ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ സംരംഭക വർഷം പദ്ധതി സംരംഭങ്ങളുടെ കാര്യത്തിൽ മറ്റൊരു നാഴികക്കല്ല് തീർത്തു. സംരംഭകവർഷം ആരംഭിച്ച് രണ്ടര വർഷമാകുന്ന ഘട്ടത്തിൽ ഇത് വരെയായി 2,92,167 സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞെന്ന റെക്കോർഡ് നേട്ടം. ഇതിലൂടെ 18,943.64 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ കടന്നുവന്നു. 2024 മെയ് മുതൽ സെപ്റ്റംബർ ഇതുവരെ  വരെ മാത്രം  അൻപതിനായിരത്തിലധികം സംരംഭങ്ങൾ പുതുതായി തുടങ്ങി.  ഒരു വർഷം 100 MSME ആരംഭിക്കുന്നതിൽ അടച്ചുപൂട്ടുന്ന സംരംഭങ്ങളുടെ ദേശീയ ശരാശരി 30% ആണെങ്കിൽ സംസ്ഥാനം നൽകുന്ന സാമ്പത്തിക പിന്തുണയോടെ  കേരളത്തിൽ ഇത്  15% ആക്കി കുറക്കാൻ സാധിച്ചു.

കേവലം രണ്ടര വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം സംരംഭങ്ങൾ കേരളത്തിൽ സംരംഭകവർഷം പദ്ധതിയിലൂടെ ആരംഭിക്കാൻ സാധിച്ചു. അതിൽ തന്നെ ഒരു ലക്ഷത്തിലധികം സംരംഭങ്ങളും മാനുഫാക്ചറിങ്ങ് മേഖലയിലാണ്. വ്യവസായ നയം ലക്ഷ്യമിടുന്നതുപോലെ നൂതന സാങ്കേതിക വിദ്യയിലൂന്നിയ മാനുഫാക്ചറിങ്ങ് സംരംഭങ്ങളും സംരംഭക വർഷത്തിലൂടെ കേരളത്തിൽ ആരംഭിച്ചു.

സംരംഭക വർഷം പദ്ധതി 2022ൽ ആരംഭിക്കുമ്പോൾ 1 വർഷം കൊണ്ട് 1 ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാകുമോ എന്ന വിവിധ കോണുകളിൽ നിന്നുയർന്ന സംശയങ്ങൾക്കാണ് ആ ലക്‌ഷ്യം കൈവരിച്ചു വ്യവസായ വകുപ്പ് മറുപടി നൽകിയത്.    ആദ്യ വർഷം മാത്രമല്ല രണ്ടാം വർഷവും ഒരു ലക്ഷം സംരംഭമെന്ന നേട്ടം കേരളം കൈവരിച്ചു.

സംരംഭകവർഷം ആരംഭിച്ച് രണ്ടര വർഷമാകുന്ന ഘട്ടത്തിൽ 2024 സെപ്റ്റംബർ ഇതുവരെയായി 2,92,167 സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചു. ഇതിലൂടെ 18,943.64 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ കടന്നുവന്നു. 6,22,512 പേർക്ക് ഈ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു. ഈ സാമ്പത്തിക വർഷം 3 ലക്ഷം സംരംഭങ്ങളെന്ന നേട്ടം കൈവരിക്കാൻ   സംരംഭകവർഷം പദ്ധതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വകുപ്പ്.

  സംരംഭക വർഷം 1,2 പദ്ധതികളിലൂടെ കേരളത്തിൽ കഴിഞ്ഞ  രണ്ടു സാമ്പത്തിക വർഷത്തിനിടെ 2,44,702 സംരംഭങ്ങൾ ആരംഭിച്ചു. ഒപ്പം ഈ മെഗാ പദ്ധതിയിലൂടെ കേരളത്തിലേക്ക് 15,559.84 കോടി രൂപയുടെ നിക്ഷേപവും കടന്നുവന്നു. 5,20,945 പേർക്ക് തൊഴിൽ ലഭിച്ചു.

2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച പദ്ധതി മികച്ച വിജയം നേടിയതോടെയാണ് 2023-24 സാമ്പത്തിക വർഷത്തിലും പദ്ധതി തുടരാൻ തീരുമാനിക്കുന്നത്. സംരംഭക വർഷം 1 പദ്ധതിയിലൂടെ സംസ്ഥാനത്ത് 1,39,840 സംരംഭങ്ങളും 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 പുതിയ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടത്. സംരംഭക വർഷം 2.0 ന്റെ ഭാഗമായി 1,03,595 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുകയും 7048.56 കോടി രൂപയുടെ നിക്ഷേപവും 2,18,177 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്തു .

സംരംഭക വർഷം പദ്ധതിയിലൂടെ ആരംഭിക്കുന്ന സംരംഭങ്ങൾക്കായി എല്ലാ പഞ്ചായത്തുകളിലും ഇന്റേണുകളെ നിയമിക്കുകയും ഹെൽപ് ഡെസ്കുകൾ ആരംഭിക്കുകയും എല്ലാ ജില്ലകളിലും എം എസ് എം ഇ ക്ലിനിക്കുകൾ രൂപീകരിക്കുകയും ചെയ്തു. നാല് ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ഇതിന്റെ ഭാഗമായി ആവിഷ്കരിച്ചു. ഇങ്ങനെ സംരംഭകർക്ക് നൽകിയ പിന്തുണയിലൂടെ എം.എസ്.എം.ഇ മേഖലയിൽ അടച്ചുപൂട്ടിയേക്കുമായിരുന്ന 15% സംരംഭങ്ങളെ സംരംക്ഷിക്കാൻ സാധിച്ചു. ഒരു വർഷം 100 എം എസ് എം ഇ ആരംഭിക്കുന്നതിൽ അടച്ചുപൂട്ടുന്ന സംരംഭങ്ങളുടെ ദേശീയ ശരാശരി 30% ആണെങ്കിൽ കേരളത്തിൽ 15% ആക്കി കുറക്കാൻ സാധിച്ചു.

സംരംഭങ്ങളുടെ വളർച്ചയ്ക്കും അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നൂതനമായ കൂടുതൽ പദ്ധതികളും സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ് . കേരളത്തിലെ എം.എസ്.എം.ഇ കളിൽ നിന്നും തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി 4 വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ട് വരാനുള്ള എം.എസ്.എം.ഇ സ്കെയിൽ അപ്പ് മിഷൻ, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എം എസ് എം ഇ സുസ്ഥിരതാ മിഷൻ, സംരംഭങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അവയുടെ വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) റീഇംബേഴ്സ്മെന്റ് ആയി നൽകുന്ന എം എസ് എം ഇ ഇൻഷുറൻസ് പദ്ധതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ മെയ്ക് ഇൻ കേരള പദ്ധതി, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ട് വിഭാവനം ചെയ്തിരിക്കുന്ന ഇൻഡസ്ട്രീസ് അവാർഡ്സ് തുടങ്ങിയവ ഇക്കൂട്ടത്തിൽ ചിലതാണ്. 77,856 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് 2022-24 സംരംഭക വർഷത്തിന്റെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണ്.

Discover the milestones of Kerala’s ‘Year of Entrepreneurs’ initiative, which has launched 2.92 lakh enterprises, generated Rs 18,943.64 crore in investments, and created over 6 lakh jobs in just two and a half years.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version