കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരതായി സർവീസ് നടത്തുമെന്ന് പ്രതീക്ഷിച്ച എറണാകുളം – ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് ഓട്ടം നിർത്തി. റൂട്ടിൽ താൽക്കാലികമായി ഓടിച്ചിരുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് മികച്ച പ്രതികരണം ലഭിച്ചതോടെ സർവീസ് സ്ഥിരപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്പെഷ്യൽ സർവീസ് നീട്ടിയുള്ള വിജ്ഞാപനം റെയിൽവേ ഇതുവരെയും ഇറക്കിയിട്ടില്ല. ഇതോടെ എറണാകുളം – ബെംഗളൂരു റൂട്ടിലെ വന്ദേ ഭാരത് സർവീസ് അവസാനിച്ചിരിക്കുകയാണ്. പക്ഷേ സമയക്രമത്തിൽ മാറ്റം വരുത്തിയാൽ ട്രെയിൻ തുടർന്നും ഓടിയേക്കും.

ഓണം അവധി ദിവസങ്ങൾ വരുന്നതിനാൽ വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നീട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അവധി ദിനങ്ങളിലെ സർവീസിന് ടിക്കറ്റുകൾ നേരത്തെ ബുക്കായിരുന്നതും എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷ വർധിച്ചിച്ചു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസിന്‍റെ സമയം മാറ്റം ഉൾപ്പെടെയുള്ള നിർദേശങ്ങൾ ദക്ഷിണ റെയിൽവേ മുന്നോട്ട് വെച്ചതും യാത്രക്കാർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ സർവീസ് നീട്ടിയുള്ള വിജ്ഞാപനം ഇല്ലാതായതോടെ ഓഗസ്റ്റ് 26ന് ശേഷം ട്രെയിൻ സർവീസ് നിർത്തിയിരിക്കുകയാണ്.

ബെംഗളൂരുവിൽ നിന്ന് രാവിലെ വന്ദേ ഭാരത് പുറപ്പെടുന്ന സമയം മാറ്റുന്ന കാര്യത്തിൽ തീരുമാനമായ ശേഷം സർവീസ് പുനരാരംഭിക്കുമെന്നാണ് റെയിൽവേ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാൽ ഇക്കാര്യം റെയിൽവേ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നിലവിൽ രാവിലെ 5:30നാണ് ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷനിൽ നിന്ന് വന്ദേ ഭാരത് പുറപ്പെട്ടിരുന്നത്. ഇത് 6:30 ആയി മാറ്റണമെന്നാണ് ദക്ഷിണ റെയിൽവേയുടെ നിർദേശം.

നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്തി സർവീസ് പ്രഖ്യാപിക്കുകയാണെങ്കിൽ ഇരട്ടിയാത്രക്കാരെ സെമി ഹൈസ്പീഡ് ട്രെയിനിന് ലഭിച്ചേക്കും. ആഴ്ചയിൽ മൂന്നു ദിവസത്തെ സർവീസായി ജൂലൈ 25നാണ് എറണാകുളം – ബെംഗളൂരു റൂട്ടിൽ സ്പെഷൽ സർവീസ് ആരംഭിച്ചത്. എറണാകുളം – ബെംഗളൂരു സർവീസിന് 105 ശതമാനവും ബെംഗളൂരു – എറണാകുളം സർവീസിന് 88ശതമാനവുമായിരുന്നു ബുക്കിങ്. സമയമാറ്റം നടപ്പിലാകുമ്പോൾ എറണാകുളത്തേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും 100 ശതമാനം കടക്കും. സ്പെഷ്യൽ സർവീസ് പ്രഖ്യാപനം വൈകുകയാണെങ്കിൽ ഓണക്കാലത്തു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു യാത്രാക്ലേശം അതിരൂക്ഷമാകും. നിലവിൽ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും വന്ദേ ഭാരതിന് പകരമാകില്ല.

The Ernakulam-Bengaluru special Vande Bharat service has been stopped after August 26. Although the service had high occupancy rates and was expected to continue for the Onam holidays, the Railways has not released an extension notification. Future resumption depends on a potential schedule change.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version