ഇന്ത്യൻ സെൽഫ് മെയ്ഡ് വനിതാ സംരംഭകരിലെ സുപ്രധാന നാമമാണ് രാജ്യത്തെ ഏറ്റവും വലിയ പേഴ്സനൽ കെയർ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമായ നൈക്ക (Nykaa) സ്ഥാപക ഫാൽഗുനി നയ്യാറിന്റേത് (Falguni Nayar). 40000 കോടി രൂപയിലധികം ആസ്തിയുള്ള അവരുടെ വളർച്ച ഡിജിറ്റൽ-ഫസ്റ്റ് ഉപഭോക്തൃ ബ്രാൻഡുകളുടെ ശക്തിയും ഇന്ത്യയുടെ റീട്ടെയിൽ മേഖലയുടെ മാറ്റവും പ്രകടമാക്കുന്നതാണ്. അൻപതാം വയസ്സിൽ ബിസിനസ് തുടങ്ങിയാണ് അവർ ഈ മുന്നേറ്റം നടത്തിയത് എന്നതാണ് ശ്രദ്ധേയം.
2012ൽ കോട്ടക് മഹീന്ദ്രയിലെ ജോലി രാജിവെച്ചാണ് ഫാൽഗുനി എന്ന ഐഐഎം ബിരുദധാരി സംരംഭക ലോകത്തേക്കെത്തിയത്. നിരവധി പേർ അവരുടെ നീക്കത്തിൽ നെറ്റി ചുളിച്ചെങ്കിലും, 2021ൽ കമ്പനി പബ്ലിക് ആക്കിയപ്പോൾ 2.3 ദശകോടി ഡോളർ ആയിരുന്നു ആകെ ആസ്തി. സ്വപ്നം കാണാൻ മനസ്സും ഊർജവുമുണ്ടെങ്കിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ശമ്പളക്കാരിയിൽ നിന്ന് ശതകോടീശ്വരിയാകാമെന്ന് ലോകത്തിനു മുന്നിൽ കാട്ടിത്തരികയാണ് ഫാൽഗുനി തന്റെ വിജയയാത്രയിലൂടെ.
Learn about the inspiring journey of Falguni Nayar, who founded Nykaa at the age of 50 after quitting her job at Kotak Mahindra. She built the e-commerce platform into a $2.3 billion empire, becoming a self-made billionaire.
