യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എടിഎം കാര്‍ഡ് ഇല്ലാതെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ (സിഡിഎം) ഇനി പണം നിക്ഷേപിക്കാം. ഇതിനായി പുതിയ യുപിഐ ഇന്റെര്‍ഓപ്പറബിള്‍ കാഷ് ഡിപ്പോസിറ്റ് (യുപിഐ-ഐസിഡി) ഫീച്ചര്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ പുറത്തിറക്കി. മുംബൈയില്‍ നടന്ന ഈ വര്‍ഷത്തെ ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റില്‍ വെച്ചാണ് പ്രഖ്യാപനം.

യുപിഐ-ഐസിഡിയുടെ സഹായത്തോടെ കാര്‍ഡ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സിഡിഎം വഴി പണം നിക്ഷേപിക്കാം. 2023 ല്‍ തന്നെ കാര്‍ഡില്ലാതെ യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു.

ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ അക്കൗണ്ട്, വിപിഎ ഐഡി, അക്കൗണ്ടുകളുടെ ഐഎഫ്എസ് കോഡ് എന്നിവ ഉപയോഗിച്ചാണ് യുപിഐ ഐസിഡി പ്രവര്‍ത്തിക്കുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കോ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ ഈ രീതിയില്‍ പണം നിക്ഷേപിക്കാം.

ഇതിന് പുറമെ, എടിഎമ്മുകള്‍ ഒരു ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു അക്കൗണ്ട് തുറക്കല്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കല്‍, എഫ്ഡി ആരംഭിക്കല്‍, സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ക്ക് അപേക്ഷിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ എടിഎമ്മുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു.

The Reserve Bank of India has introduced the UPI Interoperable Cash Deposit (UPI-ICD) feature, enabling users to deposit money through Cash Deposit Machines (CDMs) without using an ATM card. Announced at the Global FinTech Fest 2024, this feature revolutionizes digital banking services in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version