പഴമ കൈവിടാൻ കോട്ടയം  കണ്ണിമല സ്വദേശി സംരംഭക സോഫി വിനോദ് ഒരിക്കലും ഒരുക്കമല്ല. അതുകൊണ്ടു തന്നെ സോഫിയുടെ വീട്ടിലെ  പാചക ശാലയിൽ തയാറാക്കുന്ന നാടൻ പലഹാരങ്ങൾക്ക് പഴമയുടെ ഗന്ധവും തനിമയുമാണ്. ഓണക്കാലമെടുത്തതോടെ സോഫി തയാറാക്കുന്ന വിവിധയിനം ചിപ്സും, ശർക്കരവരട്ടിയുമൊക്കെ കടൽ കടക്കാനുള്ള തിരക്കിലാണ്. ഗൾഫിലേക്കും, യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും പതിവ് പോലെ ഇവിടെ നിന്നും രുചികരമായ ഭക്ഷണ ഉല്പന്നങ്ങൾ തയാറാക്കി വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്.  ഇത്തവണത്തെ ഓണാഘോഷങ്ങൾക്കായി ദുബായ് മലയാളി അസോസിയേഷനിൽ നിന്നും കഴിഞ്ഞ ദിവസം ഏത്തക്ക ചിപ്സിന്റെ ഓർഡർ ലഭിച്ച സന്തോഷത്തിലും തിരക്കിലുമാണ് സോഫി വിനോദ്.

എരുമേലി- മുണ്ടക്കയം റൂട്ടിൽ കന്നിമലയിലെ സ്വന്തം വീട്ടിൽ സ്ഥാപിച്ച സൗഹൃദം എന്ന യൂണിറ്റിലൂടെ  സോഫി വിനോദിന്റെ പാചകപ്പുരയിലെ  ജീവനക്കാരും പഴമ നിലനിർത്തുന്നവരാണ്.  ഇടത്തരക്കാരായ അഞ്ചു വീട്ടമ്മമാരാണ് സോഫിയെ പലഹാരങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നത്.  ഇത്തവണത്തെ ഓണകാലത്തു ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കുന്ന  ഏത്തക്ക ചിപ്സ്, ചേമ്പ് ചിപ്സ്, ശർക്കര വരട്ടി അടക്കം ഓണ വിഭവങ്ങൾക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.

ഒരു ദിവസം നൂറു കിലോ വരെ ചിപ്സ് ഇവിടെ തയാറാക്കും. കൈകൊണ്ടാണ് ഏത്തക്കയും  മറ്റും അരിഞ്ഞു അടുപ്പിലാക്കുന്നത്.  ശുദ്ധമായ വെളിച്ചെണ്ണ മാത്രമല്ല സോഫി തന്റെ പാചക ഇടത്തിൽ ഉപയോഗിക്കുന്നത്, പലഹാരങ്ങൾ തയാറാക്കുന്നത് യന്ത്ര സഹായത്തോടെ ഡ്രയറുകളിലല്ല, നാടൻ വിറക് അടുപ്പുകളിലാണ്.  അതാണ് സോഫിയുടെ  പലഹാരങ്ങളുടെ വിജയ രഹസ്യം.

ചിപ്സ് ഇനങ്ങൾക്ക് പുറമെ വെജ്, നോൺ വെജ്  അച്ചാറുകൾ, ചമ്മന്തിപ്പൊടി, അവലോസ് പൊടി, ചക്കയുടെ സീസണിൽ ചക്കവറ്റൽ എന്നിവയും പ്രതിദിനം തയാറാക്കും. നാടൻ ഉരലിൽ ഇടിച്ചുണ്ടാക്കുന്ന സോഫിയുടെ ഇടിയിറച്ചിക്കു ഡിമാൻഡ് ഏറെയാണ്. വാഗമണ്ണിലടക്കം റിസോർട്ടുകളിൽ ഏറെ പ്രശസ്തമാണ് ഈ ഇടിയിറച്ചി.  

വീടിനോടു ചേർന്ന് സോഫിക്ക് ഒരു ചൂട് കഞ്ഞികടയുണ്ട്. ഇവിടെയും, തൊട്ടടുത്തുള്ള രണ്ടു സൗഹൃദം ഔട്ട് ലെറ്റുകളിലൂടെയുമാണ് പ്രാദേശിക വില്പന. റാന്നി, പത്തനംതിട്ട, കോട്ടയം, ഇടുക്കി ഭാഗങ്ങളിൽ ഓർഡർ ലഭിക്കുന്ന മുറക്ക് ചൂടോടെ ഉത്പന്നങ്ങൾ എത്തിക്കുന്നതിന്റെ മേൽനോട്ടവും സോഫി വിനോദിന് തന്നെ.

തന്റെ  സൗഹൃദം യൂണിറ്റ് ഒരൽപം വിപുലീകരിക്കാനുള്ള പദ്ധതികളിലാണ് സോഫി. എങ്കിലും പഴമ കൈവിടാനും ഒരിക്കലും തയ്യാറുമല്ല. സമീപപ്രദേശത്തെ വീട്ടമ്മമാരെ കൂടുതൽ തന്റെ യുണിറ്റിനൊപ്പം ചേർത്ത് ശേഷി വർധിപ്പിക്കുകയാണ് ലക്‌ഷ്യം. മക്കൾ വിദേശങ്ങളിലേക്ക് ചേക്കേറുമ്പോൾ വീടുകളിൽ ഒറ്റപെട്ടു പോകുന്ന ഇടത്തരക്കാരായ  അച്ഛനമ്മമാർക്ക് ഒരു ആശ്വാസം കൂടിയാകണം തന്റെ ഈ യൂണിറ്റ് എന്ന് സോഫിക്ക് നിർബന്ധമുണ്ട്. ഒപ്പം ഏത്തക്കയും , ചക്കയുമൊക്കെ അരിയുവാൻ യന്ത്ര വല്കൃത സംവിധാനമൊരുക്കാനും സോഫി വിനോദിന് പദ്ധതിയുണ്ട്

Sophie Vinod, an entrepreneur from Kannimala, preserves the taste of old-time delicacies. Her unit, supported by local housewives, produces traditional snacks like chips and jaggery, with high demand during Onam.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version