Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജനപ്രിയമായി മഹീന്ദ്ര  XUV 3XO
Automobile

ജനപ്രിയമായി മഹീന്ദ്ര  XUV 3XO

ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോയിൽ നിന്നും തുടങ്ങുന്ന ശ്രേണി XU700 വരെ എത്തി നിൽക്കുമ്പോൾ പണംവാരുന്നത് കണ്ട് എതിരാളികൾ അസൂയപ്പെടുകയും ചെയ്യുന്നു.
News DeskBy News Desk12 September 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോയിൽ നിന്നും തുടങ്ങുന്ന ശ്രേണി XU700 വരെ എത്തി നിൽക്കുമ്പോൾ പണംവാരുന്നത് കണ്ട് എതിരാളികൾ അസൂയപ്പെടുകയും ചെയ്യുന്നു. ശരിക്കും ബ്രാൻഡിന്റെ പുതുതലമുറ വാഹനങ്ങൾ വിപണിയിൽ തീർക്കുന്നത് വിസ്‌മയം തന്നെയാണ്. സേഫ്റ്റിയും ആധുനിക ഫീച്ചറുകളും ഒന്നിച്ച് നൽകുന്നതിനൊപ്പം ആദ്യ കാഴ്ച്ചയിൽ തന്നെ ആരേയും മോഹിപ്പിക്കുന്ന അഴകും മഹീന്ദ്ര മോഡലുകളുടെ ഇപ്പോഴത്തെ പ്രത്യേകതകളാണ്. ഥാർ, സ്കോർപിയോ N, XUV700, ഥാർ റോക്‌സ് എന്നിവരെല്ലാം ട്രെൻഡായപ്പോൾ പുതിയ XUV 3XO എന്ന കുഞ്ഞൻ എസ്‌യുവിയേയും ഇന്ത്യക്കാർ നെഞ്ചിലേറ്റുകയുണ്ടായി.

അടിസ്ഥാനപരമായി XUV300 കോംപാക്‌ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് XUV 3XO മോഡൽ എങ്കിലും മുൻഗാമിക്ക് കിട്ടാത്ത സ്വീകാര്യതയാണ് ഈ മിടുക്കൻ പുത്തൻ പരിഷ്ക്കാരങ്ങളിലൂടെ നേടിയെടുത്തത്. ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 50,000 യൂണിറ്റുകളുടെ പ്രീ-ബുക്കിംഗ് നേടാനും മോഡലിനായി. ബുക്കിംഗിൻ്റെ 70 ശതമാനവും പെട്രോൾ വേരിയൻ്റുകൾക്ക് വേണ്ടിയായിരുന്നുവെന്നതും ശ്രദ്ധേയമായി.

മെയ് അവസാനത്തോടെ രാജ്യവ്യാപകമായി 1,500 യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് കൈമാറിക്കൊണ്ടാണ് കമ്പനിയുടെ കുഞ്ഞൻ എസ്‌യുവിവിയുടെ ഡെലിവറിക്ക് തുടക്കം കുറിക്കുന്നത്. നിലവിൽ ഇന്ത്യയിൽ വിറ്റഴിക്കുന്ന ടോപ്പ് 10 എസ്‌യുവിയുടെ പട്ടികയിലേക്ക് വരെ കയറിയെത്താൻ മഹീന്ദ്ര XUV 3XO മോഡലിനായി എന്നതും എടുത്തു പറയേണ്ട കാര്യമാണ്. വിൽപ്പന ആരംഭിച്ച ആദ്യ മാസത്തിൽ 10,000 യൂണിറ്റുകൾ വിറ്റപ്പോൾ തന്നെ എതിരാളികൾക്ക് ചിത്രം തെളിഞ്ഞു. പിന്നീട് തുടർന്നുള്ള മാസങ്ങളിൽ കോംപാക്‌ട് എസ്‌യുവിക്ക് ഈ വേഗത നിലനിർത്താനായതും മഹീന്ദ്രയ്ക്ക് കരുത്തായിട്ടുണ്ട്. ജൂലൈയിൽ 10,000 യൂണിറ്റുകളായിരുന്നു കമ്പനി വിപണനം ചെയ്‌തത്. 2024 ഓഗസ്റ്റിൽ XUV 3XO വാഹനം വാങ്ങാനെത്തിയത് 9,000 പേരാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 4,992 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകൾ ഏതാണ്ട് ഇരട്ടിയിലധികമാണ്.

MX1, MX2, MX2 പ്രോ, MX3, MX3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നീ വേരിയന്റുകളിലാണ് XUV3XO വിപണനം ചെയ്യുന്നത്. ഇതിൽ MX3 പ്രോയാണ് വാല്യു ഫോർ മണി വേരിയന്റായി കണക്കാക്കുന്നതെങ്കിലും കൂടുതൽ ഗംഭീരമായ മോഡേൺ ഫീച്ചറുകൾ വേണമെന്നുള്ളവർക്കിടയിൽ ജനപ്രിയമായത് AX5, AX5 ലക്ഷ്വറി വേരിയൻ്റുകളാണ്. 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് XUV 3XO പതിപ്പിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാവുന്നത്. ഇതിൽ ആദ്യത്തെ 1.2 പെട്രോൾ എഞ്ചിൻ 115 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ XUV 3XO മോഡലിലെ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm torque ആണ് നൽകുന്നത്.

മഹീന്ദ്ര XUV 3XO-യിലെ 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് എഎംടി, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഉൾപ്പെടുന്നത്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ റീബ്രാൻഡഡ് XUV 3XO ഒരു വലിയ ബൂട്ടാണ് അവതരിപ്പിക്കുന്നത്. ആയതിനാൽ വാഹനത്തിന്റെ പ്രായോഗികതയും ഇരട്ടിയായിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 7 സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവ അതിഗംഭീര ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.

The Mahindra XUV 3XO records impressive sales, with 80% YoY growth in August 2024. Discover its key features, engine options, and customer preferences.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil