കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന തിരുപ്പതി ലഡ്ഡു വിവാദത്തെ കുറിച്ചുള്ള പരാമർശത്തിൽ സഹോദരൻ കാർത്തിക്ക് വേണ്ടി തമിഴ് നടൻ സൂര്യ മാപ്പ് പറഞ്ഞതായി അവകാശപ്പെടുന്ന ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള വസ്തുത കണ്ടെത്തുവാൻ ചാനൽ ഐ ആം നടത്തിയ അന്വേഷണത്തിലേക്ക്.

“അടുത്തിടെ നടന്ന ഓഡിയോ ചടങ്ങിൽ തിരുപ്പതി ലഡ്ഡുവിനെ കുറിച്ച് എൻ്റെ സഹോദരൻ നടത്തിയ പരാമർശങ്ങളിൽ ഞാൻ ഖേദിക്കുന്നുവെന്നും അതിനായി എൻ്റെ സഹോദരൻ്റെ വാക്കുകൾക്ക് @പവൻകല്യൺ ഗാരുവിന് വേണ്ടി ഞാനും 3 ദിവസത്തെ ദീക്ഷയ്ക്ക് പോകുന്നുവെന്നും” സൂര്യ പറയുന്നതായി ഉള്ള ട്വീറ്റ് ആണ് വൈറലാകുന്നത്.

 ഈ അവകാശവാദം പൂർണ്ണമായും തെറ്റാണ് എന്ന് അന്വേഷത്തിൽ നിന്നും ബോധ്യമായി.  ഈ സംഭവത്തിൽ സൂര്യ മാപ്പ് പറഞ്ഞിട്ടില്ല. സൂര്യയാണ് എന്ന വ്യാജേന ഫേക്ക് ഐഡികളിൽ നിന്നാണ് ഈ വൈറലാകപ്പെട്ട ചെയ്യപ്പെട്ട ട്വീറ്റ് ചെയ്തിരിക്കുന്നത്. ലഡു വിവാദത്തെക്കുറിച്ച് ആയിരുന്നില്ല സൂര്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ അവസാന പോസ്റ്റ്. തിങ്കളാഴ്ച പങ്കിട്ട സൂര്യയുടെ അവസാന പോസ്റ്റിൽ തൻ്റെ വരാനിരിക്കുന്ന ചിത്രമായ മെയ്യഴകൻ്റെ ട്രെയിലറിനെ കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. ഇത് സൂര്യയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് സ്ഥിരീകരിക്കുന്നു.

ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദം കത്തി നിൽക്കുന്നതിനിടയിൽ ആണ് സൂര്യയുടെ സഹോദരനും നടനുമായ കാർത്തി ലഡുവിനെക്കുറിച്ച് പരാമർശം നടത്തിയത്. ഹൈദരാബാദിൽ ഒരു ചടങ്ങിൽ പങ്കെടുത്ത കാർത്തിയോട് പരിപാടിക്കിടെ അവതാരക സ്ക്രീനിൽ ഏതാനും മീമുകൾ കാണിച്ച് അതേക്കുറിച്ച് മനസിൽ വരുന്നത് പറയാനാവശ്യപ്പെട്ടു. അതിലൊരു മീം ലഡുവിൻെ ചിത്രമടങ്ങുന്നതായിരുന്നു. ലഡുവിനേക്കുറിച്ച് നമുക്ക് ഇപ്പോൾ സംസാരിക്കേണ്ടെന്നും അതൊരു വിവാദവിഷയമാണെന്നുമാണ് തമാശയായി ഇതിനോട് കാർത്തി പ്രതികരിച്ചത്. എന്നാൽ ഇത് ഇത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനപ്രിയ നടനുമായ പവൻ കല്യാണിൽ നിന്ന് വിമർശനത്തിന് ഇടയാക്കി.

സെപ്തംബർ 24 ന് വിജയവാഡയിൽ നടന്ന ഒരു മാധ്യമ സമ്മേളനത്തിൽ സംസാരിക്കവേ കാർത്തിയുടെ പരാമർശത്തിൽ പവൻ കല്യാൺ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഒന്നുകിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദികളിൽ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പവൻ കല്യാൺ ജനങ്ങളോട് അഭ്യർത്ഥിച്ചു, ഇത് കാര്യമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തുടർന്ന് ഈ വിഷയത്തിൽ വിശദീകരണവുമായി കാർത്തിതന്നെ രംഗത്തെത്തി. ‘ഉദ്ദേശിക്കാത്ത തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാൻ്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു.’ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ കാർത്തി ഇതേക്കുറിച്ച് എഴുതിയത്.  എന്നാൽ, കാർത്തിയുടെ പരാമർശത്തിൽ സൂര്യയും ക്ഷമാപണം നടത്തിയെന്ന തരത്തിൽ വൈറലായ ട്വീറ്റ് വാസ്തവ വിരുദ്ധമാണ്.

കാർത്തി തൻ്റെ പരാമർശത്തിന് ക്ഷമാപണം നടത്തി എന്നത് സത്യമാണ് എങ്കിലും ഈ വിവാദവുമായി ബന്ധപ്പെട്ട് സൂര്യ ഒരു പ്രസ്താവനയോ ക്ഷമാപണമോ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ  അദ്ദേഹത്തിന്റെ പേരിൽ പുറത്തുവന്നിരിക്കുന്ന ന്ന വൈറലായ ട്വീറ്റ്  വ്യാജമാണ്.

A viral tweet claiming Suriya apologized for his brother Karthi’s comments about the Tirupati laddu is false. Channeliam Fact Check confirms the tweet originated from an impersonator.

Share.
Leave A Reply

Exit mobile version