നൂറ അൽ ഹെലാലിയെയും  മറിയം അൽ ഹെലാലിയെയും അറിയാത്തവർ ഉണ്ടാവില്ല.  ദുബായിലെ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ  എമിറാത്തി സഹോദരിമാരാണ് ഇരുവരും. മലയാളികൾക്കിടയിൽ ഇവർ പ്രശസ്തരായി മാറുന്നത് മലയാള ഭാഷ സംസാരിച്ചുകൊണ്ട് ആയിരുന്നു. കേരളത്തോട് അത്രയേറെ ഇഷ്ടവും താല്പര്യവും ഉള്ള ഈ സഹോദരിമാർ അടുത്തിടെ കേരളത്തെ തകർത്തുകളഞ്ഞ വയനാട് ദുരന്തത്തിലും സഹായ ഹസ്തവുമായി രംഗത്ത് എത്തിയിരുന്നു.

മലയാള ഭാഷയിലുള്ള ഇവരുടെ പ്രാവീണ്യം മമ്മൂട്ടി ചിത്രമായ ടർബോയ്ക്ക് വേണ്ടി അറബിക് ഡബ്ബ് ചെയ്യുന്നതിലേക്ക് വരെ ഈ  സഹോദരിമാരെ എത്തിച്ചു. എന്താണ് അവരെ മലയാള ഭാഷ പഠിക്കാൻ പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന് അവർ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മറുപടി പറഞ്ഞിരുന്നു. “ചെറുപ്പം മുതലേ മലയാളം സംസാരിക്കുന്ന ആളുകളാൽ ചുറ്റപ്പെട്ടതിനാൽ അതൊരു വെല്ലുവിളി ആയിരുന്നില്ല. വീട്ടിലെ ഡ്രൈവർ ആയും നാനി ആയുമൊക്കെ ഉണ്ടായിരുന്നത് ഒരു കുടുംബത്തിൽ പെട്ട മലയാളികൾ ആയിരുന്നു. അവർ പരസ്പരം സംസാരിക്കുന്നത് കേട്ടാണ് ആദ്യം മലയാളം പഠിക്കുന്നത്. നാനിമാർ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങളുടെ ജീവിതത്തിൻ്റെ സ്വാഭാവിക ഭാഗമായി മലയാളം മാറുക ആയിരുന്നു. ഇന്ററസ്റ്റ് കൂടിയപ്പോൾ സിനിമ കണ്ടും റേഡിയോ കേട്ടും ഭാഷ കൂടുതൽ മനസിലാക്കി. പറയാൻ മാത്രമേ അറിയുള്ളു, എഴുതാനും വായിക്കാനും അറിയില്ല” എന്നാണ് ഇരുവരും പറഞ്ഞത്.

ഒരു മൾട്ടി കൾച്ചറൽ പശ്ചാത്തലത്തിൽ വളർന്ന നൂറയും മറിയവും, തങ്ങളുടെ ചിന്തകൾ പങ്കുവെക്കാൻ തങ്ങൾ എത്രത്തോളം ശക്തരാണെന്ന് തിരിച്ചറിഞ്ഞത്, സഹോദരിമാരും അവരുടെ കസിനും ചേർന്ന് ഒരു YouTube ചാനൽ ആരംഭിച്ചപ്പോഴാണ്.  “12 വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ് ചാനൽ. തുടക്കത്തിൽ, ഞങ്ങൾ ഇത് കാര്യമായി ചിന്തിച്ചില്ല, തമാശയ്ക്ക് വേണ്ടിയായിരുന്നു തുടങ്ങിയത്. ഇപ്പോൾ, ചാനലിലൂടെ ഞങ്ങൾ എമിറാത്തി ജീവിതശൈലി പ്രദർശിപ്പിക്കുകയും ഞങ്ങളുടെ കാഴ്ചക്കാരെ ഞങ്ങളുടെ സംസ്കാരത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള നിരവധി മലയാളികൾ യുഎഇയുടെ പ്രതിനിധികളായി കാണുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. നമ്മുടെ സംസ്കാരത്തിൻ്റെ നല്ല വശങ്ങൾ ലോകത്തെ കാണിക്കുന്നത് ഒരു ബഹുമതിയാണ്.” എന്നാണ് ഇരുവരും പറഞ്ഞത്.

യുഎഇയിലെ ആദ്യ ഡോക്ടർമാരിൽ ഒരാൾ ആണ് ഇവരുടെ അമ്മ ഫാത്തിമ. അമ്മയാണ് ഇരുവരുടെയും റോൾ മോഡൽ. യുഎഇയിലെ ആദ്യ വനിതാ ഡെർമറ്റോളജിസ്റ്റ് ആണ് ഈ സഹോദരിമാരിൽ ഒരാൾ. അതുപോലെ തന്നെ യുഎഇയിലെ ആദ്യ വനിതാ യുട്യൂബേഴ്സ് കൂടിയാണ് ഈ സഹോദരിമാർ.

Discover the story of Noora and Maryam Al Helali, Emirati sisters who have become social media sensations in Dubai. Known for their proficiency in Malayalam and their support during the Wayanad disaster, they share their journey from learning Malayalam to becoming influential YouTubers and cultural ambassadors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version