തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദളപതി വിജയ് എന്നറിയപ്പെടുന്ന തമിഴ് സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും അഭിനയം ഉപേക്ഷിക്കാൻ പോകുന്നു എന്നൊക്കെ വാർത്തകൾ വന്നെങ്കിലും ആരാധകർ ഇപ്പോഴും വിജയ് ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ തന്നെ ആണ്. ഗോട്ട് ആണ് വിജയ്‌യുടെ ഇനി പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

വിജയ്‌യുടെ സാമ്പത്തിക വിജയവും ആഡംബരപൂർണ്ണമായ ജീവിതരീതിയും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ വിജയം തന്നെയാണ്. ചെന്നൈയിലെ നീലങ്കരൈയിലെ കസുവാരിന ഡ്രൈവ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന വിജയ്‌യുടെ കടൽത്തീര ബംഗ്ലാവ് ടോം ക്രൂസിൻ്റെ പ്രശസ്തമായ ബീച്ച് ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. Housing.com പറയുന്നതനുസരിച്ച്, ഈ ബംഗ്ലാവിൽ ആധുനിക വാസ്തുവിദ്യയും വെളുത്ത പുറംഭാഗവും ശാന്തമായ തീരദേശ പശ്ചാത്തലവും ആഡംബരവും എല്ലാം ഒരുപോലെ സംയോജിപ്പിച്ചിരിക്കുന്നു. ഈ വീട് ബംഗാൾ ഉൾക്കടലിൻ്റെ അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നുമുണ്ട്.

 2019 മുതൽ, കോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളവരിൽ ഒരാളാണ് വിജയ്. അദ്ദേഹത്തിന്റെ വാർഷിക വരുമാനം 100 മുതൽ 120 കോടി രൂപ വരെയാണ്. അദ്ദേഹത്തിൻ്റെ വരുമാനം സിനിമ പ്രോജക്ടുകളിൽ നിന്നും ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്നും ലഭിക്കുന്നവ ആണ്. വിവിധ ഹൈ-പ്രൊഫൈൽ ബ്രാൻഡുകളുമായുള്ള അസോസിയേഷൻ പ്രതിവർഷം ഏകദേശം 10 കോടി രൂപ അദ്ദേഹത്തിന് വരുമാനമായി നൽകുന്നുണ്ട്.

ആഡംബര വാഹനങ്ങളോടുള്ള വിജയ്‌യുടെ ഇഷ്ടം ആരാധകർക്കിടയിൽ പ്രസിദ്ധമാണ്. വിജയ്‌യുടെ കാർ ശേഖരത്തിൽ  മുൻനിരയിൽ ഉള്ള  ഒന്നാണ് റോൾസ് റോയ്സ് ഗോസ്റ്റ്. 2.5 കോടി രൂപ വിലമതിക്കുന്ന ഈ  റോൾസ് റോയ്സ് ഗോസ്റ്റ്,  6.6 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിൻ ആണ്.  ഇത് 570 Bhp കരുത്തും 780 Nm ടോർക്കും നൽകുന്നു.

വിജയ്‌യുടെ ശേഖരത്തിൽ രണ്ട് എക്സ് 5, എക്സ് 6  എന്നിങ്ങിനെ ബിഎംഡബ്ല്യു എസ്‌യുവികളും ഉൾപ്പെടുന്നു. വിജയ്‌യുടെ ശേഖരത്തിലെ മറ്റൊരു വാഹനമാണ് ഓഡി എ8 എൽ. 1.17 കോടി രൂപ വിലയുള്ള ഈ ആഡംബര സെഡാൻ ആണ് വിജയ് കൂടുതലും ഡ്രൈവിനായി തിരഞ്ഞെടുക്കുന്നത്. ഇവയ്‌ക്ക് പുറമേ, വിജയ്‌യുടെ ശേഖരത്തിൽ മറ്റ് നിരവധി ഉയർന്ന നിലവാരമുള്ള കാറുകളും ഉണ്ട്.

റേഞ്ച് റോവർ ഇവോക്ക്: 65 ലക്ഷം രൂപ
ഫോർഡ് മുസ്താങ്: 74 ലക്ഷം രൂപ
വോൾവോ XC90: 87 ലക്ഷം രൂപ
മെഴ്‌സിഡസ് ബെൻസ് GLA: 87 ലക്ഷം രൂപ

ഒരു സിനിമയ്ക്കായി 100 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. സിനിമകളിൽ നിന്നും അംഗീകാരങ്ങളിൽ നിന്നുമുള്ള ഉയർന്ന വരുമാനം, കടൽത്തീരത്തെ സമൃദ്ധമായ വീട്, ആഡംബര കാറുകളുടെ ശ്രദ്ധേയമായ ശേഖരം എന്നിവയെല്ലാം ചേർന്ന് വിജയ്‌യുടെ ആസ്തി ഏകദേശം 56 ദശലക്ഷം ഡോളർ അല്ലെങ്കിൽ ഏകദേശം 410 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Discover the impressive net worth and luxurious lifestyle of Thalapathy Vijay, a major star in Tamil cinema. Learn about his substantial wealth, high movie fees, opulent seaside bungalow, and an enviable collection of luxury cars, showcasing his success in the film industry and beyond.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version