പൂച്ചകളെ വളർത്താൻ ഇഷ്‌ടമുള്ളവരാണ് നമ്മളിൽ അധികം പേരും.  പക്ഷേ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഒരു പൂച്ചയുണ്ട്. കേൾക്കുമ്പോൾ ആളുകൾക്ക് കൗതുകം എന്ന് തോന്നുമെങ്കിലും ഇങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിച്ചു പോകും. 922 കോടി രൂപയാണ് നാല എന്ന ഈ പൂച്ചയുടെ ആസ്‌തിയായി കണക്കാക്കിയത്. സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് നാല. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ഏകദേശം 13 ലക്ഷം രൂപയാണ് നാല സമ്പാദിക്കുന്നതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ധനികനായ പൂച്ച എന്ന പദവിയും നാലയ്ക്ക് സ്വന്തമാണ്.

ഒരു സാധാരണ മൃഗസംരക്ഷണ കേന്ദ്രത്തിലാണ് നാലയുടെ ജീവിതം ആരംഭിച്ചത്. പൂക്കി എന്നറിയപ്പെടുന്ന വാരിസിരി മത്തച്ചിട്ടിഫാൻ ലോസ് ഏഞ്ചൽസിലെ ഒരു റെസ്‌ക്യൂ സെന്ററിൽ നിന്നാണ് നാലലെ കണ്ടെത്തിയത്.  നാലയുടെ  സെലിബ്രിറ്റി പദവിയിലേക്കുള്ള യാത്ര തുടങ്ങിയത് അവിടെ നിന്നുമാണ്. റെസ്‌ക്യൂ സെന്ററിൽ നിന്ന് നാലയെ കൂടെ കൂട്ടിയ പൂക്കി, 2012 മുതൽ ഇൻസ്റ്റാഗ്രാമിൽ നാലയുടെ വിഡിയോകളും ഫോട്ടോകളും പങ്കിടാൻ തുടങ്ങി. ഇതോടെ നാല ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു.

ഇന്ന് 4.5 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ നാലയ്ക്കുള്ളത്. അവളുടെ 922 കോടി ആസ്തിയിൽ ഏരിയ പങ്കും ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നിന്നാണ്.  ഒരു പോസ്റ്റിന് ഏകദേശം 13 ലക്ഷം രൂപ ആണ് നാലയ്ക്ക് ലഭിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോസ്റ്റുകൾ വഴി സമൂഹത്തോട് സംസാരിക്കുന്ന ഇന്റർനെറ്റിലെ ആദ്യത്തെ പൂച്ചകളിൽ ഒരാളാണ് നാലയെന്ന് ‘ദിസ് മോർണിംഗ്’ എന്ന ടിവി ഷോയിൽ ഉടമയായ പൂക്കി നാലയെ കുറിച്ച് സംസാരിച്ചിട്ടുള്ളത്.

വെറും സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്നതല്ല നാലയുടെ പ്രശസ്തി. സ്വന്തമായി ക്യാറ്റ് ഫുഡ് ബ്രാൻഡ് സ്വന്തമായി ഉണ്ട് നാലയ്ക്ക്. നാലയുടെ ആസ്തി ഗണ്യമായി വർധിക്കാനുള്ള കാരണങ്ങളിൽ ഒന്നും ഇതുതന്നെ ആണ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന പൂച്ച എന്ന ഗിന്നസ് വേൾഡ് റെക്കോർഡും നാലയ്ക്ക് സ്വന്തമാണ്. നാല് മനുഷ്യ മത്സരാർത്ഥികളെ തോൽപ്പിച്ചുകൊണ്ട് ടിക് ടോക്കർ ഓഫ് ദ ഇയർ പട്ടവും നാല കരസ്ഥമാക്കിയിട്ടുണ്ട്. വൻ ജനപ്രീതിയിലൂടെ 2017-ൽ വളർത്തുമൃഗങ്ങളുടെ വിഭാഗത്തിൽ ഫോബ്‌സ് പട്ടികയിലും നാല ഇടം നേടി.

നാലയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഉടമയായ പൂക്കി ആണ്. വളർത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവർക്കായി ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാൻ ഇതു കാരണമായെന്നും അവർ പറയുന്നു. ഒപ്പം നാലയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ആണ് തന്റെ ജീവിത പങ്കാളിയെ പൂക്കി കണ്ടെത്തുന്നതും.

Meet Nala, the world’s richest cat with a net worth of ₹922 crores. Discover how her adorable charm and social media presence led to her fame, earning ₹13 lakhs per Instagram post.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version