ഓണം കഴിഞ്ഞാലുടൻ ബെവ്കോയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യം ലക്ഷദ്വീപിൽ വില്പനക്കെത്തും. ബംഗാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കായി മദ്യം നൽകാൻ കേരള സർക്കാർ ബെവ്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി. ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങുന്നത്.
ദ്വീപിലേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടം സംസ്ഥാന എക്സൈസ് വകുപ്പിനെ സമീപിച്ചിരുന്നു. ദ്വീപുകളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ വിനോദസഞ്ചാര-കായിക വിനോദ പ്രമോഷൻ സൊസൈറ്റി അധികൃതർ ബെവ്കോയിൽ നിന്ന്മദ്യം വാങ്ങുന്നതിനും എത്തിക്കുന്നതിനുമായി അനുമതി തേടി ഒരു അപേക്ഷ സമർപ്പിച്ചു.
കൊച്ചി-ബേപ്പൂർ തുറമുഖകളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതിൽ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു ആവശ്യം. ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന ഇടപാടാണെന്നും, അതിനു സർക്കാർ അനുമതി നൽകണം എന്നും ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നൽകിയിരുന്നു. ബെവ്കോ ഗോഡൗണിൽ നിന്ന് മദ്യം മൊത്തമായി സംഭരിക്കാനും കൊച്ചിയിലോ ബേപ്പൂർ തുറമുഖത്തോ ഉള്ള മദ്യം ബെംഗാരം ദ്വീപിലേക്ക് കൊണ്ടുപോകുന്നതിനും നിയമങ്ങളിൽ ഇളവ് വരുത്തി ലക്ഷദ്വീപിന് ഒറ്റത്തവണ അനുമതി നൽകാനും സർക്കാർ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.
ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങുന്നത്. നിലവിലെ അബ്കാരി ചട്ടത്തിൽ ബെവ്ക്കോ വെയ്ർ ഹൗസില് നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കൊ നേരിട്ടൊരു മദ്യവിൽപ്പനക്ക് അനുമതിയില്ല. അതിനാൽ സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണമെന്ന
എക്സൈസ് കമ്മീഷണറുടെ അപേക്ഷ പരിഗണിച്ച സർക്കാർ ഒറ്റത്തവണയായി ലക്ഷദ്വീപിലേക്ക് മദ്യവിൽപ്പന നടത്താൻ ബെവ്ക്കോയ്ക്ക് അനുമതി നൽകി.
ഏതൊക്കെ ബ്രാൻഡ് മദ്യം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷ ബെവ്കോയ്ക്ക് നൽകണം. ഇതുകൂടാതെ മദ്യം അതിർത്തി കടത്തികൊണ്ടുപോകാൻ എക്സൈസിന്റെ പ്രത്യേക അനുമതിയും ലക്ഷദ്വീപിന് ലഭിച്ചിട്ടുണ്ട്. ഈ നടപടി പൂർത്തിയാക്കിയാൽ കോഴിക്കോട്, കൊച്ചി വെയർ ഹൗസുകളിൽ നിന്നും മദ്യം നൽകും.
ലക്ഷദ്വീപിൽ മദ്യത്തിൻ്റെ ലഭ്യതയിൽ പരിമിതികളുണ്ടെങ്കിലും അവിടെ പൂർണമായും മദ്യം നിരോധിച്ചിട്ടില്ല. തലസ്ഥാനമായ കവരത്തിയിലും ബംഗാരം അറ്റോൾ ദ്വീപുകളിലും വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മാത്രമാണ് മദ്യം വിൽക്കുന്നത്. ലക്ഷദ്വീപിൽ മദ്യവില്പന വിനോദസഞ്ചാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമായി മദ്യവിൽപ്പന പരിമിതപ്പെടുത്തിയിട്ടുണ്ട്.
Kerala government grants permission to Bevco to supply liquor to Lakshadweep’s Bangaram Island, marking the first bulk liquor purchase from the state by a union territory.