ടെലിവിഷൻ പ്രോഗ്രാമായ കോൻ ബനേഗ ക്രോർപതിയിൽ (KBC) പങ്കെടുത്ത് ഇന്ത്യൻ പ്രതിരോധ സേനയിലെ വനിതാ ഉദ്യോഗസ്ഥർ. ഓപ്പറേഷൻ സിന്ദൂറിലൂടെ (Operation Sindoor) ശ്രദ്ധേയരായ കരസേനാ കേണൽ സോഫിയ ഖുറേഷി (Sophia Qureshi), വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ് (Vyomika Singh), നേവി കമാൻഡർ പ്രേർണ ദിയോസ്താലി (Prerna Deosthalee) എന്നിവരാണ് കെബിസിയുടെ പ്രത്യേക സ്വാതന്ത്ര്യദിന എപ്പിസോഡിൽ പങ്കെടുത്തത്. ഇംഗ്ലണ്ടിലെ ‘ആർച്ച് ഓഫ് റിമംബർൻസ്’ (Arch of Remembrance) രൂപകൽപന ചെയ്ത വ്യക്തി രൂപകൽപന ഇന്ത്യൻ സ്മാരകം ഏത് എന്നതായിരുന്നു ഇവർക്കു ലഭിച്ച അവസാന ചോദ്യം. വിക്ടോറിയ മെമ്മോറിയൽ (Victoria Memorial), ഗേറ്റ് വേ ഓഫ് ഇന്ത്യ (Gateway of India), ഫോർട്ട് സെന്റ് ജോർജ് (Fort St. George), ഇന്ത്യ ഗേറ്റ് (India Gate) എന്നിവയായിരുന്നു ഓപ്ഷൻസ് ആയി നൽകിയത്. ഇവർക്ക് ഉത്തരം ഉറപ്പില്ലാതെ വന്നപ്പോൾ ഓഡിയൻസ് പോളിലൂടെ ശരിയുത്തരം നൽകി 25 ലക്ഷം രൂപ സമ്മാനം നേടുകയായിരുന്നു.

25 ലക്ഷത്തിന്റെ ആ ചോദ്യത്തിൽ സിന്ദൂരിലെ പെൺസിംഹങ്ങൾക്ക് ഉത്തരം മുട്ടിയോ?

സേനയുടെ യൂണിഫോം ധരിച്ചാണ് മൂവരും ഷോയിൽ പങ്കെടുത്തത്. കെബിസി അവതാരകൻ അമിതാഭ് ബച്ചൻ (Amitabh Bachchan) രാജ്യത്തിന്റെ ധീരരായ വനിതാ ഓഫീസർമാരെ സ്വാഗതം ചെയ്തു. പ്രത്യേക എപ്പിസോഡ് ആയതിനാൽ വിജയിച്ച പണം അതാത് സേനകളുടെ പിന്തുണയുള്ള മൂന്ന് ചാരിറ്റി സംഘടനകൾക്ക് സംഭാവന ചെയ്തു. 

Indian Army, Air Force, and Navy women officers appeared on KBC’s Independence Day special, winning a prize for charity with the audience’s help.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version