Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സൊമാറ്റോ മുതലാളിയുടെ 6.5 കോടിയുടെ ബെന്റ്ലി
Entrepreneur

സൊമാറ്റോ മുതലാളിയുടെ 6.5 കോടിയുടെ ബെന്റ്ലി

അടുത്തിടെ പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാങ്ങിയ ദീപീന്ദര്‍ ഇപ്പോഴിതാ പുതുതായി ഒരു സൂപ്പര്‍ കാര്‍ കൂടി തന്റെ ഗാരേജിൽ എത്തിച്ചിരിക്കുകയാണ്.
News DeskBy News Desk10 September 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന് ബിസിനസിൽ നല്ല സമയമാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ ഓഹരി വില ഉയര്‍ന്നതോടെ ദീപീന്ദർ ബില്യണയര്‍ ക്ലബിൽ അംഗത്വം നേടിയിരുന്നു. സാമ്പത്തികമായി ഉയർന്നതോടെ അദ്ദേഹം തന്റെ കാറുകളുടെ ശേഖരവും വലുതാക്കുകയാണ്. അടുത്തിടെ പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാങ്ങിയ ദീപീന്ദര്‍ ഇപ്പോഴിതാ പുതുതായി ഒരു സൂപ്പര്‍ കാര്‍ കൂടി തന്റെ ഗാരേജിൽ എത്തിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് അദ്ദേഹത്തിന്റെ ഈ പുത്തന്‍ ആഡംബര വാഹനം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്.

ബെന്റ്‌ലി കോണ്ടിനെന്റല്‍ GT സ്പീഡ് ആണ് ദീപീന്ദർ പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി സ്പീഡ് ആണ് ഗോയല്‍ വാങ്ങിയിരിക്കുന്നത്.ഫെറാറി റോമ, പോര്‍ഷ 911 ടര്‍ബോ S, ലംബോര്‍ഗിനി ഉറുസ് എന്നിവയുള്‍പ്പെടെ ഗോയലിന്റെ ആഡംബര കാര്‍ നിരയിലലേക്ക് ആണ് ഈ ബെന്റ്ലി എത്തുന്നത്.

ഏകദേശം 6.5 കോടി രൂപയാണ് ഈ കാറിന് വില വരുന്നത്. മൊണാക്കോ യെല്ലോ ഷേഡും ഗ്ലോസ് ബ്ലാക്ക് 21 ഇഞ്ച് അലോയ് വീലുകളും എടുത്തുകാണിക്കുന്ന മോഡലാണ് ഈ ബെന്റ്ലി. ഇതിന്റെ W12 എഞ്ചിനാണ് ഫെന്‍ഡറുകളിലെ സ്പീഡ് ബാഡ്ജ് സൂചിപ്പിക്കുന്നത്. ഈ പവര്‍പ്ലാന്റിന്റെ ഉത്പാദനം നിര്‍ത്തുമെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 12 സിലിണ്ടറുകളുള്ള കൈകൊണ്ട് നിര്‍മ്മിച്ചതും ബെന്റ്ലി നിരയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ എഞ്ചിനുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. 2026-ഓടെ പ്ലഗ്-ഇന്‍ ഹൈബ്രിഡുകളോ ഫുള്‍ ഇലക്ട്രിക്കോ ആകാന്‍ കമ്പനി ആഗ്രഹിക്കുന്നതിനാലാണ് W12 എഞ്ചിന്‍ പിന്‍വലിക്കാന്‍ ബെന്റ്ലി തീരുമാനിച്ചത്. 2030-ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ ലൈനപ്പാണ് ബെന്റ്‌ലിയുടെ മനസ്സിലുള്ളത്.

6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഡബ്ല്യു12 എഞ്ചിന്‍ 650 bhp പവറും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 8-സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. കാറിന്റെ AWD സംവിധാനം നാല് ചക്രങ്ങളിലേക്കും തുല്യമായി പവര്‍ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. ഇത് 3.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറില്‍ 315 കിലോമീറ്ററാണ് പരമാവധി വേഗത.

 ബെന്റ്ലി വാങ്ങുന്നതിന് മുമ്പ് ഗോയല്‍ ഏകദേശം 4.59 കോടി രൂപയ്ക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12 സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ 3.76 കോടി രൂപ വിലയുള്ള റോസ്സോ കോര്‍സ റെഡ് നിറത്തിലുള്ള ഫെറാറി റോമയും ഗോയലിന്റെ ഗരാജിലുണ്ട്.  പോര്‍ഷ 911 ടര്‍ബോ S ആണ് ഗോയലിന്റെ ഗരാജിലുള്ള മറ്റൊരു ശ്രദ്ധേയമായ കാര്‍. 3.3 കോടി രൂപ മുടക്കിയാണ് സൊമാറ്റോ മുതലാളി ഈ വാഹനം സ്വന്തമാക്കിയത്.

Discover Deepinder Goyal’s latest luxury car addition, the Bentley Continental GT Speed. Explore his impressive collection, including Ferrari Roma, Porsche 911 Turbo S, and Lamborghini Urus, and learn about Bentley’s transition to hybrid and electric powertrains.

banner business India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil