ചില വിജയഗാഥകൾ നിശ്ചയദാർഢ്യത്തിൻ്റെയും അഭിനിവേശത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും ശക്തിയുടെയും തെളിവാണ്. ഒരു ബില്യൺ ഡോളർ സോഫ്റ്റ്വെയർ കമ്പനിയുടെ സിഇഒ ആകാൻ എല്ലാ പ്രതിസന്ധികളോടും പോരാടിയ ജ്യോതി റെഡ്ഡിയുടെ വിജയഗാഥയും അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥയാണ്. ഒരു ദരിദ്ര കുടുംബത്തിൽ അഞ്ച് മക്കളിൽ രണ്ടാമത്തെ ആളായി ജനിച്ച ജ്യോതിയെ ദിവസക്കൂലിക്കാരനായ അച്ഛൻ 8 വയസിൽ ഒരു അനാഥാലയത്തിലേക്ക് അയച്ചു.
സർക്കാർ സ്കൂളിൽ ആയിരുന്നു ജ്യോതിയുടെ വിദ്യാഭ്യാസം. 16-ാം വയസ്സിൽ വിവാഹം കഴിക്കാൻ നിർബന്ധിതയായ ജ്യോതി 18 വയസ്സായപ്പോൾ തന്നെ രണ്ട് പെൺമക്കളുടെ അമ്മയുമായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമായതോടെ, 5 രൂപ ദിവസക്കൂലിക്ക് ജ്യോതി കൃഷിയിടങ്ങളിൽ ജോലി ചെയ്തു തുടങ്ങി. ഒരു കേന്ദ്ര ഗവൺമെൻ്റ് പദ്ധതി അവളെ വീണ്ടും പഠനത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചത് ആയിരുന്നു അവളുടെ ജീവിതത്തിലെ പരിവർത്തന നിമിഷം. എന്നാൽ പണം തികയാതെ വന്നതോടെ രാത്രിയിൽ തയ്യൽ ജോലി ചെയ്തു ജീവിക്കേണ്ടി വന്നു ജ്യോതിക്ക്.
1994-ൽ ഡോ. ബി.ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ ബിരുദവും 1997-ൽ കാകതിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.ജി ബിരുദവും ജ്യോതി കരസ്ഥമാക്കി. ബിരുദങ്ങൾ കൂടുതൽ സമ്പാദിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, പ്രതിമാസം 398 രൂപ വരുമാനം മാത്രമുള്ള ജ്യോതിയ്ക്ക് അത് പര്യാപ്തമായിരുന്നില്ല. ജ്യോതിയുടെ ജീവിതത്തിൽ അടുത്ത സുപ്രധാനമായ മാറ്റം സംഭവിക്കുന്നത് ഒരു ബന്ധു യുഎസിൽ നിന്ന് നാട്ടിലെത്തി ജ്യോതിയെയും കുടുംബത്തെയും സന്ദർശിച്ചപ്പോഴായിരുന്നു. ഇതോടെ വിദേശത്തെ അവസരങ്ങളെ കുറിച്ച് ജ്യോതി കൂടുതൽ തിരിച്ചറിഞ്ഞു. പിന്നീട് കംപ്യൂട്ടർ കോഴ്സുകൾ പഠിച്ച ജ്യോതി അമേരിക്കയിലേക്ക് പോയി.
യുഎസിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനാലും ബേബി സിറ്റർ ജോലി ചെയ്യുന്നതിനാലും മറ്റ് ചെറിയ ജോലികൾക്കിടയിലും അവൾക്ക് ഒരുപാട് ബുധിമുട്ടുകൾ നേരിടേണ്ടി വന്നു. അവിടെ ഒരു റിക്രൂട്ട്മെൻ്റ് പ്രൊഫഷണലായി ജോലി ചെയ്ത ജ്യോതി 2021-ൽ, കീ സോഫ്റ്റ്വെയർ സൊല്യൂഷൻസ് എന്ന സ്വന്തം ബിസിനസ്സ് സ്ഥാപിച്ചു. കമ്പനി ക്രമേണ ഉയർന്ന് 15 മില്യൺ ഡോളറിൻ്റെ വിറ്റുവരവ് അടയാളപ്പെടുത്തുകയും ഒടുവിൽ 2017 ൽ ഒരു ബില്യൺ ഡോളർ കമ്പനിയായി മാറുകയും ചെയ്തു. വളർച്ചയുടെ ഒരുപാട് പടവുകൾ താണ്ടിയ ഈ കമ്പനിയുടെ ഇന്നത്തെ വിപണി മൂല്യം125 കോടി രൂപയാണ്.
Discover Jyothi Reddy’s inspiring journey from humble beginnings in an orphanage to becoming the CEO of a billion-dollar software company through perseverance and hard work.