ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും ഇപ്പോൾ ആരാധകർ ഏറ്റവും അധികം ചർച്ച ചെയ്യാറുള്ളത് ഈ സിനിമയുടെ ബജറ്റ് എത്രയാണ്, സിനിമയുടെ കളക്ഷൻ എത്രയാണ് അതും അല്ലെങ്കിൽ ഇതിൽ അഭിനയിച്ച നായകന്റെ അല്ലെങ്കിൽ നായികയുടെ പ്രതിഫലം എത്രയാണ് എന്നൊക്കെ ആണ്. അഭിനേതാക്കൾക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകാറുള്ളത് ബോളിവുഡിൽ ആണെന്ന് ഒക്കെ ആയിരുന്നു മുൻപുള്ള വാർത്തകൾ. ഇപ്പോൾ കാലം മാറി സൗത്ത് ഇന്ത്യൻ സിനിമയും ഇപ്പോൾ പ്രതിഫലത്തിൽ ഒട്ടും പിന്നിലോട്ടല്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്തുനടന്മാരുടെ പട്ടികയെടുത്താൽ അല്ലെങ്കിൽ ആദ്യപത്തുപേരില് കൂടുതൽ പേരും തെന്നിന്ത്യൻ സിനിമാ മേഖലകളിൽ നിന്നുള്ളവരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന 10 നടന്മാരെ അറിയാം.
ഷാരൂഖ് ഖാൻ: പ്രതിഫലം 150 കോടി മുതൽ 250 കോടി വരെ,
രജിനികാന്ത്: പ്രതിഫലം 115 കോടി മുതൽ 270 കോടി വരെ. .
വിജയ്: പ്രതിഫലം 130 കോടി മുതൽ 250 കോടി വരെ.
പ്രഭാസ്: പ്രതിഫലം 100 കോടി മുതൽ 200 കോടി വരെ.
ആമിർ ഖാൻ: പ്രതിഫലം 100 കോടി മുതൽ 275 കോടി വരെ.
സല്മാൻഖാൻ: പ്രതിഫലം 100 കോടി മുതൽ 150 കോടി വരെ.
കമൽഹാസൻ: പ്രതിഫലം 100 കോടി മുതൽ 150 കോടി വരെ.
അല്ലു അർജുൻ: പ്രതിഫലം 100 കോടി മുതൽ 125 കോടി വരെ.
അക്ഷയ് കുമാർ: പ്രതിഫലം 60 കോടി മുതൽ 145 കോടിവരെ.
അജിത്കുമാർ: പ്രതിഫലം 105 കോടി മുതൽ 165 കോടി വരെ.
Discover the top 10 highest-paid actors in India, including Shah Rukh Khan, Salman Khan, Rajinikanth, and Prabhas. See how regional stars from Tamil and Telugu cinema are rising in earnings and net worth.