എൻബിഎ (National Basketball Association-NBA) താരം ജോൺ വാൾ (John Wall) ബാസ്ക്കറ്റ് ബോൾ കരിയറിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ അഞ്ച് തവണ ഓൾ-സ്റ്റാർ ആയ താരത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്.

2023ലെ ഫോർബ്സ് കണക്ക് പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളിൽ ഒരാളാണ് ജോൺ വാൾ. 2023ൽ മാത്രം ഏതാണ്ട് 47.8 മില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. 2017ൽ, കരിയറിന്റെ സുവർണകാലത്ത് നാല് വർഷത്തെ സൂപ്പർമാക്സ് എക്സ്റ്റൻഷനിലൂടെ താരം 170 മില്യൺ ഡോളർ സമ്പാദിച്ചിരുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം എൻബിഎയിലെ പ്രതിഫലത്തിൽ നിന്നു മാത്രം 275 മില്യണിലധികം ഡോളർ സമ്പാദിച്ചു.

ഇതിനു പുറമേ നിരവധി ബ്രാൻഡുകളുമായി താരത്തിന് എൻഡോർസ്മെന്റ് ഡീലുകളും ഉണ്ട്. ഇതിൽ റീബോക്കുമായുള്ള ഡീൽ മാത്രം 25 മില്യൺ ഡോളറിന്റേതാണ്. വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവും അദ്ദേഹത്തിനുണ്ട്. 2025ലെ കണക്ക് പ്രകാരം 120 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

Discover the impressive net worth of retired NBA star John Wall. Explore his career earnings, endorsements, and how he accumulated his wealth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version