കേരളത്തിലുടനീളം ഉള്ള  വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ ആമ്പൽ പൂക്കൾ വിരിഞ്ഞുതുടങ്ങിയതോടെ കോട്ടയത്തെ മലരിക്കൽ വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്. പാർക്കിംഗ് ഫീസ്, പൂവിൽപ്പന, ബോട്ട് യാത്രാ ഫീസ് എന്നിവയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് കഴിഞ്ഞ വർഷം മാത്രം പൂക്കൾ നിലനിൽക്കുന്ന മൂന്ന് മാസത്തിനുള്ളിൽ ഈ മേഖല ഒരു കോടിയിലധികം രൂപ നേടിയതായി മലരിക്കൽ ടൂറിസം സൊസൈറ്റി റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയത്.

ഗ്രാമീണ ജല ടൂറിസത്തിന്റെ ആകര്‍ഷണ മുഖമായി മാറിയിരിക്കുകയാണ് മലരിക്കൽ ഇപ്പോൾ. കൊയ്ത്ത് കഴിഞ്ഞ പാടത്ത്, അടുത്ത ഞാറ് നട്ട് കൃഷിയിറക്കും മുന്നേ പാടത്ത് വെള്ളം കയറുന്ന സമയത്താണ് ആമ്പല്‍ വസന്തമെത്തുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മുഴുവനും ഇവിടെ ഈ കാഴ്ചകള്‍ കാണാം. കൃഷിക്കായി പാടത്ത് വെള്ളം വറ്റിക്കുന്ന സമയത്ത് നിലത്ത് ചെളിയിലാണ്ടുകിടക്കുന്ന വിത്ത് പിന്നീട് മുളച്ചാണ് ആമ്പല്‍ വളരുന്നത്. പിന്നീട് അടുത്തത് വിതയ്ക്കായി പാടത്തിലെ വെള്ളം വറ്റിക്കുന്ന സമയംവരെ ആമ്പല്‍ ചെടികള്‍ ഇവിടെ കാണാം. വെള്ളം വറ്റിക്കുന്നതോടെ ചെടികളും നശിക്കും. പിന്നെ കാണണമെങ്കില്‍ അടുത്ത കൊല്ലം വെള്ളം കയറുന്ന വരെ കാത്തിരിക്കണം. അതുകൊണ്ട് തന്നെ ഈ കാലയളവിനെ നല്ലൊരു ബിസിനസ് കൂടി ആക്കി മാറ്റുകയാണ് മലരിക്കൽ ടൂറിസം സൊസൈറ്റി.

മലരിക്കൽ ടൂറിസം സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത 120 ബോട്ടുകൾ ആണ് സന്ദർശകർക്ക് ഒക്ടോബർ 15 വരെ ആമ്പൽ വിസ്മയം കാണിക്കുവാൻ തയാറായുള്ളത്. ഒരാൾക്ക് മണിക്കൂറിന് 100 രൂപ നിരക്കിൽ പഞ്ചായത്ത് നിശ്ചയിച്ചിട്ടുണ്ട്, കൂടുതൽ ദൂരത്തേക്ക് ദീർഘദൂര യാത്രകൾക്ക് 1000 രൂപ അധികമായി ഈടാക്കും.

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദി പുനസംയോജന പദ്ധതി, ജനകീയ കൂട്ടായ്‌മ, തിരുവാർപ്പ് പഞ്ചായത്ത്, ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവീസ്‌ സഹകരണ ബാങ്ക്‌, ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ഇവിടെ ആമ്പൽ ഫെസ്റ്റ്‌  നടത്തുന്നുണ്ട്. 2019 മുതലാണ്‌ ആമ്പൽ ഫെസ്‌റ്റ്‌ ജനകീയമായത്‌. രാവിലെ ആറുമുതൽ 10 വരെയാണ്‌ ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്‌. തദ്ദേശീയർക്കുകൂടി വരുമാനം ലഭിക്കുന്ന തരത്തിലാണ്‌ ഫെസ്‌റ്റ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. കലാപരിപാടികൾ, ഭക്ഷ്യമേള, അമ്യൂസ്മെന്‍റ് പാർക്ക്, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.

പൂക്കൾ കെട്ടുകെട്ടായി ഗ്രാമത്തിലെ സ്ത്രീകൾ വില്‍ക്കുന്നുണ്ട്. അതിന് പ്രത്യേകം വില കൊടുക്കണം. വാഹനങ്ങൾ റോഡിൽ പാർക്കു ചെയ്യാതെ വീടുകളിലും പുരയിടങ്ങളിലും 30 രൂപ പാർക്കിംഗ് ഫീസ് നൽകി പാർക്ക് ചെയ്യുക, സമീപത്തെ ചില വീടുകളിലെ ബാത്ത് റൂം സൗകര്യം പണം കൊടുത്ത് ഉപയോഗിക്കുക എന്നിങ്ങിനെ അവിടെയുള്ള ജനങ്ങൾക്കും ഒരു വരുമാനമാർഗമായി ഈ ആമ്പൽ വസന്തം മാറുന്നുണ്ട്.  വേമ്പനാട്ടു കായലോരം ചേര്‍ന്നു കിടക്കുന്ന 950 ഏക്കറോളം വരുന്ന പാട ശേഖരത്തിലാണ് ആമ്പലുകള്‍ പുഷ്പിക്കുന്നത്. 

Experience the enchanting Malarikkal Water Lily Festival in Kerala, where vibrant pink, white, and crimson water lilies bloom from July to October. Enjoy affordable boat rides through stunning landscapes and witness nature’s beauty. The festival, attracting tourists and generating over Rs 1 crore in revenue, showcases the cultural richness of the region. Accessible from Kottayam and Kumarakom, Malarikkal is a must-visit for nature lovers.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version