കോഴിക്കോട് മാങ്കാവ് ലുലുമാൾ വരാൻ പോകുന്നു എന്നറിഞ്ഞത് മുതൽ ഉള്ള കോഴിക്കോടുകാരുടെ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. ഒടുവില്‍ ഇപ്പോഴിതാ കോഴിക്കോടെ ലുലു മാള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പ് വന്നിരിക്കുകയാണ്. കോഴിക്കോട് മാളിന്റെ പ്രവർത്തനം സെപ്തംബർ 9 ന് ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് അധികൃതർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഓണത്തിന് മുമ്പ് കോഴിക്കോട് മാളിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ആ വാക്കാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. ഓണവും ഉദ്ഘാടനവും ഒരുമിച്ച് വരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളും ലുലു ഗ്രൂപ്പ് ഒരുക്കും.

ഇന്ത്യയിലെ ലുലു മാളിന്റെ ഏഴാമത്തെ മാളാണിത്. ലുലു ഹൈപ്പർ മാർർക്കറ്റിന് പുറമ ഇന്ത്യൻ, അന്തർദേശീയ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളും എന്റർടെയിമെന്റ് സൗകര്യങ്ങളും ഇവിടേയുണ്ടാകും. സെപ്തംബർ 9 ന് രാവിലെ 11.30 നാണ് ഉദ്ഘാടനം. മൂന്ന് നിലകളിലായി 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കോഴിക്കോട് മാൾ. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാന്‍ഡുകളും വിപുലമായ ശ്രേണികളുള്ള ഈ മാളിൽ 16 ബ്രാന്‍ഡുകളും 400 സീറ്റുകളുമുള്ള ഫുഡ് കോർട്ടും കുട്ടികൾക്കായി ഒരു വിനോദ മേഖലയും ഇവിടെ തയ്യാറാണ്. കേരളത്തില്‍ കോട്ടയത്ത് ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ നിർമ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്.

Lulu Mall Kozhikode will officially open on September 9. The 7th Lulu Mall in India features Indian and international brands, a 400-seat food court, and an entertainment zone. Grand inauguration ceremony at 11:30 am. Special Onam offers available.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version