അമൻപ്രീത് സിംഗ് എന്ന ചെറുപ്പക്കാരൻ രാജസ്ഥാൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദം നേടുമ്പോൾ, അദ്ദേഹം ഗൗ ഓർഗാനിക്സ് എന്ന പേരിൽ ഒരു ഡയറി സ്റ്റാർട്ടപ്പ് ആരംഭിക്കുമെന്നും കർഷകരെ സഹായിക്കുമെന്നും പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അംഗീകാരം നേടുമെന്നും ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. രാജസ്ഥാൻ സ്വദേശിയായ അമൻപ്രീത് പോഷകാഹാര വ്യവസായത്തോട് എപ്പോഴും താൽപ്പര്യമുള്ളയാളായിരുന്നു.
ബിടെക് പഠിച്ച ശേഷമാണ് നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അമൻപ്രീത് ഡയറി സയൻസ് പഠിച്ചത്. തുടർന്ന് ഡയറി ഓട്ടോമേഷൻ്റെ ഉൾവശങ്ങൾ മനസിലാക്കാനും കൂടുതൽ പഠിക്കാനും വേണ്ടി ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിൽ പോയി. നെസ്ലെ, അമുൽ തുടങ്ങിയ പ്രശസ്തമായ ക്ഷീര സഹകരണ സംഘങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു.
ഗോതമ്പും അരിയും കൃഷി ചെയ്യുന്നവർ ആയിരുന്നു അമൻപ്രീതിൻ്റെ കുടുംബം. അവർ ഇരുപത് വർഷത്തിലേറെയായി ഐടിസി എന്ന കമ്പനിക്ക് വേണ്ടി ആയിരുന്നു കൃഷി ചെയ്തിരുന്നത്. പാലുൽപ്പന്നങ്ങളും അവശ്യ പലചരക്ക് സാധനങ്ങളും ഓരോ ഇന്ത്യൻ കുടുംബത്തിൻ്റെയും ദൈനംദിന ആവശ്യം ആയതിനാൽ അത്തരം ഒരു ബിസിനസ് ആരംഭിക്കുന്നതിന് കുറിച്ചാണ് അമൻപ്രീത് ആലോചിച്ചത്. തുടർന്ന് 2015-ൽ അമൻപ്രീത് സിംഗ് ഗൗ ഓർഗാനിക്സ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ വാതിലുകളിൽ മുട്ടി ആണ് കമ്പനി ആരംഭിക്കുവാനുള്ള വായ്പ അദ്ദേഹം നേടിയത്. ഒപ്പം തൻ്റെ സ്വകാര്യ സമ്പാദ്യവും അമൻപ്രീത് സ്റ്റാർട്ടപ്പിൽ നിക്ഷേപിച്ചു.
2015-ൽ രജിസ്റ്റർ ചെയ്ത ഗോ ഓർഗാനിക്സ് 2016-ൽ രാജസ്ഥാനിലെ കോട്ടയിൽ 50 ഏക്കർ സ്ഥലത്ത് ഔദ്യോഗികമായി ആരംഭിച്ചു. അമൻപ്രീതിന് ലളിതമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ വൈവിധ്യവത്കരിക്കാനും അവരുടെ വരുമാനം വളർത്താൻ ശേഷിയുള്ള മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കുവാനും സഹായിക്കുക എന്നതായിരുന്നു അമൻപ്രീത് ആഗ്രഹിച്ചത്.
ഇതിനായി കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു ഇടനിലക്കാരൻ ആകുവാനും അദ്ദേഹം തയാറെടുത്തു. കുറച്ച് കർഷകരുമായി ചേർന്ന് അമൻപ്രീത് സിങ്ങും സഹോദരങ്ങളും ഈ പദ്ധതിയെക്കുറിച്ച് ചർച്ച തുടങ്ങി. കർഷകർ അവരുടെ നിർദ്ദേശം അംഗീകരിക്കുകയും ഒടുവിൽ അസംസ്കൃത വിളകൾക്ക് പകരം മൂല്യവർധിത വിളകൾ വളർത്തുന്നതിനെ കുറിച്ച് ബോധവാന്മാർ ആകുകയും ചെയ്തു. ബിസിനസിൻ്റെ പ്രാരംഭ ഘട്ടത്തിൽ, ഗോ ഓർഗാനിക്സ് ആമസോണിൽ ചില്ലറ വിൽപ്പനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. കോട്ടയിലും സമീപ നഗരങ്ങളിലും നെയ്യ്, എണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങൾ നേരിട്ട് ഹോം ഡെലിവറിയും സംഘം നടത്തി.
പിന്നീട് ഡയറി സ്റ്റാർട്ടപ്പ് അതിൻ്റെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ 2017 ൽ തുറന്നു. 2015 മുതൽ 2020 വരെ, ഗൗ ഓർഗാനിക്സ് അതിജീവിച്ചു എങ്കിലും 2021 ൽ ആണ് ഇത് ശരിക്കും അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങിഎത്തും ലാഭം നേടി തുടങ്ങിയതും.
അമൻപ്രീത് സിങ്ങിൻ്റെ ബിസിനസിനെ കൊവിഡ്-19 പാൻഡെമിക് സ്പർശിച്ചില്ല എന്നതും അതിശയം ആയ വസ്തുത ആണ്. ഗൗ ഓർഗാനിക്സ് 2020-ന് മുമ്പ് തന്നെ ഡിജിറ്റലായിരുന്നു. വെബ്സൈറ്റ് ഉപയോഗിച്ചും ആമസോൺ, ഷോപ്പിഫൈ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഓൺലൈൻ വിപണനത്തിലൂടെയും ആയിരുന്നു ഇവർ വിപണനം നടത്തിയിരുന്നത്.
കൊവിഡ്-19 പാൻഡെമിക് ബാധിച്ച് എല്ലാം ഡിജിറ്റലായി മാറിയ കൂട്ടത്തിൽ ആളുകൾ പ്രകൃതിദത്തമായ ജീവിതരീതിയെക്കുറിച്ചും അവയുടെ ഉറവിടത്തിൽ നിന്ന് കണ്ടെത്താൻ കഴിയുന്ന ജൈവ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് എത്ര പ്രധാനമാണെന്നും ബോധ്യപ്പെടുക കൂടി ചെയ്തിരുന്നു. ഇതിനിടയിൽ ഒരു നവീകരണത്തിനായി അമൻപ്രീത് സിങ്ങും ശ്രമിച്ചു. അമൻപ്രീത് സിങ്ങും സംഘവും ചേർന്ന് മീഥേനിൽ പ്രവർത്തിക്കുന്ന ഒരു ബയോഗ്യാസ് ജനറേറ്റർ കണ്ടുപിടിച്ചു. ഇത് തടസ്സമില്ലാത്ത വൈദ്യുതി ഇവർക്ക് നൽകുന്നുണ്ട്. ജൈവ വസ്തുക്കളിൽ നിന്നാണ് ഈ മീഥെയ്ൻ ഉത്പാദിപ്പിക്കപ്പെടുന്നത്. അമന്റെ മുന്നിൽ ഉണ്ടായിരുന്ന ജൈവ വസ്തു തന്റെ ഫാമിലെ ചാണകമായിരുന്നു. അങ്ങിനെ ചാണകത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാനും ഗൗ ഓർഗാനിക്സ് തുടങ്ങി. ഇതിലൂടെ മാസം രണ്ടര ലക്ഷം രൂപയാണ് ഇവർ ലാഭിക്കുന്നത്.
അവർ ആദ്യം ജനറേറ്റർ നിർമ്മിക്കുമ്പോൾ, ഇതിന് 66 ലക്ഷം രൂപയിലധികം ചിലവായി. എന്നാൽ ഇപ്പോൾ 27 ലക്ഷം രൂപയ്ക്ക് ഇതേ ബയോഗ്യാസ് ജനറേറ്റർ നിർമ്മിക്കാൻ കഴിയും. 10 പേരുള്ള ഒരു ടീമായി ആരംഭിച്ചത് ഇപ്പോൾ 60-70 ആളുകളെ പങ്കാളികളാക്കി ഒരു വലിയ ബിസിനസ്സായി മാറി കഴിഞ്ഞിരിക്കുന്നു.
പരമ്പരാഗത രീതിയിലുള്ള ബിലോണ ഉപയോഗിച്ച് നിർമ്മിച്ച ഗിർ പശു നെയ്യാണ് സ്റ്റാർട്ടപ്പിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നം. 2017ൽ 3,800 രൂപയായിരുന്ന നെയ്യിൻ്റെ വില 2024ൽ 2,700 രൂപയായി കുറയ്ക്കാൻ അമൻപ്രീതിന് കഴിഞ്ഞു. ഗോ ഓർഗാനിക്സിന് കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അംഗീകാരം നൽകിയിരുന്നു.
2024 അവസാനത്തോടെ, ഫ്രാഞ്ചൈസി മോഡലിലേക്ക് പ്രവേശിക്കാനും പ്രക്രിയയിൽ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കാനും Gau Organics പദ്ധതിയിടുന്നു. കർഷകർക്ക് വലിയ തോതിൽ ഉപയോഗിക്കാവുന്ന ബയോഗ്യാസ് ജനറേറ്ററുകൾ നവീകരിക്കാനും സ്റ്റാർട്ടപ്പ് ആഗ്രഹിക്കുന്നു. തങ്ങളുടെ പ്രദേശത്തെ കന്നുകാലികൾക്കും വിള കർഷകർക്കും വാങ്ങുന്നതിനായി നഗർ നിഗംസ്, ഗ്രാമപഞ്ചായത്ത് എന്നിവരെ സമീപിക്കാൻ സംഘം പദ്ധതിയിടുന്നുണ്ട്.
Amanpreet Singh, an alumnus of Rajasthan Technical University, founded Gau Organics to revolutionize dairy farming. His biogas-powered startup supports ethical farming, and offers products like Gir Cow Ghee, reducing costs for local farmers and gaining recognition from PM Narendra Modi.