വിരമിക്കലിന് ശേഷം, അല്ലെങ്കിൽ 60 വയസിന് ശേഷം സ്വസ്തമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതുതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) ഇതിന് സഹായകമാകും. എന്നാൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മറ്റൊരു പദ്ധതിയിണ്ട്. അതാണ് അടൽ പെൻഷൻ യോജന. ഇന്ന് ഏകദേശം ആറ് കോടി ആളുകൾ അടൽ പെൻഷൻ യോജനയിൽ അംഗങ്ങളാണ്.

18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ ചേരാം. 60 വയസ്സ് തികയുന്നത് വരെയുള്ള സഞ്ചയ കാലയളവിൽ വരിക്കാരൻ സ്ഥിരമായി (പ്രതിമാസ, ത്രൈമാസ അല്ലെങ്കിൽ അർദ്ധവാർഷിക) നാമമാത്രമായ പ്രീമിയം അടയ്ക്കുന്നു. 60 വയസ്സിന് ശേഷം അയാൾക്ക് 1,000 രൂപ പെൻഷൻ ലഭിക്കും. നൽകിയ സംഭാവനകളെ ആശ്രയിച്ച് പ്രതിമാസം 2,000 രൂപ, 3,000 രൂപ, 4,000 രൂപ അല്ലെങ്കിൽ 5,000 രൂപ.

5000 രൂപ പെൻഷൻ

നിങ്ങൾ 18-ആം വയസ്സിൽ ചേരുകയാണെങ്കിൽ, നിങ്ങൾ വിരമിക്കുമ്പോൾ  5,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് നിങ്ങൾ പ്രതിമാസം 210 രൂപ സംഭാവന ചെയ്താൽ മതിയാകും.

പ്രയോജനങ്ങൾ

1. വ്യക്തിയുടെ തിരഞ്ഞെടുപ്പും അനുബന്ധ സംഭാവനയും അനുസരിച്ച് 60 വയസ്സ് കഴിഞ്ഞാൽ 1,000-5,000 രൂപ പരിധിയിൽ ആജീവനാന്ത പ്രതിമാസ സ്ഥിര പെൻഷൻ നൽകുന്നു.

2. വരിക്കാരൻ്റെ മരണത്തിൽ ആ വ്യക്തിയുടെ ജീവിതപങ്കാളിക്ക് അതേ തുക പെൻഷൻ ലഭിക്കും.

3. വരിക്കാരന്‍റേയും പങ്കാളിയുടെയും മരണത്തിൽ പലിശ സഹിതം സംഭാവന ചെയ്ത തുക നോമിനിക്ക് തിരികെ നൽകും.

ഉദാഹരണത്തിന് അടൽ പെൻഷൻ യോജന പ്രകാരം, 18 വയസ്സിൽ ചേരുകയും 42 വർഷത്തേക്ക് പ്രതിമാസം 210 രൂപ സംഭാവന നൽകുകയും ചെയ്താൽ, 60 വയസ്സ് തികഞ്ഞതിന് ശേഷം ഒരു വ്യക്തിക്ക് 5,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും. വരിക്കാരൻ്റെ മരണശേഷം, പങ്കാളിക്ക് അതേ പെൻഷൻ തുടർന്നും ലഭിക്കും. പിന്നീട്, വരിക്കാരൻ്റെ നോമിനിക്ക് മുഴുവൻ കോർപ്പസും നൽകും.

വരിക്കാരനിൽ നിന്ന് ശേഖരിക്കുന്ന പ്രീമിയം എൽഐസി പെൻഷൻ ഫണ്ട്, എസ്ബിഐ പെൻഷൻ ഫണ്ട്, യുടിഐ പെൻഷൻ ഫണ്ട് എന്നീ മൂന്ന് റിട്ടയർമെൻ്റ് ഫണ്ട് മാനേജർമാർക്കിടയിൽ തുല്യമായി വിഭജിച്ചിരിക്കുന്നു. ഇക്വിറ്റികളിൽ 15 ശതമാനം വരെ നിക്ഷേപിക്കുന്നു. ബാക്കിയുള്ളവ ഡെറ്റ്, മണി മാർക്കറ്റ് ഉപകരണങ്ങളിലേക്ക് പോകുന്നു.

എങ്ങനെ അപേക്ഷിക്കാം?

പദ്ധതിയിൽ ചേരാൻ ഓൺലൈൻ, ഓഫ്‌ലൈൻ മോഡുകൾ ലഭ്യമാണ്. ദേശസാൽകൃതവും പ്രമുഖവുമായ സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സന്ദർശിച്ച് നിങ്ങൾക്ക് അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കാം.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉപയോഗിച്ച് ഈ പദ്ധതിയില്‍ അംഗമാകാന്‍. വരിക്കാരന്‍ പ്രതിമാസം 20 വര്‍ഷത്തേക്കെങ്കിലും നിശ്ചിത തുക ഈ പദ്ധതിയില്‍ അടച്ചിരിക്കണം. മൊബൈല്‍ നമ്പറും ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയില്‍ നിന്ന് പുറത്തു പോകാം. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സംഭാവനയും പലിശയും കഴിഞ്ഞുള്ള തുകയാണ് വരിക്കാരന് ലഭിക്കുക.

Atal Pension Yojana (APY) offers financial security for unorganized sector workers, providing a pension of up to ₹5,000 after age 60. Learn more about eligibility, contributions, and benefits.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version