പവർ പാക്ക് ജോഡികൾ എന്നൊക്കെ സാധാരണ സിനിമയിലെ നായകനെയും നായികയെയും ആണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ സിനിമയിൽ മാത്രമല്ല  യഥാർത്ഥ ജീവിതത്തിലും അങ്ങിനെ ചില ജോഡികൾ ഉണ്ട്. ബിസിനസ് ലോകത്തും ഇത്തരത്തിൽ ഏറ്റവും മികച്ച മാതൃക ദമ്പതികൾ എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ചിലരുണ്ട്, അവരുടെ വിജയഗാഥകൾ എല്ലാവർക്കും പ്രചോദനവുമാണ്. അത്തരത്തിലുള്ള അസാധാരണമായ ഒരു കഥയാണ് ഭർത്താവ് ആശിഷ് മൊഹപത്രയ്‌ക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വിജയകരമായ സ്റ്റാർട്ട്-അപ്പ് സ്ഥാപകയായ രുചി കൽറയുടേത്.

രണ്ട് യൂണികോൺ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകയാണ് രുചി.  OfBusiness, Oxyzo എന്നിവയാണ് രുചിയുടെ സ്റ്റാർട്ടപ്പുകൾ. ഗുഡ്ഗാവിൽ നിന്നുള്ള ഈ  ഇന്ത്യൻ ബിസിനസുകാരി ഡൽഹി ഐഐടിയിൽ നിന്ന് ബി-ടെക്കും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ ആളാണ്. മക്കിൻസിയിൽ എട്ട് വർഷത്തിലേറെ രുചി ജോലി ചെയ്തിട്ടുമുണ്ട്.

2015ൽ ആണ് ഭർത്താവ് മൊഹപത്രയ്‌ക്കൊപ്പം ഓഫ് ബിസിനസ് എന്ന സ്ഥാപനം രുചി ആരംഭിക്കുന്നത്.  അസംസ്‌കൃത വസ്തുക്കൾ, വ്യാവസായിക സാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന ഒരു ബി-2-ബി പ്ലാറ്റ്‌ഫോമാണ് ഓഫ് ബിസിനസ്. ഈ  കമ്പനിക്ക് ഇന്ന് 44,000 കോടി രൂപയുടെ വിപണി മൂല്യമുണ്ട്. 1 ബില്യൺ ഡോളർ (8200 കോടി രൂപ) മൂല്യത്തിൽ 200 ദശലക്ഷം ഡോളർ സമാഹരിച്ച ഓഫ് ബിസിനസിന്റെ വായ്പാ വിഭാഗമായ Oxyzo Financial Services-ൻ്റെ CEO കൂടിയാണ് രുചി.  ഇതോടെ രണ്ട് യൂണികോണുകൾ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ദമ്പതികളായി രുചിയും ആശിഷും മാറി.

2017 ൽ, ആണ്  അവർ അവരുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓക്സിസോ സ്ഥാപിച്ചത്. ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് വായ്പ നൽകുകയാണ് അവർ ചെയ്യുന്നത്.  2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 197.53 കോടി രൂപയായിരുന്നു. അടുത്ത വർഷം ഇത് 312.97 കോടി രൂപയായി വളർന്നു. 2021-2022ൽ അവരുടെ ലാഭം 60.34 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം ഇത് 39.94 കോടി രൂപയായിരുന്നു.

2022-ൽ OfBusiness-ൻ്റെ മൂല്യം ഏകദേശം 7269 കോടി രൂപയാണ്. നികുതിക്കു ശേഷമുള്ള കമ്പനിയുടെ ലാഭം 125.63 കോടി രൂപയാണ്. തുടക്കത്തിൽ 73 നിക്ഷേപകർ തങ്ങളുടെ ആശയം നിരസിച്ചതായി 2016 ൽ ഒരു അഭിമുഖത്തിൽ ഈ ദമ്പതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പേര് നിരസിച്ചിട്ടും ചരിത്രം സൃഷ്ടിച്ചവർ ആണ് ഈ ദമ്പതികൾ. ഇവരുടെ രണ്ട് യൂണികോണുകളുടെയും മൂല്യം 52,000 കോടി രൂപയാണ്. 2022-ൽ രുചിയുടെ മാത്രം ആസ്തി ഏകദേശം 2600 കോടി രൂപയായിരുന്നു, ഇത് അവളുടെ വിജയത്തിൻ്റെ തെളിവാണ്.

Discover the inspiring journey of Ruchi Kalra and Ashish Mohapatra, the power couple behind two unicorn startups—OfBusiness and Oxyzo. Learn how they overcame challenges to build a business empire worth Rs 52,000 crore, becoming a role model for aspiring entrepreneurs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version