വെനസ്വേലയിൽ നിരവധി മേഖലകളിൽ പൈലറ്റ് പദ്ധതികൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പ്രഖ്യാപനവുമായി ഇന്ത്യ. വെനസ്വേലൻ മന്ത്രി റൗൾ ഹെർണാണ്ടസിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം. കൃഷി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ മേഖലകളിലാണ് സഹകരണം പരിഗണിക്കുന്നത്.

യുഎസ്സുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇത്തരം പദ്ധതികളുമായി മുന്നോട്ട് വരുന്നതെന്നതാണ് ശ്രദ്ധേയം. അമേരിക്ക തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ നേരത്തെ രംഗത്തെത്തിയിരുന്നു. യുഎസ്സുമായുള്ള സംഘർഷങ്ങളുടെ നടുവിലാണ് ഇപ്പോൾ ഇന്ത്യയുമായുള്ള പുതിയ സഹകരണ പദ്ധതികളുടെ പ്രഖ്യാപനം.
India plans to launch pilot projects in Venezuela across agriculture, pharmaceuticals, and digital public infrastructure, amid ongoing US-Venezuela tensions.