ഇതാദ്യമായി GCC യിലെ തന്നെ ഏറ്റവും വലിയൊരു  മെഗാ ഐപിഒക്ക് തയാറെടുക്കുകയാണ് ലുലു ഗ്രൂപ്പ്. പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബർ അവസാന ആഴ്ചയിലോ നവംബറിലോ നടന്നേക്കും എന്നാണ് മാധ്യമ റിപോർട്ടുകൾ. യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് 12,600 കോടി രൂപ മുതൽ 15,500 കോടി രൂപവരെ  ഐപിഒ വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.  



ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ൽ അധികം ഹൈപ്പർമാർക്കറ്റുകളും 20ൽ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്.  65,000ൽ അധികം ജീവനക്കാരും ലുലു ഗ്രൂപ്പിനുണ്ട്.  

രണ്ടുവർഷമായി പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള ഒരുക്കങ്ങൾ മുന്നോട്ടു കൊണ്ട് പോകുകയാണ് ലുലു ഗ്രൂപ്പ്. ഐപിഒയുടെ ധനകാര്യ ഉപദേശകരായി മോലീസ് ആൻഡ് കോയെ-Moelis & Co- 2022ൽ നിയമിച്ചിരുന്നു . അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020ൽ‌ ലുലു ഗ്രൂപ്പിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി 20% ഓഹരികൾ സ്വന്തമാക്കിയിരുന്നു. ജിസിസിക്കും ഈജിപ്റ്റിനും പുറമേ നിരവധി രാജ്യങ്ങളിലായി 80ൽ അധികം ഹൈപ്പർമാർക്കറ്റുകൾ തുറക്കാൻ ഈ സമാഹരണം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ലുലു മെഗാ ഐ പി ഓ ക്ക് ഒരുങ്ങുന്നത്.  2022ലെ കണക്കുപ്രകാരം ലുലു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ്  ഏകദേശം 66,000 കോടി രൂപയാണ്.

യുഎഇയും സൗദി അറേബ്യയും ഉൾക്കൊള്ളുന്ന ജിസിസി – നോർത്ത് ആഫ്രിക്കൻ   മേഖലയിലെ തന്നെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒ എന്ന റെക്കോർഡാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കാനൊരുങ്ങുന്നത്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലും -ADX-, സൗദി അറേബ്യൻ ഓഹരി വിപണിയായ തദാവൂളിലുമായി  ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ഗ്രൂപ്പ് ആലോചിക്കുന്നത്. ഐപിഒയുടെ നടപടിക്രമങ്ങൾ നിർവഹിക്കാനായി ലുലു ഗ്രൂപ്പ് എമിറേറ്റ്സ് എൻബിഡി കാപ്പിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്സ്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ് എന്നിവയെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. ഐപിഒയ്ക്ക് മുന്നോടിയെന്നോണം 1,000 കോടി ദിർഹം സമാഹരിച്ച് കടങ്ങൾ പുനഃക്രമീകരിക്കാൻ ലുലു ഗ്രൂപ്പ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ 2023 ഓഗസ്റ്റിലും വന്നിരുന്നു.

Lulu Group, led by M.A. Yusafali, is gearing up for the largest IPO in the GCC, aiming to raise between Rs 12,600 crore and Rs 15,500 crore. The IPO is expected to launch by late October or November 2024.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version