി രാജ്യവും ആണ് ഇന്ത്യ. ആഗോള അരി ഉൽപ്പാദനത്തിൻ്റെ ഏകദേശം 10% ഇന്ത്യയിലാണ്. എല്ലാ വർഷവും ദശലക്ഷക്കണക്കിന് മെട്രിക് ടൺ അരി ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞതും ഗ്ലൂറ്റൻ്റെ പൂർണ്ണമായ അഭാവവും കാരണം ബസ്മതി ആഗോള വിപണിയിൽ കൂടുതൽ പ്രചാരം നേടുന്നു. ബസ്മതി അരിയുടെ ആഗോള വിപണി വലുപ്പം 16,456 ദശലക്ഷം USD ആണെന്നും 2028 ഓടെ 21,700 ദശലക്ഷം USD ൽ എത്തുമെന്നും കണക്കാക്കപ്പെടുന്നു.
സൗദി അറേബ്യ, ഇറാഖ്, ഇറാൻ, യെമൻ റിപ്പബ്ലിക്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള ബസ്മതി കയറ്റുമതി കൂടുതലായും നടത്തുന്നത്. ബസ്മതി അരി കയറ്റുമതി കണക്കുകൾ പ്രകാരം, ലോകത്തിലെ മൊത്തം ബസ്മതി അരി കയറ്റുമതിയിൽ 75 ശതമാനത്തിലേറെയും ഇന്ത്യയിൽ നിന്നാണ്. സിന്ധുനദീതടത്തിൻ്റെ ഇരുവശങ്ങളിലും ആണ് സൂപ്പർ-ഫൈൻ ബസ്മതി അരി കൂടുതലും കൃഷി ചെയ്യുന്നത്. ഇത് തന്നെയാണ് ഇന്ത്യയെ പോലെ പാകിസ്ഥാനെയും മുൻനിര ഉൽപ്പാദക രാജ്യമാക്കി മാറ്റുന്നത്. 2023–2024ൽ 135 ദശലക്ഷം മെട്രിക് ടൺ ബസ്മതി അരി ആണ് ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചത്. ഇന്ത്യയിലെ പ്രധാന ബസ്മതി അരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയാണ്. 1966ലെ വിത്ത് നിയമം അനുസരിച്ച് ഇന്ത്യയിൽ 45 വ്യത്യസ്ത തരം ബസ്മതി അരി കൃഷി ചെയ്യുന്നുണ്ട്.
Explore India’s booming rice export industry, a key component of the ‘Made in India’ campaign. Learn how non-basmati and Basmati rice varieties are driving global demand, contributing to economic growth, and reinforcing India’s reputation as a leading agricultural exporter.