ലയനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സോണി ഇന്ത്യയുമായുള്ള എല്ലാ തർക്കങ്ങളും പരിഹരിക്കാൻ കരാറിൽ ഏർപ്പെട്ടതായി സീ എന്റർടൈൻമെന്റ് എൻ്റർപ്രൈസസ് ലിമിറ്റഡ് പ്രഖ്യാപിച്ചു. സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും (എൻസിഎൽടി) നൽകിയ എല്ലാ ക്ലെയിമുകളും  മാധ്യമങ്ങളായ സീ എന്റർടൈൻമെന്റും സോണി പിക്ചേഴ്സും പിൻവലിക്കും.

ഇന്ത്യൻ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റും ജാപ്പനീസ് മാധ്യമ കമ്പനി സോണി കോർപറേഷന്റെ ഇന്ത്യൻ സബ്‌സിഡിറീസും തമ്മിലാണ് ലയന തർക്കങ്ങൾ ഒത്തുതീർപ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021ൽ സീ എന്റർടൈൻമെന്റും സോണി പിക്ചേഴ്‌സും തമ്മിലുള്ള കരറൊപ്പിട്ടത്.

ലയന ഉടമ്പടികളും ലയനത്തിനുള്ള സമയക്രമവും സീ എന്റർടൈൻമെന്റ് പാലിച്ചില്ലെന്ന് സോണി പിക്ചർസ് ആരോപിച്ചിരുന്നു. ലയന ശേഷം കമ്പനിയെ നയിക്കാൻ സീ എന്റർടൈൻമെന്റ് മേധാവി പുനീത് ഗോയങ്കയെ നിശ്ചയിച്ചിരുന്നെങ്കിലും സോണി പിക്ചർസ് ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇക്കാരണത്താലാകാം ലയന നടപടികൾ റദാക്കിയതെന്നും ആരോപണം ഉയർന്നിരുന്നു. ഏകദേശം 10 മില്യൻ ഡോളറിന്റെ ലയനമായിരുന്നു നടക്കേണ്ടിയിരുന്നത്.

“പുതിയ ലക്ഷ്യത്തോടെ വളർച്ചാ അവസരങ്ങൾ സ്വതന്ത്രമായി പിന്തുടരുന്നതിനും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മാധ്യമ വിനോദ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്പനികൾ തമ്മിലുള്ള പരസ്പര ധാരണയിൽ നിന്നാണ് ഈ ഒത്തുതീർപ്പ് ഉടലെടുത്തത്. ഇത് എല്ലാ തർക്കങ്ങളുടെയും അന്തിമമായ വിധിയാണ്” എന്ന് ZEEL പ്രസ്താവനയിൽ പറഞ്ഞു.

Zee Entertainment Enterprises Limited and Sony India have settled their merger disputes, agreeing to withdraw all claims from the Singapore International Arbitration Center and the National Company Law Tribunal. This resolution allows both companies to pursue new growth opportunities independently in the evolving media landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version