2015-ൽ പ്രമുഖ ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ PhonePe സ്ഥാപിച്ച ഇന്ത്യൻ സംരംഭകനാണ് സമീർ നിഗം. നിലവിൽ PhonePe-യുടെ CEO ആണ് സമീർ. എഞ്ചിനീയറിംഗിലും ഡിജിറ്റൽ മീഡിയ കമ്പനി ബിസിനസ്സിലും മാറ്റുരച്ച ശേഷമാണ് ഫോൺ പേയിലെക്കുള്ള സമീറിന്റെ കടന്നുവരവ്. ഫ്ലിപ്കാർട്ടിൽ നിന്ന് ആയിരുന്നു സമീർ തന്റെ എഞ്ചിനീയറിംഗ് മേഖലയിലെ പ്രവർത്തി പരിചയം നേടിയത്. ഡിജിറ്റൽ മീഡിയ കമ്പനിയായ Mime360 സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കർണാടകയിലെ ബാംഗ്ലൂരിലാണ് സമീർ നിലവിൽ താമസിക്കുന്നത്. നോയിഡയിൽ ജനിച്ചുവളർന്ന സമീർ ആദ്യം മുംബൈയിലേക്കും പിന്നീട് ബാംഗ്ലൂരിലേക്കും എത്തിപ്പെടുക ആയിരുന്നു. ബാംഗ്ലൂരിൽ ആണ് അദ്ദേഹം PhonePe ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പിലായ വർഷം ആയിരുന്നു സുഹൃത്ത് രാഹുൽ ചാരിക്കൊപ്പം ചേർന്ന് സമീർ ഫോൺപേ സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെ തന്ത്രപരമായ ആ നീക്കം തന്നെയാണ് PhonePe-യുടെ വിജയത്തിന് പ്രധാന കാരണം.
ഡിപിഎസ് നോയിഡയിൽ പഠിച്ച ശേഷമാണ് സമീർ മുംബൈ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. 1991 മുതൽ 2001 വരെ അരിസോണ സർവകലാശാലയിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ മാസ്റ്റർ ഓഫ് സയൻസ് നേടി. പിന്നീട് 2007 മുതൽ 2009 കാലഘട്ടത്തിൽ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിൽ നിന്ന് സംരംഭകത്വത്തിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി.
ഷോപ്പ്‌സില്ലയിൽ സെർച്ച് പ്രൊഡക്‌ട് ഡെവലപ്‌മെൻ്റ് ഡയറക്ടറായാണ് സമീറിന്റെ കരിയർ ആരംഭിച്ചത്. 2009-ൽ, അദ്ദേഹം Mime360 സ്ഥാപിച്ചു. പിന്നീട് Mime360 ഫ്ലിപ്പ്കാർട്ട് ഏറ്റെടുക്കുക ആയിരുന്നു. ഫ്ലിപ്പ്കാർട്ടിൽ എത്തപ്പെട്ട സമീർ അവിടെ വിവിധ നേതൃപരമായ റോളുകളിൽ പ്രവർത്തിച്ചു. വിജയകരമായി പ്രവർത്തിക്കുന്ന ആഗോള ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യയ്‌ക്കും അത്തരം ഒരു പ്ലാറ്റ്ഫോം വേണം എന്ന ആശയത്തിലേക്ക് സമീർ എത്തുന്നത്. നിലവിലുള്ള ബാങ്കിംഗ്, പേയ്‌മെൻ്റ് സംവിധാനങ്ങൾ പലപ്പോഴും ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതും ആണെന്ന് അദ്ദേഹം മനസിലാക്കി. പ്രത്യേകിച്ച് ഇന്ത്യ പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് ആളുകൾ എങ്ങനെ ഇടപാടുകൾ നടത്തുന്നു എന്നതിൽ ഒരു മാറ്റത്തിനുള്ള സാധ്യത അദ്ദേഹം കണ്ടു. അങ്ങിനെ 2015 ഡിസംബറിൽ PhonePe സമാരംഭിച്ചു.
2008-ലെ വാർട്ടൺ വെഞ്ച്വർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ സമീറിന് ലഭിച്ചിട്ടുണ്ട്. മികച്ച മൊബൈൽ പേയ്‌മെൻ്റ് ഉൽപ്പന്നത്തിനുള്ള IAMAI ഇന്ത്യ ഡിജിറ്റൽ അവാർഡുകൾ, NPCI-യിൽ നിന്നുള്ള UPI ഡിജിറ്റൽ ഇന്നൊവേഷൻ അവാർഡ് എന്നിങ്ങനെ ഒന്നിലധികം ബഹുമതികളോടെ PhonePe യും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. 2017ലെ കണക്കുകൾ പ്രകാരം സമീർ നിഗത്തിൻ്റെ ആസ്തി 17.7 കോടി രൂപയാണ്. 2020-2021 വർഷത്തിൽ PhonePe യുടെ വരുമാനം 690 കോടി ആയിരുന്നു.99,000 കോടി രൂപയുടെ വിപണി മൂല്യമുണ്ട് ഫോൺ പേയ്ക്ക്.
Sameer Nigam, founder and CEO of PhonePe, is a prominent fintech entrepreneur with a background in engineering and business. His journey from Mime360 to leading PhonePe highlights his impact on India’s digital payments landscape.