ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ  മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത്  കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്‌കാരങ്ങളിൽ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികൾ എത്തിയത്. കേരളത്തിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിൽ  ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി സഹകരിക്കാൻ ലോകബാങ്കിന് താത്പര്യം ഉള്ളതായി അവർ  അറിയിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു.

പഠന നിലവാരം,  ജോലിസാധ്യത എന്നിവ വർദ്ധിപ്പിക്കുന്നതും  പാരിസ്ഥിതിക സുസ്ഥിരത, സാമൂഹ്യ നീതി എന്നിവ ഉറപ്പാക്കുന്നതുമായ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായുള്ള സഹകരണം സർക്കാർ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ ഡിജിറ്റൽ സർവ്വകലാശാലയും സി. ഇ. റ്റിയും സംഘം സന്ദർശിക്കും.

ഡോ. നീന ആർനോൾഡ് (ഗ്ലോബൽ ലീഡ്, ഉന്നത വിദ്യാഭ്യാസം), ഡെന്നിസ് നിക്കാലീവ്, (പ്രോജക്റ്റ് തലവൻ), അംബരീഷ് (സീനിയർ കാൻസൽട്ടന്റ്) ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, ഇന്റർനാഷണൽ സ്‌പെഷ്യൽ ഓഫീസർ എൽദോ മാത്യു എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

World Bank experts met Chief Minister Pinarayi Vijayan, expressing interest in collaborating with Kerala’s Higher Education Council to attract foreign students and enhance the quality of education.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version